Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
അഞ്ച് ദിവസത്തില്‍ ലക്ഷ്മി നാരായണ യോഗം; ഒരിക്കലും കിട്ടില്ലെന്ന് കരുതിയ സൗഭാഗ്യങ്ങള്‍ തൊട്ടരികെ
ജ്യോതിഷത്തില്‍ ഗ്രഹസംയോഗങ്ങളുടെ ഫലമായി പല യോഗങ്ങളും രൂപപ്പെടുന്നുണ്ട്. അതില്‍ ശുഭയോഗങ്ങളും അശുഭയോഗങ്ങളും ഉണ്ടാകാം. ഇത്തരം യോഗങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങളുണ്ടാക്കുന്നു. അത്തരത്തില്‍ ശുക്രനും ബുധനും തമ്മിലുള്ള സംയോഗത്താല്‍ രൂപപ്പെടുന്ന ശുഭയോഗമാണ് ലക്ഷ്മി നാരായണ യോഗം. ഇതൊരു രാജയോഗമാണ്.

ലക്ഷ്മി നാരായണ യോഗം അനുഭവിക്കാന്‍ ഭാഗ്യമുള്ളവര്‍ ജീവിതത്തില്‍ അതീവ ഭാഗ്യശാലികള്‍ ആയിരിക്കും. നവഗ്രഹങ്ങളില്‍ ധനം, സൗന്ദര്യം, സുഖസൗകര്യങ്ങള്‍, ഭൗതികസുഖം, ആഢംബരം, സമ്പത്ത്, ധനം എന്നിവയുടെയെല്ലാം കാരണഭൂതനാണ് ശുക്രന്. ബുധനാണെങ്കില് ബുദ്ധിവൈഭവം, ആശയവിനിമയം, നര്‍മ്മബോധം എന്നിവയുടെയെല്ലാം കാരണഭൂതനും. ലക്ഷ്മി നാരായണ യോഗത്തില്‍ ബുധനെ വിഷ്ണുവിന്റെ സ്ഥാനത്തും ശുക്രനെ ലക്ഷ്മിയുടെ സ്ഥാനത്തുമാണ് കാണുന്നത്.
ഈ രണ്ട് ഗ്രഹങ്ങളുടെയും അനുഗ്രഹമുണ്ടെങ്കില്‍ ആ വ്യക്തി ജീവിതത്തില്‍ വളരെ ഭാഗ്യശാലിയും മറ്റുള്ളവരുടെ ആദരവും സ്നേഹവും പിടിച്ചുപറ്റുന്ന ആളുമായിരിക്കും. അവര്‍ കലാപരമായ കാര്യങ്ങളിലും പ്രേമകാര്യങ്ങളിലും മുമ്പിലായിരിക്കും.
അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്മി നാരായണ യോഗം രൂപപ്പെടാന്‍ പോകുകയാണ്. ഒക്ടോബര്‍ 13 വരെ ശുക്രന് തന്റെ മൂലത്രികോണ രാശിയായ തുലാത്തിലായിരിക്കും ഉണ്ടായിരിക്കുക. ഒക്ടോബര്‍ പത്തിന് ബുധനും ഈ രാശിയിലേക്ക് വന്നെത്തും. അങ്ങനെ ബുധ-ശുക്ര സംയോഗം ഉണ്ടാകുകയും ലക്ഷ്മി നാരായണ യോഗം രൂപപ്പെടുകയും ചെയ്യും. ഇത്തവണ ലക്ഷ്മി നാരായണ യോഗത്തിന്റെ നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നത് ആര്ക്കെല്ലാമാണെന്ന് അറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ലക്ഷ്മി നാരായണ യോഗത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ഈ രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നത്. അതുകൊണ്ട് ഈ രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും കര്‍മ്മരംഗങ്ങളിലും വിജയമുണ്ടാകും. ഇവര്‍ക്ക് അപ്രതീക്ഷിതമായി പല സാമ്പത്തികനേട്ടങ്ങളും കൈവരും. കുടുംബത്തില്‍ സമാധാനവും സന്തോഷകരവുമായ അന്തരീക്ഷം സംജാതമാകും. ജീവിതത്തില്‍ മൊത്തത്തില്‍ സന്തോഷം അനുഭവപ്പെടും. കരിയറില്‍ ജോലിയിലുള്ള ആത്മാര്‍ത്ഥത കാരണം പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. വിദേശ ജോലിയെന്ന ആഗ്രഹം ഈ സമയത്ത് പൂവണിയും. ബിസിനസിലും ബുധന്റെയും ശുക്രന്റെയും അനുഗ്രഹം കൊണ്ട് ലാഭവും മറ്റ് നേട്ടങ്ങളും ഉണ്ടാകും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. സമ്പാദ്യം വളരും.
വൃശ്ചികം
ലക്ഷ്മി നാരായണ യോഗത്തിന്റെ സൗഭാഗ്യം വൃശ്ചികം രാശിയില്‍ ജനിച്ച ആളുകളുടെയും ജീവിതത്തില്‍ സൗഭാഗ്യങ്ങളും സന്തോഷവും കൊണ്ടുവരും. ഈ രാശിയുടെ ആറാമത്തെ ഭാവത്തിലാണ് ശുക്ര-ബുധ സംയോഗം നടക്കുന്നത്. ഇതിനാല്‍ ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് എല്ലാ മേഖലകളിലും സംതൃപ്തിയും സമാധാനവും അനുഭവപ്പെടും. കരിയറില്‍ ഏറ്റവും നല്ല അവസരങ്ങള്‍ തേടിയെത്തുന്ന സമയമാണിത്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. അതിനൊപ്പം പണം സമ്പാദിക്കുന്നതിനുള്ള പുതിയ വഴികള്‍ മുന്നില്‍ തെളിയും. അതുകാരണം സാമ്പത്തികസ്ഥിതി മെച്ചപ്പെടും. എന്നാല്‍ ആരോഗ്യകാര്യത്തില്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാരാണ് ലക്ഷ്മി നാരായണ യോഗത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന മറ്റൊരു രാശി. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെയും ബുധന്റെയും അനുഗ്രഹം ആവോളമുണ്ടാകും. എല്ലാ ജീവിതമണ്ഡലങ്ങളിലും ഇവര്‍ വിജയം നേടും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വര്‍ധിച്ച സംതൃപ്തിയുണ്ടാകും. പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ വീണ്ടും ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യും. ജോലിയില്‍ പുതിയ നിരവധി അവസരങ്ങള്‍ വന്നുചേരും. വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള അവസരങ്ങള്‍ ലഭിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്ക് അനുയോജ്യമായ സമയമാണ്. അധ്വാനത്തിനൊത്ത ഫലം ലഭിക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
