Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ജൂലൈ മാസത്തിലെ ലക്ഷ്മി നാരായണ യോഗം; ഇത്തവണ ഭാഗ്യനേട്ടം ഈ മൂന്ന് രാശികള്‍ക്ക്
മിക്കവാറും എല്ലാ മാസങ്ങളിലും നവഗ്രഹങ്ങളില്‍ പലതും രാശിമാറ്റം നടത്താറുണ്ട്. ചില ഗ്രഹങ്ങള്‍ ദിവങ്ങള്‍ ദിവസങ്ങള്‍ക്കിടെ രാശി മാറും. മറ്റുചിലവ വര്‍ഷങ്ങളോളം ഒരു രാശിയില്‍ തുടരും. രാശിമാറ്റങ്ങള്‍ പലവിധ യോഗങ്ങള്‍ക്കും ദശകള്‍ക്കും രൂപം നല്‍കും. രാജയോഗങ്ങളും അശുഭയോഗങ്ങളും പിറവികൊള്ളുന്നത് അങ്ങനെയാണ്. ശുക്രനും ബുധനും കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. അങ്ങനെ ജുലൈ മാസത്തില്‍ ലക്ഷ്മി നാരായണ രാജയോഗം രൂപം കൊള്ളുന്നു. മിക്കവാറും എല്ലാ രാശികളില് ജനിച്ചവര്‍ക്കും ലക്ഷ്മി നാരായണ യോഗത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയും.

എന്നാല്‍ മൂന്ന് രാശികള്‍ക്ക് സവിശേഷ ഭാഗ്യവും ഐശ്വര്യവും ഈ രാജയോഗത്തിലൂടെ കൈവരും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ലക്ഷ്മി നാരായണ യോഗം നേട്ടമാകും. കര്‍ക്കിടകം രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതിനാല്‍ ഈ കാലയളവില്‍ ജനിച്ച കര്‍ക്കിടകം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. കൂടാതെ ഈ കാലയളവില്‍ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചിതരാകാനുള്ള ഭാഗ്യമുണ്ടാകും. ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങള്‍ പൂവണിയും. സമൂഹത്തില്‍ ഈ രാശിയില്‍ പിറന്നവര്‍ കൂടുതല്‍ സ്വീകാര്യരായി മാറും. ഇവരോട് ആളുകള്‍ക്കുള്ള ബഹുമാനവും മതിപ്പും വര്‍ധിക്കും. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കാന്‍ അനുകൂലമായ സമയമാണ് ഇത്.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ലക്ഷ്മി നാരായണ യോഗം അതുല്യ സൗഭാഗ്യങ്ങള്‍ നല്‍കും. ഇവര്‍ക്ക് കരിയറിലും ബിസിനസിലും ഉയര്‍ച്ച ദര്‍ശിക്കാന്‍ കഴിയും. ഈ രാജയോഗം തുലാംരാശിയുടെ കര്‍മ്മ ഭാവത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ തന്നെ ആ കാലയളവില്‍ അതത് കര്‍മ്മ മണ്ഡലങ്ങളില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് കഴിയും. ജോലിയില്‍ നിന്നും ബിസിനസില്‍ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവര്‍ധനയുണ്ടാകും. വ്യാപാരികള്‍ക്ക് ലാഭം കൊയ്യാന്‍ സാധിക്കും. തൊഴില്‍രഹിതരായ തുലാം രാശിക്കാര്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ ലഭിക്കും.
കന്നി
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ലക്ഷ്മി നാരായണ യോഗം ലാഭപ്രദമാകും. കന്നി രാശിയില്‍ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ രാജയോഗം രൂപമെടുക്കുന്നത്. അതിനാല്‍ തന്നെ ഈ കാലയളവില്‍ വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാകും. വാഹനം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. ബിസിനസില്‍ നിന്നും ജോലിയില്‍ നിന്നും സാമ്പത്തികലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ കേള്‍ക്കും. ഓഹരിനിക്ഷേപം, ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയ ഭാഗ്യപരീക്ഷണങ്ങള്‍ക്ക് മുതിരുന്നവര്‍ വിജയിക്കാനുള്ള സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
