Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
ധനം, ദാമ്പത്യം, വിവാഹം, ജോലി: 2025-ലെ സര്‍വ്വ ഭാഗ്യവും ഭാഗ്യക്കേടും നേരത്തെയറിയാം 12 രാശിക്കും
നിങ്ങളുടെ പുതുവര്‍ഷം എപ്രകാരമാണ്, വരുന്ന ഓരോ ദിവസത്തിലും എന്തൊക്കയാണ് ഫലം, എന്താണ് കാത്തിരിക്കുന്നത്, എപ്രകാരം മുന്നോട്ട് പോവും എന്നതിനെക്കുറിച്ചെല്ലാം നിങ്ങള്‍ക്ക് നേരത്തെ അറിയാന്‍ ആഗ്രഹമില്ലേ? ബിസിനസിലെ മാറ്റങ്ങളും ദാമ്പത്യ ജീവിതവും പ്രണയവും എല്ലാം 2025-ല്‍ എപ്രകാരമെന്ന് നമുക്ക് ലാല്‍ കിതാബ് വഴി മനസ്സിലാക്കാന്‍ സാധിക്കും.
സാമുദ്രിക ശാസ്ത്രം അടിസ്ഥാനപ്പെടുത്തു പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ലാല്‍ കിതാബ് രചിക്കപ്പെടുന്നത്.. ഇത് അഞ്ച് ജ്യോതിഷ ഗ്രന്ഥങ്ങളുടെ സമാഹരണമാണ്. പുരാതന ജ്യോതിഷ ഗ്രന്ഥമായത് കൊണ്ട് തന്നെ അതിന്റെ പ്രാധാന്യവും അത്രത്തോളം തന്നെയാണ്. ഗ്രഹനിലകളും വ്യക്തികളില്‍ അവയുടെ സ്വാധീനവും അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളആണ് ലാല്‍ കിതാബില്‍ ഉള്ളത്. കൂടുതല്‍ അറിയാം.

മേടം
മേടം രാശിക്കാര്ക്ക്ക പുതുവര്‍ഷത്തില്‍ കരിയറിലും വ്യക്തിജീവിതത്തിലും വളര്‍ച്ചയുണ്ടാവുന്നു. മാത്രമല്ല പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളുടെ അടുത്തേക്ക് എത്തും എന്നതാണ് സത്യം. ക്ഷമയോടെ എല്ലാത്തിനേയും കൈകാര്യം ചെയ്യാന്‍ പഠിക്കണം. ആവേശകരമായ തീരുമാനങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് 2025-ല്‍ അവരുടെ തൊഴില്‍ ജീവിതത്തില്‍ സ്ഥിരതയും പുരോഗതിയും കൊണ്ടുവരാന്‍ സാധിക്കുന്നു. മാത്രമല്ല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ കുടുംബകാര്യങ്ങള്‍ പരിഹരിക്കാന്‍ മറ്റൊരാളിന്റെ സഹായം തേടരുത്. അത് പ്രശ്നങ്ങള്‍ വഷളാക്കും. കൂടാതെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ തേടി എത്തുന്ന വര്‍ഷമാണ് 2025. കൂടാതെ ബന്ധങ്ങള്‍ എല്ലാം തന്നെ മികച്ചതാവുന്നു. കൂടാതെ പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ജീവിതത്തിലുണ്ടാവാം. അത് പലപ്പോഴും സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാക്കും. എന്നാല്‍ വര്‍ഷത്തിന്റെ മധ്യത്തോടെ പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടും. അമിത ചെലവ് ഒഴിവാക്കുക.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് 2025 എന്ന വര്‍ഷം ആത്മപരിശോധനയ്ക്കും വ്യക്തിഗത വളര്‍ച്ചയ്ക്കും ഉള്ള ഒരു വര്‍ഷമാണ്. ദാമ്പത്യ ജീവിതത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം, എന്നാല്‍ ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് 2025 എന്നത് പലപ്പോഴും അംഗീകാരത്തിന്റേയും വിജയത്തിന്റേയും വര്‍ഷമാണ്. മാത്രമല്ല ജോലിയില്‍ മികച്ച സ്ഥിതിയിലേക്ക് നിങ്ങളെത്തുന്നു. തൊഴില്‍പരമായി, പ്രമോഷനുകളോ പുതിയ സംരംഭങ്ങളോ ആരംഭിക്കുന്നതിനും ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ശ്രദ്ധിക്കേണ്ടത് എപ്പോഴും ആരോഗ്യമാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് 2025 എപ്പോഴും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് നല്‍കുന്നത്. മാത്രമല്ല കരിയറില്‍ നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി വന്നു കൊണ്ടിരിക്കും. അതോടൊപ്പം വ്യക്തിഗത നേട്ടങ്ങളും തേടി എത്തുന്നു. നിങ്ങളുടെ ബന്ധങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് 2025-ല്‍ കരിയറില്‍ വളര്‍ച്ചയുണ്ടാവുന്നു. എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ അല്പം പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. സാമ്പത്തികമായി ഉയര്‍ച്ച താഴ്ചകള്‍ക്ക് സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ആരോഗ്യം അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം ബിസിനസ് സംബന്ധമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവും. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വൈകാരികത പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളിയാവും. അനാവശ്യമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. എങ്കിലും അതെല്ലാം അനുകൂലമായി മാറുന്നു. കൂടാതെ യാത്ര ചെയ്യുന്നതിന് നിരവധി അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിരതയുണ്ടാവും. അനുകൂലമല്ലാത്ത പല പ്രതിസന്ധികളും 2025-ല്‍ നിങ്ങള്‍ തരണം ചെയ്യും.
മകരം
മകരം രാശിക്കാര്‍ക്ക് പുതുവര്‍ഷം പല വിധത്തിലുള്ള വെല്ലുവിളികള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവാം. പലപ്പോഴും തൊഴില്‍ സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങളെ നിങ്ങള്‍ക്ക് പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ല.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ലാല്‍ കിതാബ് അനുസരിച്ച് 2025 അല്പം ശ്രദ്ധിക്കേണ്ട ഒരു വര്‍ഷമാണ്. എന്നാല്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. പല വിധത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവും. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്യാന്‍ സാധിക്കും. അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് പുതുവര്‍ഷം എന്നത് എപ്പോഴും ആത്മപരിശോധനയുടെയും വൈകാരിക വളര്‍ച്ചയുടെയും വര്‍ഷമായിരിക്കും. കൂടാതെ ക്ഷമയോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടതിന്. മാത്രമല്ല ദാമ്പത്യജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications