ഇവരെ വിശ്വസിക്കരുത്, കള്ളം പറയാനും കള്ളത്തരം കാണിക്കാനും മിടുക്കര്‍ ഈ നാളുകളില്‍ ജനിച്ചവര്‍

സത്യം പറയണമെന്ന് ചെറുപ്പകാലം തൊട്ടേ കുട്ടികളെ പറഞ്ഞ് പഠിപ്പിക്കാറുണ്ട്. സത്യത്തിന്റെ വിലയും സത്യസന്ധരായി ജീവിക്കേണ്ടതിന്റെ ആവശ്യകയും കുട്ടിക്കാലം മുതല്‍ക്കേ നമുക്കറിയാം. എങ്കിലും കള്ളം പറയാതെ വയ്യെന്നുള്ള ചിലയാളുകള്‍ ഉണ്ട്. ജന്മനാ കള്ളത്തരം ഉള്ളവരെന്ന് തമാശമായി ആളുകള്‍ പറയുമെങ്കിലും സത്യം അത് തന്നെയാണ്. ജനിച്ച ദിവസത്തിന്റെയും രാശിയുടെയും പ്രത്യേകത കൊണ്ട് കള്ളത്തരത്തില്‍ മിടുക്കരായ ആളുകള്‍ ഉണ്ട്. അവര്‍ എത്രയെല്ലം ശ്രമിച്ചാലും കള്ളം പറഞ്ഞുപോകും. വഞ്ചനയും കാപട്യവും കള്ളത്തരും കൈമുതലായ അത്തരം ആളുകള്‍ സത്യസന്ധതയോടെ ജീവിതം നയിക്കുന്നവര്‍ക്ക് വെല്ലുവിളിയാണ്. തങ്ങളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും സാധിച്ചെടുക്കാന്‍ ഇവര്‍ നുണ പറയും. ചിലപ്പോള്‍ സത്യത്തിന്റെ പ്രത്യാഘാതങ്ങള്‍ ഭയന്നും ആളുകള്‍ നുണ പറയും.

lying zodiac signs
Photo Credit: AI Generated

12 രാശികളില്‍ അഞ്ച് രാശികളില്‍ ജനിച്ച ആളുകള്‍ കള്ളത്തരം പറയുന്നതില്‍ പിന്നിലാണ്. കാര്യങ്ങള്‍ അവരുടെ വഴിക്കാക്കാന്‍ അവര്‍ കള്ളത്തരത്തെ ഉപാധിയാക്കും. മറ്റുള്ളവര്‍ തങ്ങളെ വിലയിരുത്തുന്നതും കുറ്റപ്പെടുത്തുന്നതും അവര്‍ ഇഷ്ടപ്പെടുന്നില്ല. എതിരെ നില്‍ക്കുന്ന ആളും കള്ളമാണ് പറയുന്നതെന്ന് ചിന്തിച്ച് സത്യം മറച്ചുപിടിക്കുന്നവരും ഉണ്ട്. പക്ഷേ കള്ളത്തരത്തിലൂടെ മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാകുമെന്ന് അവര്‍ ആഗ്രഹിക്കില്ല.

ജ്യോതിഷപ്രകാരം ഏറ്റവും കൂടുതല്‍ കള്ളത്തരങ്ങള്‍ പറയുന്ന ചില രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)

കള്ളം പറയേണ്ടിവരുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങളെ പെരുപ്പിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന ആളുകളാണ് കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍. തങ്ങളുടെ യുക്തിസഹമല്ലാത്ത ചിന്തകളും ആശയങ്ങളും മൂടിവെക്കാന്‍ കള്ളം പറയുന്നവര്‍ ആണിവര്‍. പക്ഷേ തെറ്റുപറ്റിയെന്ന ബോധ്യം അ

ചിങ്ങം (ജൂലെ 23- ആഗസ്റ്റ് 22)

ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ നുണയുടെ സഹായത്താല്‍ മറ്റുള്ളവരുടെ ശ്രദ്ധയും സഹാനുഭൂതിയും പിടിച്ചുപറ്റും. അഹംഭാവം മൂലം നുണ പറയാതിരിക്കാന്‍ അവര്‍ക്ക് കഴിയില്ല. തങ്ങള്‍ വളരെ മികച്ച ആളുകളാണെന്നും പ്രശസ്തരാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവരെ കള്ളം പറയുന്നവര്‍ ആക്കുന്നത്. കള്ളം പറയുമ്പോള്‍ അവര്‍ മറ്റുള്ളവരുടെ കണ്ണില്‍ നോക്കാന്‍ മടിക്കും.

മിഥുനം (മെയ് 21- ജൂണ്‍ 20)

കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് മിഥുനം രാശിക്കാര്‍ സത്യം അപ്പാടെ മാറ്റും. നിഷ്പ്രയാസം കള്ളം പറയാന്‍ മിടുക്കരാണ് ഈ രാശികള്‍. മറ്റുള്ളവര്‍ക്ക് മുമ്പില്‍ തല കുനിക്കാനോ പശ്ചാത്തപിക്കാനോ ഇവര്‍ക്ക് വളരെ മടിയാണ്. സ്വന്തം നിലയും വിലയും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി, മറ്റുള്ളവര്‍ക്ക് മുമ്പില്‍ നല്ല പ്രതിച്ഛായ നിലനിര്‍ത്തുന്നതിന് വേണ്ടി ഇവര്‍ കള്ളം പറയും. അതേസമയം കള്ളം പറയുന്നവര്‍ എന്ന പ്രതിച്ഛായ വരാതിരിക്കാനും ഇവര്‍ ശ്രമിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23- നവംബര്‍ 21)

നുണ പറയാന്‍ കഴിവുളളത് കൊണ്ട് നുണ പറയുന്ന ആശുകളാണ് വൃശ്ചികം രാശിയില്‍ ജനിച്ചവര്‍. മറ്റാരും അറിയാതെ അവര്‍ യഥാര്‍ത്ഥമുഖം മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കും. എവിടെ വേണങ്കിലും എന്തിനെ കുറിച്ചും അവര്‍ നുണ പറയും. വളരെ വിശദാംശങ്ങളോടെ, പലതരത്തില്‍ നുണയെ പൊലിപ്പിച്ച് പറയുന്നതിലൂടെ മറ്റുള്ളവര്‍ക്ക് ഇവരുടെ നുണ കണ്ടെത്താം.

തുലാം (സെപ്റ്റംബര്‍ 22- ഒക്ടോബര്‍ 23)

നുണ പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും സ്വയം രക്ഷാര്‍ത്ഥം നുണ പറയുന്ന ആളുകളാണ് ഇവര്‍. തങ്ങളെ കരിനിഴലില്‍ നിര്‍ത്തുന്ന സത്യങ്ങള്‍ മറയ്ക്കാനായി ആണ് ഇവര്‍ നുണ പറയുന്നത്. ചെറിയ രീതിയിലേ ഇവര്‍ സത്യത്തെ വളച്ചൊടിക്കുള്ളു. കാരണം പച്ചക്കള്ളം പ്രശ്‌നം കൊണ്ടുവരുമെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല.

The image used in the story is AI-generated

Story first published: Monday, November 18, 2024, 17:00 [IST]
X
Desktop Bottom Promotion