Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സര്വ്വൈശ്വര്യമേകാന് ലക്ഷ്മീ നാരായണ യോഗം: ഈ ആഴ്ച ജീവിതം ധന്യമാകുന്ന രാശികള്‍
വേദ ജ്യോതിഷത്തിലെ ശുഭയോഗങ്ങളില്‍ പ്രധാനമാണ് ലക്ഷ്മീ നാരായണ യോഗം. ശുക്രനും ബുധനും തമ്മിലുള്ള സയോഗത്തിന്റെ ഫലമായാണ് ലക്ഷ്മീ നാരായണ യോഗം രൂപം കൊള്ളുന്നത്. ഇവ ഒരേ രാശിയിലോ അല്ലെങ്കില്‍ ഗ്രഹനിലയില്‍ അുകൂല സ്ഥാനങ്ങളിലോ വന്നാല്‍ ആ വ്യക്തിക്ക് ഈ യോഗമുണ്ടാകും. ശുക്രന്റെയും ബുധന്റെയും അനുഗ്രഹം കൊണ്ട് ജീവിതത്തില്‍ ഐശ്വര്യം, സമ്പത്ത്, വിജയം എന്നിവ സാധ്യമാകുന്ന യോഗമാണ് ലക്ഷ്മീ നാരായണ യോഗം. സമൃദ്ധി, സൗന്ദര്യം, വിജയം എന്നിവയുടെ പ്രതിനിധിയാണ് ശുക്രന്, അതേസമയം ബുദ്ധി, ആശയവിനിമയം, ബിസിനസ് എന്നിവയുടെ പ്രതിനിധിയാണ് ബുധന്‍. ഈ രണ്ട് ഗ്രഹങ്ങളും ചേരുമ്പോള്‍ സാമ്പത്തിക നേട്ടവും ബിസിനസില്‍ വിജയവും ഐക്യപൂര്‍ണ്ണമായ ദാമ്പത്യവും ഐശ്വര്യവും ഫലമായി ലഭിക്കുന്നു.

മിഥുനത്തിലെ ലക്ഷ്മീ നാരായണ യോഗം
ജൂണ്‍ 12നാണ് ശുക്രന് മിഥുനം രാശിയിലേക്ക് എത്തുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 14ന് ബുധനും മിഥുനത്തില് എത്തും. അങ്ങനെ ലക്ഷ്്മീ നാരായണ യോഗം രൂപം കൊളളും. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടും. പ്രത്യേകിച്ച് മൂന്ന് രാശികള്‍ക്ക് ഈ യോഗത്തിലൂടെ ജീവിതത്തില്‍ മുമ്പില്ലാത്ത ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ലക്ഷ്മീ നാരായണ യോഗത്തിലൂടെ സൗഭാഗ്യം വന്നണയും. മിഥുനം രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം സംഭവിക്കുന്നത്. വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാകുകയും വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകുകയും ചെയ്യും. ബുധന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് കരിയറില്‍ ഉയര്‍ച്ച നേടാന്‍ സാധിക്കും. പ്രമോഷനും ശമ്പള വര്‍ധനയ്ക്കുമുള്ള സാധ്യതകള്‍ ഉണ്ട്. വിവാഹിതര്‍ക്ക് പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കാന്‍ അനുകൂലമായ സമയമാണ്. വിചാരിച്ചതും ആഗ്രഹിച്ചതുമായ കാര്യങ്ങള്‍ സംഭവിക്കും.
ചിങ്ങം
ലക്ഷ്മീ നാരായണ യോഗം ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും നേട്ടങ്ങള്‍ നല്‍കും. ചിങ്ങം രാശിക്കാരുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ലക്ഷ്മീ നാരായണ യോഗം സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ വരുമാനം മെച്ചപ്പെടും. വരുമാന സ്രോതസ്സുകള്‍ വര്‍ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പുതിയ സ്ഥാനമാനങ്ങള്‍ തേടിയെത്തും. വരാന്‍ പോകുന്ന സമയം ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തിലെ വളരെ നല്ല കാലമായിരിക്കും. നിക്ഷേപങ്ങളില്‍ നിന്നും മികച്ച ലാഭം ഇവരെ തേടിയെത്തും. ഓഹരിവിപണിയില്‍ നിന്നോ ലോട്ടറിയില്‍ നിന്നോ ലാഭം നേടാന്‍ അനുകൂലമായ സമയമാണ് മുന്നിലുള്ളത്.
കന്നി
കന്നി രാശിക്കാര്‍ക്ക് മിഥുനത്തിലെ ലക്ഷ്മീ നാരായണ യോഗം ശുഭഫലദായകമാണ്. കന്നി രാശിക്കാരുടെ കര്‍മ്മ ഭാവത്തിലാണ് ഈ യോഗം സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകും. ജീവിതത്തിലും കര്‍മ്മ മണ്ഡലങ്ങളിലും അഭിവൃദ്ധിയുണ്ടാകും. മികച്ച തൊഴിലവസരങ്ങള്‍ തേടിയെത്താനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് വന്‍ലാഭമുണ്ടാക്കാന്‍ സാധിക്കും. ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും കഴിയും. തൊഴില്‍രഹിതര്‍ ആയിട്ടുള്ളവര്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
