Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചിങ്ങത്തില് പിറന്നവര്‍ സൂക്ഷിക്കണം; ശനി പിടിമുറുക്കും 2025 മാര്‍ച്ച് മുതല്‍ കാത്തിരിക്കുന്നത് ഈ പ്രശ്നങ്ങള്‍
ചിങ്ങ മാസത്തില്‍ ജനിച്ചവര്‍ കുറച്ചധികം ശ്രദ്ധിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. 2025-ല്‍ ഇവര്‍ക്ക് പലവിധത്തിലുള്ള ക്ലേശങ്ങളും ദുരിതങ്ങളും സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുപോലും ഉണ്ടായേക്കാം.കാരണം, 22025 മാര്‍ച്ച് മാസം മുതല്‍ ശനിദോഷം ഈ രാശിക്കാരില്‍ വട്ടമിടാന്‍ പോവുകയാണ്. ശനിദോഷത്താല്‍ എന്തെല്ലാം ബുദ്ധിമുട്ടുകള്‍ പ്രശ്നങ്ങളുമാണ് വരും വര്‍ഷത്തില്‍ ഈ രാശിക്കാര്‍ നേരിടേണ്ടതായി വരിക എന്ന് നോക്കാം.

സമാധാനം നഷ്ടപ്പെടുന്ന വര്‍ഷം
ചിങ്ങം രാശിക്കാരില്‍ ശനി പിടിമുറുക്കുന്നതിനാല്‍ തൊട്ടതെല്ലാം പ്രശ്നങ്ങളായി മാറാന്‍ സാധ്യത കൂടുതലാണ്. കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. ദാമ്പത്യത്തിലും പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഇവര്‍ നേരിടേണ്ടതായി വന്നേക്കാം. എത്ര ശ്രമിച്ചാലും, നല്ലത് ചെയ്താലും, കുത്തുവാക്കുകള്‍ പലതും ജീവിതത്തില്‍ കേള്‍ക്കേണ്ടതായി വന്നേക്കാം.
മോശം പെരുമാറ്റം
കുടുംബക്കാര്, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നെല്ലാം മോശം പെരുമാറ്റം ഇവര്‍ നേരിടേണ്ടതായി വരാം. എത്ര സ്നേഹിച്ച് കൊണ്ടു നടന്നവര്‍ പോലും നിങ്ങള്‍ക്കെതിരെ തിരിയാനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലി സ്ഥലത്തും പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിട്ടേക്കാം. ഇത് മാനസികമായി തളര്‍ത്താം. പലപ്പോഴും വിഷമിക്കുന്ന അവസ്ഥവരെ ഉണ്ടായേക്കാം. ആരെയും വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകാം.
ബിസിനസ്സില്‍ തിരിച്ചടി
ആഗ്രഹിച്ച രീതിയില്‍ നടപ്പിലാക്കിയ പല കാര്യങ്ങളും പൊട്ടിപ്പോകാന്‍ സാധ്യത. ഒപ്പം നിന്നവര്‍ ചതിക്കാന്‍ സാധ്യത. സാമ്പത്തികപരമായി നിങ്ങളെ പലരും കമ്പളിപ്പിച്ചേക്കാം. അതിനാല്‍, അമിതമായി ആരേയും വിശ്വസിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മറ്റുള്ളവര്‍ക്ക് പണം കടമായി നല്കുമ്പോഴും കുറച്ചധികം ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്.
ബന്ധങ്ങള്‍, തകര്ച്ചകള്
പ്രണയ ബന്ധത്തില്‍ പോലും വിള്ളല്‍ സംഭവിക്കാന്‍ വളരെയധികം സാധ്യത കാണുന്നുണ്ട്. ബന്ധുക്കളുമായി സ്വത്ത് തര്‍ക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. സ്ഥലകച്ചവടത്തിലും നഷ്ടം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍, എല്ലാം ശ്രദ്ധിച്ച് ചെയ്യാന്‍ ശ്രമിക്കുക. എത്ര സ്നേഹിച്ചാലും മറ്റുള്ളവരില്‍ നിന്നും നല്ല ലഭിക്കാന്‍ സാധ്യത കുറവായിരിക്കും. ജീവിതത്തില്‍ ഒറ്റപ്പെടലുകള്‍ അനുഭവിക്കാനുള്ള സാധ്യതയും ഈ രാശിക്കാര്‍ക്ക് കൂടുതലാണ്. സ്വന്തം വീട്ടില്‍ നിന്നുപോലും പല പ്രശ്നങ്ങളും നിങ്ങളെ മാനസികമായി തളര്‍ത്താം. അതിനാല്‍, എല്ലാകാര്യങ്ങളും നേരിടുന്നതിനായി നല്ല മാനസികാരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
പരിഹാരം
ശിവ ക്ഷേത്രത്തില്‍ പോയി ശനി പൂജ ചെയ്യുന്നത് നല്ലതാണ്. എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് മുന്‍പ് നല്ല അറിവുള്ള വ്യക്തികളുടെ അഭിപ്രായം തേടാന്‍ ശ്രദ്ധിക്കുക. എടുത്ത് ചാടി കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിച്ച് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
