Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഇന്ന് ഇവരില്‍ ലക്ഷ്മി നാരായണ യോഗം; ധനനേട്ടത്തിനായി ഈ രാശിക്കാര്‍ സൂക്ഷിക്കേണ്ടത് ഇക്കാര്യങ്ങള്‍
Lakshmi Narayana Yoga: ഇന്ന് മാര്‍ച്ച് 13-ാം തീയ്യതി, ചന്ദ്രന് ചിങ്ങം രാശിയിലേയ്ക്ക് ചലിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, നിരവധി യോഗങ്ങള്‍ ഇന്നത്തെ ദിവസം രൂപപ്പെടുന്നു. അതില്‍ പ്രധാനപ്പെട്ട യോഗമാണ് ലക്ഷ്മി നാരായണ യോഗ. ഈ ലക്ഷ്മി നാരായണ യോഗത്താല്‍ ചില രാശിക്കാര്‍ക്ക് ലക്ഷ്മി കൃപ ലഭിക്കുന്നതാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സാമ്പത്തിക നേട്ടങ്ങളും ഇവരില്‍ ഉണ്ടാകുന്നതാണ്. ഈ സൗഭാഗ്യം ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് വിനോദ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഏതൊരു ആഗ്രഹവും സഫലമാകുന്നതാണ്. കരിയ.റില്‍ പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വ്യാപാരം നടത്തുന്നവര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പാരമ്പര്യമായി ലഭിച്ച സമ്പത്ത് ആവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. മതപര പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കുന്നതാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാണ്. മറ്റുള്ളവരില്‍ നിന്നും പ്രശംസ കൈപറ്റാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
പരിഹാരം: നിലനില്‍ക്കുന്ന ദോഷങ്ങള്‍ പൂര്‍ണ്ണമായും അകറ്റാനും, സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി മഞ്ഞളും, ഗോമതി ചക്രവും തുണിയില്‍ പൊതിഞ്ഞ് ലക്ഷ്മി ദേവിയ്ക്കായി സമര്‍പ്പിക്കുക. തുടര്‍ന്ന് ശ്രീ സൂക്തം ജപിക്കുന്നതും വനല്ലതാണ്.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം വളരെ ശുഭകരമായിരിക്കും. ഇവര്‍ക്ക് കുടുംബാംഗങ്ങളുമായി ചേര്‍ന്ന് വിനോദ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതാണ്. വീട്ടിലും സമൂഹത്തിലും നിങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. വിവാദ പരമായ സന്ദര്‍ഭങ്ങളില്‍ നിന്നും പരമാവധി മാറി നില്ക്കാന് ശ്രദ്ധിക്കുക. നേരിട്ട് ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. സാമൂഹിക മേഖലയില്‍ നിങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിക്കും. പ്രശസ്തിയും ഉണ്ടാകുന്നതാണ്. വീട്ടില്‍ സൂഹൃത്തുക്കളും അതിഥികളും വന്നെത്തുന്നതാണ്. സസന്തോഷവും സമൃദ്ധിയും ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
പരിഹാരം: ഇന്നത്തെ ദിവസം കൂടുതല്‍ ശുഭകരമാകാന്‍ ശിവന് പഞ്ചാമൃത അഭിഷേകം ചെയ്യുന്നത് നല്ലതാണ്.
തുലാം
ലക്ഷ്മി നാരായണ യോഗം മൂലം, തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം വന്നു ചേരുന്നതാണ്. നിങ്ങളുടെ കഠിനധ്വാനത്തിന് ശരിയായ വിധത്തില്‍ ഫലം ലഭിക്കുന്നതാണ്. നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. പല വ്യക്തികളെയും കണ്ടുമുട്ടാന്‍ ഇവര്‍ക്ക് സാധിക്കും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടെതായിരിക്കും. അയല്‍ക്കാരില്‍ നിന്നെല്ലാം ശുഭകരമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. വിനോദ പരിപാടികളില്‍ പങ്കെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നതാണ്. ഓരോ കാര്യങ്ങളും ആസ്വദിച്ച് ചെയ്യാന്‍ സാധിക്കുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. വിദ്യയിൽ ശോഭിക്കാൻ യോഗം ഉണ്ടാകും. ദാമ്പത്യത്തിൽ സന്തോഷം കൈവരിക്കും. സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കും. മനസ്സിനെ പല കാര്യങ്ങളിൽ നിന്നും നിയന്ത്രിക്കാൻ സാധിക്കും.
പരിഹാരം: ഇന്നത്തെ ദിവസം കൂടുതല്‍ ശുഭകരമാകാന്‍ ലക്ഷ്മി ദേവിയ്ക്ക് നെയ്യ് അര്‍പ്പിച്ച് ലക്ഷ്മി സ്ത്രോത്രം ജപിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications