Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
മണിക്കൂറുകള്‍ മാത്രം, മൂന്ന് രാശികളുടെ സമയം തെളിയുന്നു, ലക്ഷ്മി നാരായണ യോഗ സൗഭാഗ്യം
Lakshmi Narayana Yoga: സംസാരം, വ്യാപാരം, ബുദ്ധിക്ഷമത, ഗണിതജ്ഞാനം എന്നിവയുടെ കാരണഭൂതനാണ് ബുധന്‍. ധനം, സുഖസൗകര്യങ്ങള്‍, ഐശ്വര്യം, സമ്പല്‍ സമൃദ്ധി, ദാമ്പത്യസുഖം എന്നിവയുടെ ദേവനാണ് ശുക്രന്. ഫെബ്രുവരി 27, അതായത് നാളെ ബുധനും ശുക്രനും ഒന്നിച്ചെത്തുകയാണ്. ഇതിലൂടെ ലക്ഷ്മി നാരായണ യോഗമെന്ന വളരെ ശുഭകരമായ യോഗം രൂപപ്പെടുകയാണ്. ഈ യോഗത്തിലൂടെ ചില രാശികളുടെ ശുഭദിനം ആരംഭിക്കുകയാണ്. ഇവര്‍ക്ക് പുതിയ ജോലി, ധനനേട്ടം, എന്നിങ്ങനെ പലവിധ സൗഭാഗ്യങ്ങള്‍ തേടിയെത്തും. നാളെ മുതല്‍ ലക്ഷ്മി നാരായണ സൗഭാഗ്യം ലഭിക്കുന്ന രാശികള്‍ ഏതെല്ലാമാമെന്ന് അറിയാം.

കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം ഗുണകരമായിരിക്കും. ഈ രാശിയുടെ ധനഭാവത്തിലാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് ഇടയ്ക്കിടയ്ക്ക് ആകസ്മികമായ ധനനേട്ടങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവ് കാട്ടാനും ഉന്നത പഠനാവസരങ്ങള് നേടാനും സാധിക്കും. ബിസിനസില്‍ സാമ്പത്തിക പ്രയാസങ്ങള്‍ അവസാനിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കടം കൊടുത്തതും കിട്ടാനുള്ളതുമായ ധനം തിരികെ ലഭിക്കും. സംസാരത്തില്‍ മിതത്വവും ആരെയും ആകര്‍ഷിക്കുന്ന വൈഭവവും ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും സ്ഥിതി അത്യന്തം ഗുണകരമായിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ ഉന്നതിയും ലാഭവും കൈവരും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ലക്ഷ്മി നാരായണ യോഗം മിഥുനം രാശിക്കാരുടെ കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ കര്‍മ്മരംഗത്ത് പുരോഗതി പ്രതീക്ഷിക്കാം. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് ജോലി ലഭിക്കും. പുതിയ ജോലി, പ്രമോഷന് ബിസിനസില്‍ ഉയര്‍ച്ച എന്നിവയ്ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലിമാറ്റം ലഭിക്കും. പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. ജോലിയില്‍ മികവ് പ്രകടിപ്പിക്കാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകും. ബിസിനസുകാര്‍ക്ക് ഇക്കാലയളവില്‍ അപ്രതീക്ഷിത ലാഭം കൈവരും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം വളരെ ശുഭകരമാണ്. കാരണം ബുധ ശുക്ര സംയോഗം ഇവരുടെ ഭാഗ്യഭാവത്തിലാണ് സംഭവിക്കുന്നത്. ഇന്ന് തുടങ്ങി പല ഭാഗ്യാനുഭവങ്ങളും ജീവിതത്തിലുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്താനും പരീക്ഷകളില്‍ വിജയിക്കാനും കഴിയും. ജോലിയിലും ബിസിനസിലും പുരോഗതിയും സാമ്പത്തിക ഉന്നമനവും ഉണ്ടാകും. പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ നല്ല അവസരമാണിത്. ധാര്‍മ്മിക, മംഗള പരിപാടികളില്‍ പങ്കുകൊള്ളും. സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ നടത്താനും ഉചിതമായ കാലയളവാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
