Latest Updates
-
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ്
മൂല ത്രികോണ രാശിയില്‍ ശുക്രന് നല്കുന്ന ലക്ഷ്മി നാരായണ യോഗം അതിവിശിഷ്ടം
ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഒരു മാസത്തിന് ശേഷം രാശി മാറിയിരിക്കുകയാണ്. ബുദ്ധി, കമ്മ്യൂണിക്കേഷന്‍, ഏകാഗ്രത എന്നിവയുടെയൈല്ലാം കാരണഭൂതനായാണ് ബുധന്‍ അറിയപ്പെടുന്നത്. അതുകൊണ്ട് ബുധന്‍ രാശി മാറുമ്പോള്‍ ഈ മേഖലകളിലെല്ലാമാണ് അതിന്റെ സ്വധീനം അനുഭവപ്പെടുക. ഒക്ടോബര്‍ 10ന് ശുക്രന്റെ രാശിയായ തുലാം രാശിയിലേക്കാണ് ബുധന്‍ വന്നെത്തിയിരിക്കുന്നത്. ഇവിടെ നേരത്തെ തന്നെ ശുക്രന്റെ സാന്നിധ്യവും ഉണ്ട്. അങ്ങനെ തുലാം രാശിയില്‍ ലക്ഷ്മി നാരായണ യോഗം രൂപപ്പെട്ടിരിക്കുകയാണ്.

ശുക്രന്റെ തന്റെ മൂല ത്രികോണ രാശിയില്‍ സ്ഥിതി ചെയ്യുമ്പോള്‍ രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം വളരെ ശുഭകരമായാണ് കരുതപ്പെടുന്നത്. കാരണം ഈ സമയത്ത് ശുക്രന് ശക്തി കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ലക്ഷ്മീ നാരായണ യോഗവും അസാധാരണമായ ഫലങ്ങള്‍ നല്‍കുന്നതായിരിക്കും. ഒക്ടോബര്‍ 13 വരെയാണ് ശുക്രന് തുലാം രാശിയില്‍ ഉണ്ടായിരിക്കുക. ബുധ-ശുക്ര സംയോഗത്താല്‍ സൃഷ്ടിക്കപ്പെട്ട ലക്ഷ്മി നാരായണ യോഗം ഏതെല്ലാം രാശികള്‍ക്കാണ് നേട്ടമാകുക എന്ന് നോക്കാം.
തുലാം
തുലാം രാശിയില്‍ സംഭവിക്കുന്ന ലക്ഷ്മി നാരായണ യോഗം ആ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സവിശേഷമായ നേട്ടങ്ങള്‍ നല്‍കും. ഏറെക്കാലമായി തടസ്സപ്പെട്ടിരുന്ന ജോലി ഈ കാലയളവില്‍ പൂര്‍ത്തിയാകും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നത് എന്നതിനാല്‍ തുലാം രാശിക്കാര്‍ക്കാണ് ഈ യോഗം ഏറ്റവുമധികം പ്രയോജനപ്പെടുക. സര്‍ക്കാര്‍ ജോലിക്കാര്‍ ഈ സമയത്ത് വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും ശുഭകരമായ സമയമാണിത്. ബിസിനസുകാര്‍ക്ക് ചില വലിയ ഓര്‍ഡറുകള്‍ ലഭിച്ചേക്കും. ഇത് സാമ്പത്തികനേട്ടം നല്‍കും. കുടുംബത്തിലും സന്തോഷാന്തരീക്ഷം സംജാതമാകും. ജീവിതത്തില്‍ നിരവഝി സന്തോഷ അവസരങ്ങള്‍ വന്നുചേരും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ലക്ഷ്മി നാരായണ യോഗം സൗഭാഗ്യങ്ങളേകും. ചിങ്ങം രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് ബുധ-ശുക്ര സംയോഗം നടക്കുന്നത്. അതുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിലെല്ലാം ചിങ്ങം രാശിക്കാര്‍ക്ക് വിജയവും സംതൃപ്തിയും ഉണ്ടാകും. വിദേശത്ത് നിന്നും ധനാഗമനമുണ്ടാകും. അ്പ്രതീക്ഷിതമായി ധനം വന്നുചേരാനിടയുണ്ട്. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയത്ത് ആഗ്രഹം പൂര്‍ത്തീകരിക്കാനാകും. ജീവിതത്തില്‍ പലതരത്തിലുള്ള സന്തോഷങ്ങള്‍ അനുഭവപ്പെടും. കിട്ടാനുണ്ടായിരുന്ന പണം തിരിച്ചുകിട്ടും. ഭാഗ്യത്തിന്റെ തുണ ഈ കാലയളവിലുടനീളം ഇവര്‍ക്ക് അനുഭവിക്കാന്‍ കഴിയും. ബിസിനസില്‍ നിന്നും ലാഭമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്കും ലക്ഷ്മി നാരായണ യോഗം നേട്ടമാകും. ബുധ-ശുക്ര സംയോഗത്താല്‍ ഇവര്‍ക്ക് ജീവിതത്തില്‍ പലതരത്തിലുള്ള സന്തോഷങ്ങള്‍ തേടിയെത്തും. ഇവര്‍ക്ക് ലക്ഷ്മി നാരായണ യോഗത്തിന്റെ സവിശേഷ നേട്ടങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ടാകും. ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് അപ്രതീക്ഷിതായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. അതിനൊപ്പം മറ്റ് പല സന്തോഷങ്ങളും ജീവിതത്തിലേക്ക് വന്നുചേരും. ചിന്തകളില്‍ നന്മ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും ഈ സമയം അനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ലക്ഷ്മി നാരായണ യോഗത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ കഴിയും
.Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
