Latest Updates
-
ഓണക്കാലത്തെ ഷോപ്പിംഗ് തിരക്കിലാണോ? ശുക്രൻ ചിത്തിരയിലേക്ക് മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഓണക്കാലത്ത് ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ഈ ജാഗ്രത വേണം -
ഓഗസ്റ്റ് 23: സൂര്യ-കേതു സംയോഗം; ഓണക്കാലത്ത് പണമിടപാടുകളിലും യാത്രകളിലും ഈ ജാഗ്രത അനിവാര്യം -
ബുധാദിത്യ രാജയോഗം: പണമിടപാടുകളിലും ജോലികളിലും വൻ വിജയം നേടാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണം നാളിലെ സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് തുടങ്ങുന്ന കാര്യങ്ങൾ വൻ വിജയമാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശ്രാവണ പുത്രദാ ഏകാദശി: ഈ 7 രാശിക്കാർക്ക് ഭാഗ്യകാലം, ഒപ്പം അറിയേണ്ട UPI റീഫണ്ട് നിയമങ്ങളും! -
ഓണം ഷോപ്പിംഗിനിടയിൽ ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം; ഇന്ന് പണം വന്നെത്തും! -
2026 ഓഗസ്റ്റ് 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ നക്ഷത്രഫലം: ഈ 5 നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഓഗസ്റ്റ് 23 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടവ!
ബുധനും ശുക്രനും ചേരും ലക്ഷ്മിനാരായണയോഗം: ഇതിലും നല്ല ഫലങ്ങള്‍ ഇനിയില്ല ഈ രാശിക്ക്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജ്യോതിഷപ്രകാരം നോക്കുകയാണെങ്കില്‍ ബുധനും ശുക്രനും ചേര്‍ന്ന് രൂപം കൊള്ളുന്ന ലക്ഷ്മി നാരായണ യോഗം ചില രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ നല്കുന്നു. ബുധന്‍ ജൂണ്‍ 10-ന് മിഥുനം രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. അതോടൊപ്പം തന്നെ ജൂണ്‍ 12-ന് ശുക്രന് മിഥുനം രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. അതിന്റെ ഫലമായി ഈ രണ്ട് ഗ്രഹങ്ങളും ലക്ഷ്മി നാരായണ യോഗം രൂപം കൊള്ളുന്നു.
ജൂണ്‍ 29-ന് ബുധന്‍ കര്‍ക്കിടകം രാശിയിലേക്ക് മാറുന്നു. അതുകൊണ്ട് തന്നെ 29 വരെ ലക്ഷ്മി നാരായണ യോഗം ചില രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ചില രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ലക്ഷ്മി നാരായണ യോഗം നല്കുന്നു. അത് ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ലക്ഷ്മി നാരായണ യോഗം രൂപം കൊള്ളുന്നത്. രാജയോഗമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. അത് മാത്രമല്ല തൊഴില്‍ രംഗത്ത് ഇവരെ തേടി അനുകൂലമായ പല നേട്ടങ്ങളും കാത്തിരിക്കുന്നു. ഏത് കാര്യത്തിലും ഇവരെ തേടി വിജയം എത്തുന്നു. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കുകയും അത് വഴി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് പല കോണില്‍ നിന്നും ഉണ്ടാവുന്നു. വിവാഹജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പ്രണയിക്കുന്നവര്‍ക്കു എല്ലാ തരത്തിലുള്ള നേട്ടങ്ങളും അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ലക്ഷ്മി നാരായണ യോഗം രൂപം കൊള്ളുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് അനുകൂലായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ഇവര്‍ക്ക് വിദേശത്ത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിനായി പോവേണ്ടി വരുന്നു. പല ആഗ്രഹങ്ങളും സഫലമാവുന്നു. വിവാഹത്തിന് അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ യോഗം വളരെയധികം ഗുണം ചെയ്യുന്നു. ഇവരുടെ അഞ്ചാം ഭാവത്തിലാണ് രാജയോഗ സമാനമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയം നേടുന്നതിലേക്ക് എത്തുന്നു. മാനസികമായ ആരോഗ്യവും മികച്ച് നില്ക്കുന്നു. കരിയറിലെ ഉയര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നതിനേക്കാള് മികച്ചതാവും. ബന്ധങ്ങളിലും നിങ്ങള്‍ മികച്ച് നില്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. എല്ലാ മേഖലകളിലും വിജയം കൈവരിക്കുന്നതിന് സാധിക്കും. നിരവധി നേട്ടങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം മാറി മറിയുന്ന നേട്ടങ്ങളാണ് നിങ്ങള തേടി വരുന്നത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. എല്ലാ അര്‍ത്ഥത്തിലും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളാണ് നിങ്ങളെ തേടി വരുന്നത്. ലക്ഷ്മീ നാരായണ യോഗത്തില്‍ ഒരിക്കലും നിങ്ങള്‍ പ്രതിസന്ധികള്‍ നേരിടുന്നില്ല. എന്നാല്‍ കാര്യങ്ങളില്‍ എപ്പോഴും ശ്രദ്ധിച്ച് വേണം ഇടപെടുന്നതിന്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications