Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
ലക്ഷ്മിനാരായണയോഗം ആരംഭിച്ചു: ഇനിയിവരെ പിടിച്ചാല്‍ കിട്ടില്ല, മാര്‍ച്ചില്‍ രാജാവാകുന്ന 5 രാശിക്കാര്‍
മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ ലക്ഷ്മി നാരായണ രാജയോഗം രൂപം കൊള്ളും എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ഉണ്ടാവുന്നു. മീനം രാശിയില്‍ സൂര്യന്റേയും ശുക്രന്റേയും സംയോഗം നടക്കുന്നതിന്റെ ഫലമായാണ് ലക്ഷ്മി നാരായണ യോഗം രൂപം കൊള്ളുന്നത്. ഒരു വ്യക്തിയെ സമ്പന്നനാക്കുന്നതുള്പ്പടെ അയാളുടെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ചകള്‍ക്കും പോസിറ്റീവ് മാറ്റങ്ങള്‍ക്കും ലക്ഷ്മി നാരായണ രാജയോഗം കാരണമാകുന്നു. സമ്പത്തില്‍ ഇവരെ മറികടക്കാന്‍ ആര്‍ക്കും പറ്റില്ല എന്നതാണ് സത്യം.
ലക്ഷ്മി നാരായണ രാജയോഗത്തിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതുമായ പല കാര്യങ്ങളും സംഭവിക്കുന്നു. ഈ രാശിക്കാര്‍ക്ക് കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വരെ ലക്ഷ്മീ നാരായണ രാജയോഗഫലമായി സംഭവിക്കുന്നതാണ്. പുരോഗതിയുടെ പടവുകള്‍ ഓരോന്നായി ഇവര്‍ ചവിട്ടിക്കയറും. സമ്പത്തില്‍ ഇവരെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നതാണ് സത്യം, സന്തോഷത്തോടെ ഒാരോ കാര്യവും ചെയ്ത് വിജയകരമായി മുന്നോട്ട് പോവുന്നതിനും സാധിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ലക്ഷ്മി നാരായണയോഗം ഭാഗ്യമായി മാറുന്നതെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ രാജയോഗം വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു. നിങ്ങളുടെ കരിയറിലും ബിസിനസിലും എല്ലാ അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം. കൂടാതെ കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. പലപ്പോഴും ബിസിനസ് നേട്ടങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസില്‍ ആഗ്രഹിക്കുന്നത് പോലെ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാമ്പത്തിക ലാഭത്തിനും യോഗം കാണുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെയധികം ഗുണപ്രദമായിരിക്കും. കുടുംബത്തിലും ഇതേ സ്ഥിതി തന്നെ നിലനില്ക്കുന്നു. വാഹനയോഗവും ഇവര്‍ക്കുണ്ടാവുന്നു. ലക്ഷമിനാരായണന്റെ അനുഗ്രഹം ഇവര്‍ക്കുണ്ടാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക്, മാര്‍ച്ച് മാസം കരിയറില്‍ നല്ല മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. കൂടാതെ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തും. ബിസിനസ് ചെയ്യുന്നവരില്‍ മികച്ച സമയമാണ്. പല വിധത്തിലുള്ള അവസരങ്ങളും തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായി മാറുന്നു. സാമ്പത്തിക നേട്ടങ്ങളില്‍ പലതും നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും ഐക്യവും വര്‍ദ്ധിക്കും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ആ കാര്യം സ്വന്തമാക്കുന്നതിനുള്ള യോഗം കാണുന്നു. വാഹനം വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭൂമി സംബന്ധമായ ഇടപാടുകളില്‍ നല്ല അുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടും.
തുലാം
തുലാം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ ലക്ഷ്മി നാരായണ യോഗം നല്കുന്ന ഫലം നിസ്സാരമല്ല. അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം മികച്ചതാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ പിന്തുണ ജീവിതത്തിലുണ്ടാവുന്നു. ഉത്തരവാദിത്വത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കരിയറിലും ബിസിനസിലും പുരോഗതിയുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ തുടര്‍ പഠനത്തിന് ചേരുന്നതിനുള്ള യോഗം കാണുന്നു. കാലങ്ങളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതം. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്ക്കും.
ധനു
ധനു രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. എല്ലാ തരത്തിലും ജീവിതം മാറി മറിയുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹം പോലെ കാര്യങ്ങള്‍ ചെയ്യുന്നതിനും അതിനുള്ള സമയവും നിങ്ങള്‍ക്ക് ലഭിക്കുന്നു. പുരോഗതി പല കാര്യത്തിലും ഉണ്ടാവുന്നതിനാല്‍ അതെല്ലാം ജീവിതത്തിലേക്കുള്ള ചവിട്ട് പടിയാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗവും കാണുന്നു. ഓരോ കാര്യത്തിലും ആത്മാര്‍ത്ഥത വളരെ കൂടുതലാണ്. സാമ്പത്തിക സ്ഥിതി ഈ മാസം മികച്ചതായിരിക്കും. ആശങ്കയോടെ നോക്കിക്കണ്ടിരുന്ന പല കാര്യത്തിനും പരിഹാരം കാണാന്‍ സാധിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക്, ഈ മാസത്തില്‍ ലക്ഷ്മിനാരായണ യോഗം പല വിധത്തിലുള്ള വിജയം കൊണ്ട് വരുന്നു. കൂടാതെ അവസരങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. ആസൂത്രണം ചെയ്ത കാര്യങ്ങളെല്ലാം കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആത്മവിശ്വാസത്തോടെ എ്ല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് യോഗം കാണുന്നു. വീട്ടിലെ അന്തരീക്ഷം സന്തോഷകരമായിരിക്കും. സ്നേഹത്തോടെ എല്ലാവരോടും ഇടപെടുന്നതിനാല്‍ ജീവിതം മികച്ചതായിരിക്കും. പുതിയ ജോലിയും അതിനോടനുബന്ധിച്ചുള്ള നേട്ടങ്ങളും എല്ലാം മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്കെത്തുന്നതിനുള്ള സാധ്യതയുണ്ട്. തെറ്റിദ്ധാരണകള്‍ക്കെല്ലാം അവസാനം കുറിയ്ക്കുന്ന സമയമാണ്. പുതിയ ജോലിയില്‍ നിങ്ങള്‍ തിളങ്ങുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications