Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ഭാഗ്യക്കൊടുമുടിയില് 5 രാശിക്കാര്‍: സമ്പത്ത് കുമിഞ്ഞ് കൂടും, ലാല്‍ കിതാബ് പ്രകാരം തെറ്റില്ല ജ്യോതിഷം പറയുന്നു
പുതുവര്‍ഷത്തിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. പലപ്പോഴും ജീവിതത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് നാം ഓരോരുത്തരും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായി കാത്തിരിക്കുന്നത്. ജ്യോതിഷ പരമായി ദോഷങ്ങളാണോ ഗുണങ്ങളാണോ കാത്തിരിക്കുന്നത് എന്നത് പലരിലും ഒരു ചോദ്യം തന്നെയാണ്. അത്രയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ 2025-ന് മുന്‍പ് തന്നെ നമുക്ക് ലാല്‍ കിതാബ് പ്രകാരം ഭാഗ്യക്കൊടുമുടി കയറുന്ന ചില രാശിക്കാരെക്കുറിച്ച് നോക്കാം.
അതിന് മുന്‍പായി ലാല്‍ കിതാബ് എന്താണ്, എന്താണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്, ജ്യോതിഷത്തില്‍ ഇതിനുള്ള പ്രാധാന്യം എന്താണെന്നത് നോക്കാം. വേദജ്യോതിഷത്തിന്റെ ഭാഗമായ ഒരു ഗ്രന്ഥമാണ് ലാല്‍ കിതാബ്. സാമുദ്രിക ശാസ്ത്രത്തെ അടിസ്ഥാനമാക്കി പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉറുദു ഭാഷയിലാണ് ലാല്‍ കിതാബ് രചിക്കപ്പെട്ടത്. അഞ്ച് ജ്യോതിഷ ഗ്രന്ഥങ്ങള്‍ ഒന്നിച്ച് ചേര്‍ന്നതാണ് ഇത്. ഈ ഗ്രന്ഥം അനുസരിച്ച് ഭാഗ്യത്തിലേക്ക് ചുവട് വെയ്ക്കുന്ന 5 രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് 2025 അനുസരിച്ച് എണ്ണിയാലൊടുങ്ങാത്ത ഭാഗ്യങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ സന്താനഭാഗ്യവും പുതുവര്‍ഷത്തില്‍ ഇടവം രാശിക്കാരെ കാത്തിരിക്കുന്നു. സാമ്പത്തികമായി വളരെയധികം മുന്നേറുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ സമ്പത്തിലേക്ക് ചുവട് വെയ്ക്കുന്നതിനും അത് വഴി ജീവിതം മാറി മറിയുന്നതിനും ഉള്ള സാധ്യതയുണ്ട്. ഒരു തരത്തിലും ജീവിതത്തില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ലാല്‍ കിതാബ് അനുസരിച്ച് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അനുകൂലമായ മാറ്റങ്ങളാണ് എല്ലാം എന്നതാണ് പുതുവര്‍ഷത്തിലെ പ്രത്യേകതയും. ബിസിനസില്‍ പ്രതീക്ഷിക്കാത്ത തരത്തിലാണ് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നത്. കൂടാതെ സമ്പാദ്യം അതിന്റെ ഏറ്റവും മികച്ച രീതിയില്‍ തന്നെ സ്ഥിരമായി നിലനില്ക്കും. ബിസിനസ് വിജയത്തിന് ശേഷം അടുത്ത ബിസിനസിനെക്കുറിച്ച് വരെ നിങ്ങള്‍ ചിന്തിക്കും. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്. കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവര്‍ക്കുണ്ടാവുന്നില്ല എന്നതാണ് സത്യം.
കന്നിരാശി
ലാല്‍ കിതാബ് അനുസരിച്ച്, 2025-ല്‍ കന്നിരാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ സര്വ്വസൗഭാഗ്യത്തോടെയുള്ള ജീവിതം സ്വന്തമാക്കാം. പലപ്പോഴും ഭാഗ്യക്കൊടുമുടിയില് ജീവിതത്തില്‍ മുന്നേറുന്നതിന് കന്നി രാശിക്കാര്‍ക്ക് യോഗം കാണുന്നു. അടുത്ത വര്‍ഷം ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ സേവനമനുഷ്ഠിക്കുന്നതിനുള്ള യോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത് ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും അതോടൊപ്പം ഉന്നത വിജയവും നല്കുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ പല മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് 2025 തൊഴില്‍പരമായി മികച്ച മാറ്റങ്ങളുണ്ടാക്കുന്ന ഒരു സമയമാണ്. പലപ്പോഴും ഒന്നിന് പുറകേ ഒന്നായി ഇവരെ തേടി ഭാഗ്യം എത്തുന്നു. മേലുദ്യോഗസ്ഥന് നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടനായിരിക്കും. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങള്‍ അനുഭവിക്കുന്നില്ല. കൂടാതെ പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തികം ഭദ്രമായിരിക്കും. യാത്രകള്‍ പലതും വിജയത്തിലേക്കുള്ള ചവിട്ട് പടിയാണ്. അധികാരവും സ്ഥാനമാനങ്ങളും നിങ്ങളെ തേടി എത്തും. അതിനെല്ലാം തുലാം രാശിക്കാര്‍ക്ക് യോഗം കാണുന്നു.
വൃശ്ചികം രാശി
ലാല്‍കിതാബ് അനുസരിച്ച് 2025 വൃശ്ചിക രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങളുണ്ടാവും. കൂടാതെ പുതുവര്‍ഷം നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ നര്‍മ്മബോധം പലപ്പോഴും നിങ്ങളുടെ ജീവിതത്തെ തന്നെ വളരെ ലളിതമാക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ എത്ര വലുതെങ്കിലും അതിനെല്ലാം ആക്കം കിട്ടുന്ന സമയം കൂടിയാണ്. ജോലിയില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സമ്പാദ്യത്തിന്റെ കാര്യത്തിലും പുരോഗതിയുണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











