ശത്രുശല്യം ഒഴിയും, കൈനിറയെ പണം; ഇന്ന് ഭഗവാന്‍ ഭാഗ്യം നല്‍കി അനുഗ്രഹിക്കുന്ന 4 രാശിക്കാര്‍

മാര്‍ച്ച് 28 വ്യാഴാഴ്ച ചന്ദ്രന്‍ ശുക്രനുമായി ഒന്‍പതാം ഭാവവും അഞ്ചാം ഭാവവും ഉള്ളതിനാല്‍ രാജയോഗം രൂപപ്പെടുന്നു. കൂടാതെ, ഇന്ന് ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ തൃതീയ തിഥിയാണ്. ഈ ദിവസം രാജയോഗത്തോടൊപ്പം ഹര്‍ഷണയോഗം, ലക്ഷ്മീയോഗം, ചോതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഇന്നത്തെ പ്രാധാന്യവും വര്‍ദ്ധിക്കുന്നു. ജ്യോതിഷ പ്രകാരം, 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭകരമായ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു.

ഈ രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും നിങ്ങള്‍ക്ക് വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. മാര്‍ച്ച് 28 ന് വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

thursday lucky zodiac sign

മേടം

മാര്‍ച്ച് 28 ന് മേടം രാശിക്കാര്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കും. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ മേടം രാശിക്കാരുടെ വരുമാനം ഇരട്ടിയായി വര്‍ധിക്കും. ചില പുതിയ ബന്ധങ്ങള്‍ വളര്‍ത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും, അത് ഭാവിയില്‍ നിങ്ങള്‍ക്ക് നന്നായി പ്രയോജനം ചെയ്യും. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ജീവിതശൈലിയില്‍ നിങ്ങള്‍ പുരോഗതി കാണും. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് അവസരം ലഭിച്ചേക്കാം. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഇണയുമായുള്ള ബന്ധം മികച്ചതായിരിക്കും.

പ്രതിവിധി: കുബേര യന്ത്രമോ ശ്രീ യന്ത്രമോ ഒരു ചെമ്പ് പാത്രത്തില്‍ കൊത്തി നിങ്ങളുടെ പേഴ്‌സില്‍ സൂക്ഷിക്കുക. ഇതോടൊപ്പം, ഒരു കഷണം ഗോമതി ചക്രം, അടയ്ക്ക, കുങ്കുമം അല്ലെങ്കില്‍ മഞ്ഞള്‍ എന്നിവ നിങ്ങള്‍ക്കൊപ്പം വയ്ക്കുക.

ചിങ്ങം

മാര്‍ച്ച് 28 ചിങ്ങം രാശിക്കാര്‍ക്ക് വളരെ ഫലപ്രദമായ ദിവസമാണ്. ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമായാല്‍ മതിയായ പണം ലഭിക്കും. പണത്തിന് ഒരു കുറവും ഉണ്ടാകില്ല. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഇടയില്‍ സന്തോഷവും സമാധാനവും പരസ്പര സ്‌നേഹവും ഉണ്ടാകും. നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാനാകും. നിങ്ങളുടെ ഊര്‍ജ്ജം വളരും. എല്ലാ ജോലികളും പൂര്‍ത്തിയാക്കും. ചില പുതിയ ജോലികളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. നിങ്ങള്‍ സ്വന്തമായി ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും, നിങ്ങളുടെ ബിസിനസ്സ് അതിവേഗം പുരോഗമിക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും, നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും.

ദോഷപരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, വ്യാഴാഴ്ച വൈകുന്നേരം, ഒരു നാണയം, ശര്‍ക്കര, 7 മഞ്ഞള്‍ കഷ്ണം എന്നിവ ഒരു മഞ്ഞ തുണിയില്‍ കെട്ടി വെള്ളത്തില്‍ എറിയുകയും തുടര്‍ന്ന് ക്ഷേത്രത്തില്‍ പോകുകയും ചെയ്യുക.

കന്നി

മാര്‍ച്ച് 28 ന് കന്നി രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. കന്നി രാശിയിലുള്ള ആളുകള്‍ക്ക് അധിക വരുമാന സ്രോതസ്സുകള്‍ ലഭ്യമാകും. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ വരുന്ന തടസ്സങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ബിസിനസ് സംബന്ധമായ ഏതെങ്കിലും പ്ലാനുകള്‍ അന്തിമമാകും, അത് ബിസിനസ്സ് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. ജോലി ചെയ്യുന്ന ആളുകളുടെ കരിയറില്‍ നാളെ നല്ല പുരോഗതി ഉണ്ടാകും. ഇന്ന് നിങ്ങളില്‍ ത്യാഗത്തിന്റെയും സഹകരണത്തിന്റെയും വികാരം വര്‍ദ്ധിക്കുകയും ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യപ്പെടുകയും ചെയ്യും. കുടുംബത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി പരിപാലിക്കും. നിങ്ങളുടെ സാമൂഹിക ജീവിതം മെച്ചപ്പെടുകയും സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യും.

ദോഷപരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വ്യാഴാഴ്ച കുങ്കുമം, മഞ്ഞ ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. ഇത് ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനവും ബലപ്പെടുത്തുന്നു.

വൃശ്ചികം

മാര്‍ച്ച് 28 വൃശ്ചിക രാശിക്കാര്‍ക്ക് ഐശ്വര്യവും ഫലദായകവുമാണ്. വൃശ്ചിക രാശിക്കാര്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാനും പദ്ധതിയിടും. പണം സമ്പാദിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം നീക്കി മുന്നോട്ട് പോകാനുള്ള അവസരവും ലഭിക്കും. നിങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. വായ്പകള്‍ തിരിച്ചടക്കാാനകും. ജോലിയുള്ള ആളുകള്‍ക്ക് ഇന്ന് മറ്റൊരു കമ്പനിയില്‍ നിന്ന് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം. ഒരു ബന്ധുവിനെ കാണാന്‍ അവസരം ലഭിക്കും.

ദോഷപരിഹാരം: തൊഴില് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വാഴയെ പൂജിക്കുക. പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മഞ്ഞനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, March 28, 2024, 7:46 [IST]
X
Desktop Bottom Promotion