Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
ഫെബ്രുവരിയിലെ മഹാഭാഗ്യം ലക്ഷ്മി നാരായണ രാജയോഗം; ഉച്ചരാശിയിലെ ശുക്രന് നല്‍കുന്നത് ചിന്തിക്കാത്ത സൗഭാഗ്യം
ഗ്രഹങ്ങളുടെ സഞ്ചാരവും പരസ്പര വിന്യാസങ്ങളും കൂടിച്ചേരലുകളും അവയുടെ ഫലങ്ങളുമാണ് ജ്യോതിഷം ചര്‍ച്ച ചെയ്യുന്നത്. നിശ്ചിതകാലം കൂടുമ്പോഴുള്ള ഗ്രഹസമാഗമങ്ങള് രാജയോഗമായും ശുഭയോഗങ്ങളായും അശുഭയോഗങ്ങളായും ആളുകളുടെ ജീവിതത്തില്‍ അനുഭവവേദ്യമാകുമെന്ന് വേദ ജ്യോതിഷം പറയുന്നു. ഫെബ്രുവരി മാസത്തിലെ ഒരു ശുഭയോഗത്തെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

മീനം രാശിയില്‍ അടുത്ത മാസം ലക്ഷ്മി നാരായണ രാജയോഗം രൂപം കൊള്ളുന്നു. ശുക്രന്റെയും ബുധന്റെയും സംയോഗഫലമായാണ് ഈ ശക്തമായ രാജയോഗം രൂപം കൊള്ളുന്നത്. മീനം രാശി ശുക്രന്റെ ഉച്ചരാശിയാണ്. അതുകൊണ്ട് തന്നെ മീനത്തിലെ ഈ ഗ്രഹസംയോഗം വളരെ പ്രത്യേകതയുള്ളതും ശക്തിയുള്ളതുമാണ്. ജീവിതത്തില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത മാറ്റങ്ങളും നേട്ടങ്ങളും ആണ് അ്ത് വാഗ്ദാനം ചെയ്യുന്നത്.
ലക്ഷ്മി നാരായാണ രാജയോഗത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ എല്ലാവര്ക്കും യോഗമുണ്ടാകില്ല. ചുരുക്കം രാശികള്‍ക്ക് മാത്രമാണ് ഫെബ്രുവരിയിലെ ലക്ഷ്മി നാരായണ രാജയോഗം അനുഭവിക്കാന്‍ യോഗമുണ്ടാകുകയുള്ളു. ഈ കാലയളവില്‍ അവരുടെ ജീവിതത്തില്‍ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ സംഭവിക്കും. ധനയോഗം ഉണ്ടാകും, സമ്പത്ത് വന്നുചേരും, പ്രതീക്ഷിക്കാത്ത നിലയില്‍ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. ചില നാളുകാര്‍ക്ക് ഈ രാജയോഗത്തോടെ ജീവിതത്തിലെ പുതിയ ചില അധ്യായങ്ങള്‍ക്ക് തുടക്കമാകും. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ധാരാളം സമ്പത്തുണ്ടാക്കാന്‍ സാധിക്കും. ഇങ്ങനെയുള്ള മഹാഭാഗ്യങ്ങള്‍ ഏതെല്ലാം രാശികള്‍ക്കാണ് കൈവരാന്‍ പോകുന്നതെന്ന് നോക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മീനം രാശിയില്‍ സൃഷ്ടിക്കപ്പെടുന്ന ലക്ഷ്മി നാരായണ രാജയോഗം കര്‍മ്മഭാവത്തില്‍ മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറും. ഈ കാലയളവില്‍ ഇവരുടെ കര്‍മ്മമേഖലകളില്‍ സ്വപ്നം കാണാന്‍ കഴിയാത്ത മാറ്റങ്ങള്‍ ഉണ്ടാകും. ജോലിയില്‍ ഉയര്‍ച്ചയും ബിസിനസില്‍ വളര്‍ച്ചയും ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും അംഗീകാരങ്ങളും തേടിയെത്തുന്ന സമയമാണ്. ബിസിനസ് ഉടമകള്‍ക്ക് വരുമാനത്തില്‍ പതിന്മടങ്ങ് വര്‍ധനവുണ്ടാകും.
ജോലിക്കായി ശ്രമിക്കുന്നവര്‍ക്കും ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സമയം വളരെ അനുകൂലമാണ്. ആശയവിനിമയത്തിലുള്ള വൈദഗ്ധ്യം മൂലം സാമൂഹിക ഇടപെടലുകള്‍ വേണ്ടുന്ന ജോലികള്‍ ഇവരെ തേടിയെത്തും. പ്രിയപ്പെട്ടവരുടെ പിന്തുണ ആത്മവിശ്വാസം വര്‍ധിപ്പിക്കും. പല സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. പ്രത്യേകിച്ച് പിതാവുമായുള്ള ബന്ധത്തില്‍ വൈകാരിക അടുപ്പവും പൂര്‍ണതയും കൈവരും. ശുക്രനും ബുധനും ചേര്‍ന്നൊരുക്കുന്ന ഈ അതുല്യ അവസരം ലക്ഷ്യങ്ങളിലെത്തുന്നതിനും മികച്ച ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും ഉപയോഗപ്പെടുത്തുക.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിക്കാരെ ആവേശഭരിതരാക്കുന്ന മാറ്റങ്ങളാണ് മീനത്തിലെ ലക്ഷ്മി നാരായണ രാജയോഗത്തിന്റെ രൂപത്തില്‍ ഇവരുടെ ജീവിതത്തില്‍ വന്നെത്താന്‍ പോകുന്നത്. കുംഭം രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് ഈ ശക്തമായ രാജയോഗം രൂപം കൊള്ളുന്നത്. രണ്ടാം ഭാവം ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണ്. അതുകൊണ്ട് ഈ കാലയളവില്‍ പണത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. കൂടാതെ മാനസിക, ശാരീരിക ആരോഗ്യത്തിലും കാര്യമായ പുരോഗതി ഇക്കാലയളവില്‍ ഉണ്ടാകും.
സാമ്പത്തികമായി ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ പല നേട്ടങ്ങളും ജീവിതത്തിലുണ്ടാകും. വരുമാനം കൂടുക, ശമ്പളവര്ധനയുണ്ടാകുക, ധനസ്ഥിതി അഭിവൃദ്ധിപ്പെടുക, ചിലവുകള്‍ കുറയുക തുടങ്ങിയ ധനവിഷയങ്ങളില്‍ കാര്യമായ മാറ്റം ഇക്കാലയളവില്‍ കാണാനാകും. ആരോഗ്യം മെ്ച്ചപ്പെടും. കൂടാതെ ഇവരുടെ സംസാരശൈലിയും ആശയവിനിമയവും കൂടുതല്‍ മെച്ചപ്പെടും. ഇത് മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കും. കിട്ടാനുള്ള പണം തിരിച്ചുകിട്ടാനും കടബാധ്യതകള്‍ തീര്‍ക്കാനും അനുകൂലമായ സമയമാണ്. വ്യക്തിപരമായ വളര്‍ച്ചയ്ക്കും സമ്പത്ത് ആര്‍ജ്ജിക്കുന്നതിനും കുംഭം രാശിക്കാര്‍ ഈ സമയം ഉപയോഗപ്പെടുത്തണം.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ രൂപപ്പെടുന്ന രാജയോഗം മീനം രാശിക്കാര്‍ക്ക് ജീവിതത്തിലെ പല മേഖലകളിലും അനുകൂലമായ മാറ്റങ്ങളും വിജയവും സൗഭാഗ്യവും നല്‍കും. ഇവരുടെ ലഗ്നഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. വ്യക്തിത്വവും പെരുമാറ്റവും മെച്ചപ്പെടുത്താനും മറ്റുള്ളവരില്‍ മതിപ്പ് ഉളവാക്കാനും ഈ സമയത്ത് മീനം രാശിക്കാര്‍ക്ക് സാധിക്കും.മറ്റുള്ളവരോട് വളരെ നല്ലരീതിയില്‍ ഇടപെടാനും അവരുടെ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ ഉണ്ടാക്കാനും അങ്ങനെ അവരെ പ്രിയപ്പെട്ടവരാക്കി മാറ്റാനും മീനം രാശിക്കാര്‍ക്ക് കഴിയും. പ്രിയപ്പെട്ടവരുടെ പിന്തുണയും പ്രോത്സാഹനവും ഇക്കാലയളവില്‍ മീനം രാശിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
ബന്ധങ്ങള്‍, പ്രത്യേകിച്ച് ജീവിതപങ്കാളിയുമായുള്ള ബന്ധം ഇക്കാലയളവില്‍ കൂടുതല്‍ ദൃഢമാകും. പഴയ തെറ്റിദ്ധാരണകള്‍ നീങ്ങുകയും ബന്ധങ്ങളിലെ അസ്വസ്ഥകള്‍ മാറുകയും ചെയ്യും. അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ മറക്കാനും വ്യക്തിപരമായ വളര്‍ച്ചയിലും വൈകാരികമായി ശക്തിപ്പെടുന്നതിലും ശ്രദ്ധയൂന്നാന്‍ ഈ കാലയളവില്‍ സാധിക്കും. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിച്ച രീതിയിലുള്ള ഒരു ബന്ധം ഇക്കാലയളവില്‍ ലഭിക്കും. വ്യക്തിബന്ധങ്ങളും തൊഴില്‍പരമായ ബന്ധങ്ങളും നേട്ടങ്ങള്‍ നല്കുന്ന സമയമാണിത്. ബന്ധങ്ങള്‍ വളര്‍ത്താനും അതിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കാനും ഈ സമയം വിനിയോഗിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
