Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പല വഴിയില്‍ നേട്ടങ്ങള്‍, കൈനിറയെ പണം, ഉദ്യോഗവും അനുകൂലം: 2025 ഭാഗ്യത്തിന്റെ കളിയാണ് ഈ രാശിക്ക്
2025-ലേക്ക് കടക്കുമ്പോള്‍ ജ്യോതിഷപരമായി പല മാറ്റങ്ങളും സംഭവിക്കാന്‍ ഇടയുണ്ട്. പലപ്പോഴും സന്തോഷവും സങ്കടവും ഇടകലര്‍ന്നതാണ് ജീവിതം എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയുള്ള പല മാറ്റങ്ങളും നിങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാന്‍ ജ്യോതിഷത്തിലൂടെ സാധിക്കുന്നു. പലപ്പോഴും വിദ്യാഭ്യാസം, കരിയര്‍, പണം, ബന്ധങ്ങള്‍ , വിവാഹം എന്നിവയെക്കുറിച്ചെല്ലാം മുന്‍കൂട്ടി മനസ്സിലാക്കുന്നതിനും കാര്യങ്ങളെ കൃത്യമായി അറിയുന്നതിനും ഈ ലേഖനം നിങ്ങളെ സഹായിക്കും.
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന വര്‍ഷം അതായത് 2025 എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ ഇത് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നും നോക്കാം. പ്രധാന ഗ്രഹവിന്യാസങ്ങളെല്ലാം തന്നെ നോക്കുകയാണെങ്കില്‍ പൊതുവേ ചിങ്ങം രാശിക്കാര്‍ക്ക് ഗുണഫലങ്ങളാണ് കാത്തിരിക്കുന്നത്. ഇതിനെ കൂടുതല്‍ വിശകലനം ചെയ്യാം.

പൊതുഫലം
മിഥുനം രാശിക്കാരുടെ പൊതുഫലം നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്ഥിരമായ പുരോഗതിയാണ് കാണുന്നത്. കൂടാതെ വ്യക്തിജീവിതത്തിലും കരിയറിലും മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വര്‍ഷത്തിന്റെ പകുതിയിലേക്ക് എത്തുമ്പോള്‍ പലപ്പോഴും അത് എത്രത്തോളം ജീവിതത്തെ സ്വാധീനിക്കും എന്നത് ശ്രദ്ധേയമാണ്. യാതൊരു വിധത്തിലുള്ള അവസരങ്ങളും പാഴാക്കുത്. അത് പിന്നീട് ലഭിക്കണം എന്നില്ല. കഠിനാധ്വാനത്തിന്റേയും സ്ഥിരോത്സാഹത്തിന്റേയും മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഈ വര്‍ഷം ലഭിക്കുന്നു. കൂടുതല്‍ അറിയാം.
കരിയര്‍
മാര്‍ച്ച് 29-നാണ് ശനി മാറ്റം സംഭവിക്കുന്നത്. ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ വളര്‍ച്ചയ്ക്ക് ഒരു മുതല്‍ക്കൂട്ടാവും. പ്രത്യേകിച്ച് കരിയര്‍ മാറ്റങ്ങള്‍ക്ക് ഏറ്റവും മികച്ച ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇവര്‍ക്ക് ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയങ്ങളില്‍ എന്തൊക്കെ കരിയര്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമോ അതെല്ലാം അനുകൂലമായി മാറുന്ന സമയമാണ്. അതായത് ഇവരുടെ സുവര്‍ണ കാലം എന്ന് വേണമെങ്കില്‍ പറയാം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ അവസരങ്ങളും ലാഭവും തേടി എത്തുന്നു. ഉന്നതരുമായുള്ള ബന്ധം നിങ്ങളുടെ വളര്‍ച്ചയെ സഹായിക്കും.
വിദ്യാഭ്യാസം
വിദ്യാഭ്യാസ സാധ്യതകള്‍ 2025-ല്‍ ചിങ്ങം രാശിക്കാര്‍ക്ക് സ്ഥിരമായി നില്ക്കുന്നു. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവര്‍ ഈ സമയം നേരിടേണ്ടി വരുന്നില്ല. മാത്രമല്ല നടത്തുന്ന പരീക്ഷകളില്‍ എല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. എല്ലാ വിധത്തിലുള്ള ശ്രമങ്ങള്‍ക്കും മികച്ച നേട്ടങ്ങള്‍ ഫലങ്ങള്‍ കാത്തിരിക്കുന്ന സമയമാണ് 2025 എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ജൂണ്‍ 7-ന് ചൊവ്വയും കേതുവും സംയോജിക്കുന്നതിനാല്‍ അത് ചെറിയ രീതിയില്‍ നിങ്ങളുടെ ജീവിതത്തെ ശ്രദ്ധക്കുറവിലേക്ക് എത്തിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അതുപോലെ തന്നെ സെപ്റ്റംബര്‍ മാസത്തിലും അല്പം കൂടുതല്‍ ശ്രദ്ധ നല്‍കണം.
ധനകാര്യം
സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ഈ വര്‍ഷം ഭാഗ്യത്തിന്റെ കളിയാണ്. ശുക്രന് ധനദാതാവായി ഒന്‍പതാം ഭാവത്തിലാണ് നില്‍ക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സുസ്ഥിരമായ നേട്ടങ്ങള്‍ നല്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. മാത്രമല്ല ആഘോഷങ്ങള്‍ക്കായി ധാരാളം പണം ചിലവാക്കും. ആഢംബരവും ഇവര്‍ താല്‍പ്പര്യപ്പെടുന്ന ഒന്നാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് ഓരോ രൂപയും ചിങ്ങം രാശിക്കാര്‍ 2025-ല്‍ ചിലവാക്കുന്നത്. അത്രയധികം നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
വിവാഹം / പ്രണയം
വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്നാണ് 2025-ല്‍ അവസരമൊരുങ്ങുന്നത്. മാത്രമല്ല ഇവര്‍ക്ക് പ്രണയത്തിന്റെ കാര്യത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലേക്ക് അടുപ്പം വര്‍ദ്ധിക്കുന്നു. നല്ല ബന്ധങ്ങളിലേക്ക് നിങ്ങള്‍ ആകൃഷ്ടരാവുന്നു. ജൂലൈ മുതല്‍ വര്‍ഷാവസാനം വരെ പക്ഷേ അല്പം കരുതലോടെ മുന്നോട്ട് നീങ്ങണം. അതിന് കാരണമാകുന്നത് പലപ്പോഴും ശനിയുടെ സംക്രമണമാണ്. കൂടാതെ വ്യാഴത്തിന്റെ രാശിമാറ്റവും ചെറിയ പ്രശ്നങ്ങളും കലഹങ്ങളും കുടുംബത്തില്‍ ഉണ്ടാക്കിയേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
