Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ലക്ഷ്മി നാരായണ യോഗം: ഇനി പത്ത് ദിവസം കൂടി, 27 മുതല്‍ പണം ചിലവാക്കുന്നതിനിരട്ടി കൈകളിലെത്തുന്നവര്
നവഗ്രഹങ്ങളില്‍ ശുക്രനാണ് ധനത്തിന്റെ ദേവനായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുക്രന്റെ ഓരോ മാറ്റവും വേദജ്യോതിഷ പ്രകാരം അനുകൂലമായി കണക്കാക്കുന്നു. എന്നാല്‍ ബുധനും ശുക്രനും ചേര്‍ന്ന് വരുമ്പോള്‍ രൂപം കൊള്ളുന്ന ലക്ഷ്മി നാരായണയോഗം നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നു. സന്തോഷം , സമൃദ്ധി, ഐശ്വര്യം, സംസാരം എന്നിവയെല്ലാം നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നത് ബുധനാണ്.
ശുക്രന് മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഫെബ്രുവരി 27-ന് ബുധനും മീനം രാശിയിലേക്ക് പ്രവേശിക്കുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ലക്ഷ്മി നാരായണ യോഗം രൂപം കൊള്ളുന്നത്. എന്നാല്‍ മീനം രാശിയില്‍ രാഹു കൂടി സ്ഥിതി ചെയ്യുന്നതിനാല്‍ അത് 12 രാശിക്കാരിലും യോഗഫലം നല്കുന്നു. എന്നാല്‍ ചില രാശിക്കാരില്‍ അല്പം കൂടുതല്‍ നേട്ടങ്ങള്‍ ലക്ഷ്മീ നാരായണ യോഗം നല്കുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

ധനു രാശി
ധനു രാശിക്കാരുടെ നാലാം ഭാവത്തിലാണ് ലക്ഷ്മി നാരായണയോഗം രൂപം കൊള്ളുന്നത്. ഇതിന്റെ ഫലമായി നേട്ടങ്ങള്‍ ധാരാളം ഇവരുടെ ജീവിതത്തില്‍ നിറയുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കുടുംബത്തോടൊപ്പം മികച്ച സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക ്സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സുഖവും നിങ്ങളെ തേടി എത്തും എന്നതാണ് സത്യം. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് അത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനവും അധികാരവും ലഭിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് ഇത് വഴി നിങ്ങള്‍ക്ക് സാധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ലക്ഷ്മി നാരായണയോഗം രൂപപ്പെടുന്നത്. മാത്രമല്ല ഇത് പരസ്പരമുള്ള സ്നേഹവും ഐക്യവും വര്‍ദ്ധിപ്പിക്കും. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തുന്നു. അവിവാഹിതര്‍ക്ക് പ്രായത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമേ ഇല്ല. ദാമ്പത്യം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ചിലവാക്കുന്നതിന്റെ ഇരട്ടി നിങ്ങളുടെ കൈയ്യിലെത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ലക്ഷ്മീ നാരായണ യോഗം രൂപം കൊള്ളുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും സൗഭാഗ്യവും സന്തോഷവും നിറയുന്നു. മാത്രമല്ല സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. ബുധന്റെ അനുഗ്രഹത്താല്‍ എല്ലാ മേഖലകളിലും സന്തോഷകരമായ സാഹചര്യം നിലനില്ക്കുന്നു. കൈവെക്കുന്ന എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കും. കൂടാതെ വീടിന്റെ പുനരുദ്ധാരണം നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു. ഭാഗ്യം പൂര്‍ണമായും നിങ്ങളുെ പക്ഷത്തായിരിക്കും. സ്വപ്നസാക്ഷാത്കാരമാണ് എപ്പോഴും ലക്ഷ്മീ നാരായണ യോഗം നിങ്ങള്‍ക്ക് നല്‍കുന്നത്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വളരെ കൂടുതലായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
