Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
ലക്ഷ്മീനാരായണ യോഗം: ആദ്യ ദിനം മുതല്‍ രാജയോഗം ഫലത്തില്‍: 3 രാശിക്കാരില്‍ നിങ്ങളുണ്ടോ?
ലക്ഷ്മീ നാരായണയോഗം ഗുണപ്രദമായ മാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും നല്‍കുന്നതാണ്. പലപ്പോഴും എല്ലാ തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ലക്ഷ്മി നാരായണ യോഗം കൊണ്ട് തരുന്നു. അതിന് കാരണം ഗ്രഹങ്ങളുടെ കൃത്യമായ ഇടവേളകളിലുള്ള രാശിമാറ്റമാണ്. പലപ്പോഴും ഒരു രാശിയില്‍ ഒന്നിലധികം ഗ്രഹങ്ങള്‍ കൂടിച്ചേരുന്നു. എന്നാല്‍ ഒരേ രാശിയില്‍ രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ കൂടിച്ചേരുന്നതിന്റെ ഫലമായി നിരവധി യോഗങ്ങളും ഉണ്ടാവുന്നു.
എന്നാല്‍ ഗ്രഹമാറ്റങ്ങള്‍ കൃത്യമായ ഇടവേളകളിലാണ് നടക്കുന്നതെങ്കില്‍ പോലും പലപ്പോഴും ഇവ ഗുണപ്രദമായ യോഗങ്ങളോ അല്ലെങ്കില്‍ മോശം യോഗങ്ങളോ നല്കുന്നു. എന്നാല്‍ ഇവയെല്ലാം തന്നെ ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട യോഗങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇവ ഓരോ രാശിക്കാരിലും അതുപോലെ തന്നെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ലക്ഷ്മീ നാരായണ യോഗം എപ്രകാരം മൂന്ന് രാശിക്കാരെ സ്വാധീനിക്കുന്നു എന്ന് നോക്കാം.

ലക്ഷ്മി നാരായണ യോഗം
ലക്ഷ്മീ നാരായണയോഗം ഇത്തരത്തില്‍ ഗുണപ്രദമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതാണ്. പലപ്പോഴും ഈ യോഗഫലം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്. ഒക്ടോബര്‍ 10-ന് തുലാം രാശിയില്‍ ബുധനും ശുക്രനും യോഗം ചേരുമ്പോള്‍ ഈ യോഗമുണ്ടാകും. വേദ ജ്യോതിഷ പ്രകാരം ലക്ഷ്മീ നാരായണയോഗം വളരെയധികം ഗുണപ്രദമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. സെപ്തംബര്‍ 18 മുതല്‍ ശുക്രന് തുലാം രാശിയിലാണ്. അതിനു ശേഷം ഒക്ടോബര്‍ 10 ന് ബുധന്‍ തുലാം രാശിയില്‍ പ്രവേശിക്കും. അപ്പോള്‍ ലക്ഷ്മീ നാരായണയോഗം രൂപപ്പെടും. ഈ യോഗം ഒക്ടോബര്‍ 13 വരെ ഉണ്ടായിരിക്കും. അതിന് ശേഷം ശുക്രന്റെ വൃശ്ചിക രാശി സംക്രമണം ആരംഭിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും ഈ ഐശ്വര്യപ്രദമായയോഗം നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്തതരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഒക്ടോബര്‍ 10 മുതല്‍ ഇവരുടെ ജീവിതത്തിലെ സുവര്ണകാലഘട്ടമായിരിക്കും എന്ന് പറഞ്ഞാല്‍ തെറ്റില്ല. മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നേട്ടങ്ങളും ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എല്ലാം ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. അത് മാത്രമല്ല സന്തോഷവും സ്നേഹവും എല്ലാം മികച്ച് നില്ക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഒരു തരത്തിലും ജീവിതത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യം വരുന്നില്ല.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണയോഗം നല്കുന്ന ശുഭഫലങ്ങള്‍ എണ്ണിയാലവസാനിക്കുകയില്ല. പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ശുഭകരമായ നിരവധി ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും സാമ്പത്തിക നേട്ടത്തിന്റെ ഗ്രാഫ് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. കരിയറില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ അതില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതോടെ പുതിയ തുടക്കങ്ങള്‍ക്കും നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സമൂഹത്തില്‍ സ്ഥാനമാനവങ്ങളും ബഹുമാനവും നിങ്ങളെ തേടി വരും. ഒരു തരത്തിലും നിങ്ങള്‍ക്ക് പിന്തിരിഞ്ഞു നോക്കേണ്ടി വരുന്നില്ല.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നത്. പലപ്പോഴും ഇവര്‍ക്ക് ഐശ്വര്യത്തിന്റെ ഉച്ചസ്ഥായിയിലായിരിക്കും യോഗം സ്ഥിതി ചെയ്യുന്നത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ പുതിയ കാര്യങ്ങള്‍ തുടങ്ങുനതിനും അനുകൂലമായ സമയമായിരിക്കും. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
