Latest Updates
-
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം
ലക്ഷ്മി നാരായണയോഗം: 9 നാളുകാര്‍ തൊടുന്നതെല്ലാം പൊന്നാവും; ഭാഗ്യപ്പെരുമഴയില് ഇവര്‍
ലക്ഷ്മീ നാരായണ യോഗത്തില്‍ അനുകൂല ഫലങ്ങള്‍ ധാരാളം നിലനില്‍ക്കുന്ന നക്ഷത്രക്കാരെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ജ്യോതിഷ പ്രകാരം ലക്ഷ്മീ നാരായണ യോഗം നിങ്ങളില്‍ നിരവധി ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. പലപ്പോഴു വേദജ്യോതിശ പ്രകാരം ശുഭകരമായ പല യോഗങ്ങളും രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഇത് എപ്രകാരം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഏതൊക്കെ നക്ഷത്രക്കാരില്‍ അനുകൂലമായ സാന്നിധ്യം നിറക്കുന്നു എന്നതിനെക്കുറിച്ചാണ് ഈ ലേഖനം.
പ്രധാന ശുഭയോഗങ്ങളില്‍ ഒന്നാണ് ലക്ഷ്മി നാരായണ യോഗം. ഇത് ശുക്രന്റെയും ബുധന്റെയും കൂടിച്ചേരലിന്റെ ഫലമായാണ് ഉണ്ടാവുന്നത്. ശുക്രന് ഇടവം രാശിയില്‍ പ്രവേശിക്കുന്നതിന്റെ ഫലമായാണ് ഈ യോഗം രൂപം കൊള്ളുന്നത്. മെയ് 31-നാണ് ശുക്രന് ഇടവം രാശിയില്‍ പ്രവേശിക്കുന്നത്. ഇത് മൂലമാണ് ലക്ഷ്മി നാരായണ യോഗം രൂപം കൊള്ളുന്നതും. ഈ കൂടിച്ചേരലിന്റെ ഫലമായി 9 നക്ഷത്രക്കാര്‍ക്ക് ലക്ഷ്മി നാരായണ യോഗം അനുകൂല ഫലങ്ങള്‍ നല്കുന്നു. അത് ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നമുക്ക് നോക്കാം.

എന്താണ് ലക്ഷ്മി നാരായണ യോഗം?
ജ്യോതിഷ പ്രകാരം അനുകൂലമായ പല ഫലങ്ങളും പ്രദാനം ചെയ്യുന്നതാണ് ലക്ഷ്മി നാരായണ യോഗം. പലപ്പോഴും ഇതിന്റെ പ്രാധാന്യം ശുഭകരമായ പലഫലങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. ജ്യോതിഷത്തില്‍ ലക്ഷ്മീ നാരായണ യോഗപ്രകാരം രൂപപ്പെടുന്ന പോസിറ്റീവ് ഫലങ്ങള്‍ക്ക് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവുന്നു. ബുധനും ശുക്രനും ഒരു രാശിയില്‍ ഒരുമിച്ച് ചേരുമ്പോഴാണ് ലക്ഷ്മി നാരായണ യോഗം ഉണ്ടാവുന്നത്. ഈ യോഗത്തില്‍ വിഷ്ണു സമേതനായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എല്ലാ രാശിക്കാരിലും ഉണ്ടാവുന്നു. ഭാഗ്യത്തിന്റെ പെരുമഴ തന്നെ ഇവരെ കാത്തിരിക്കുന്നു എന്നതാണ് ഈ യോഗത്തിന്റെ പ്രത്യേകത.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ യോഗം നല്കുന്ന ശുഭഫലങ്ങള്‍ പറയാവുന്നതിലും അപ്പുറമാണ്. കാരണം ഈ രാശിക്കൂറിന്റെ ലഗ്നഭാവത്തിലാണ് ലക്ഷ്മിനാരായണ യോഗം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ട് തന്നെ ഈ സമയത്ത് നിരവധി സുവര്ണാവസരങ്ങള് ഇവരെ തേടി വരുന്നു. അത് കൂടാതെ ഇവര്‍ക്ക് തൊഴില്‍പരമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. സമ്പാദ്യം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷം നിലനില്ക്കുകയും ചെയ്യുന്നു. വിവാഹിതരല്ലാത്തവര്‍ക്ക് അവരുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാവുന്നു. അത് മാത്രമല്ല വിവാഹം കഴിഞ്ഞവരില്‍ ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
കര്‍ക്കിടക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇവരുടെ വരുമാനം വര്‍ദ്ധിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായ സൗഭാഗ്യം ഇവരെ തേടി എത്തുന്നു. സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നു. പല മേഖലകളില്‍ നിന്നും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. സാമ്പത്തിക നിക്ഷേപത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവാം. കൈവെക്കുന്ന എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഓഹരിവിപണിയില്‍ നേട്ടങ്ങളുണ്ടാവാം. ലോട്ടറി ഫലങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗം നല്കുന്ന ഗുണങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. ഇത് നിങ്ങളുടെ വ്യക്തിത്വത്തില്‍ വരെ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. കൂടാതെ തൊഴിലവസരങ്ങള്‍ നിരവധി നിങ്ങളെ തേടി എത്തുന്നു. പുതിയ സമ്പാദ്യ മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ തേടി വരും. പലപ്പോഴും ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നു. ജോലിയിലും ബിസിനസിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവും. വസ്തുവും വാഹനും വാങ്ങുന്നതിനുള്ള യോഗം കാണുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
