Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ലക്ഷ്മി നാരായണ രാജയോഗം: കരിയര്‍, ദാമ്പത്യം, ജോലി, ധനം, കൈക്കുമ്പിളില്‍ കൊണ്ട് തരും ശുക്രന് ഇവര്‍ക്ക്
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള രാശി-ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും കാലാകാലങ്ങളില്‍ നടക്കും. എന്നാല്‍ ചില രാജയോഗങ്ങള്‍ ജീവിതത്തില്‍ സംഭവിച്ച് കഴിഞ്ഞാല്‍ അതിന്റെ അലയൊലികള്‍ വിടാതെ പിന്തുടരുകയും ചെയ്യുന്നു. അത്തരത്തില്‍ അതിശക്തമായി അതിഗംഭിരഫലങ്ങള് നല്‍കുന്നതാണ് ലക്ഷ്മി നാരായണ രാജയോഗം. എത്രത്തോളം ഇത് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. ശുക്രനാണ് ലക്ഷ്മി നാരായണ രാജയോഗത്തിന്റെ പിന്നില്‍.
ആഢംബരം, സമ്പത്ത്, പ്രശസ്തി, ജോലി, ഉയരങ്ങള്‍ എന്നിവയെല്ലാം തന്നെ ലക്ഷ്മി നാരായണ രാജയോഗം നിങ്ങള്‍ക്ക് നല്കുന്നു. ബുധനുമായി ശുക്രന് ചേരുന്നതിന്റെ ഫലമായാണ് ഇത്തരം അത്യപൂര്‍വ്വവും ശ്രേഷ്ഠവുമായ ഒരു രാജയോഗം രൂപം കൊള്ളുന്നത്. കര്‍ക്കിടക മാസത്തിലാണ് ഈ രാജയോഗം ഫലത്തില്‍ വരുന്നത്. അതിന്റെ ഫലമായി ചില രാശിക്കാരുടെ ജീവിതത്തില്‍ അവര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജാതകത്തില്‍ പത്താം ഭാവത്തിലാണ് രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി നിങ്ങള്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും തേടി എത്തുന്നു. നിങ്ങളുടെ മേലധികാരിയുടെ കണ്ണില്‍ നിങ്ങളായിരിക്കും ബെസ്റ്റ്. പലപ്പോഴും പ്രതിച്ഛായ വരെ മാറ്റപ്പെടുന്നു, സാമ്പത്തിക കാര്യങ്ങളില്‍ ആശയവിനിമയപരമായ നേട്ടങ്ങള്‍ പോലും നിങ്ങള്‍ക്കുണ്ടാവും. ബിസിനസില്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നതും. അത്രയധികം ഗുണാനുഭവങ്ങളാല് ചുറ്റപ്പെട്ടതായിരിക്കും ഇവരുടെ ജീവിതം. വിവാഹത്തിന്റെ കാര്യത്തിലും പെട്ടെന്ന് തീരുമാനമാവുന്നതിന് യോഗം കാണുന്നു.
വൃശ്ചികം രാശി
ലക്ഷ്മി നാരായണ രാജയോഗം നിങ്ങള്‍ക്ക് അനുകൂലമാണെന്ന് അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതി നിങ്ങളുടെ ജാതകത്തില്‍ ഒന്‍പതാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല ഓരോ ദിവസം ചെല്ലുന്തോറും നിങ്ങളുടെ ഭാഗ്യം തെളിഞ്ഞ് വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു സമയമാണ് വരാന്‍ ഇരിക്കുന്നത്. വീട്ടില്‍ പല വിധത്തിലുള്ള മംഗള കര്‍മ്മങ്ങളും നടക്കുന്നു, കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിനും സാധിക്കുന്നു.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം ഫലത്തില്‍ വരുന്ന സമയമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുകയും ചെയ്യുന്നു. വ്യക്തിത്വത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതെല്ലാം തന്നെ ശുഭകരമായ നേട്ടങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. ഈ ദിനം പല വിധത്തിലുള്ള ഗുണപരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ച തേടി എത്തുന്ന സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്കും ഒട്ടും പ്രതീക്ഷിക്കാത്ത സര്‍പ്രൈസുകള്‍ പങ്കാളി നല്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു എന്ന് മാത്രമല്ല അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളും കൊണ്ട് വരുന്നു. ഇനി അങ്ങോട്ട് സൗഭാഗ്യനാളുകളാണ് ഈ രാശിക്ക് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
