Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഇല്ലായ്മയില്‍ നിന്ന് നേട്ടങ്ങളിലേക്ക് സര്വ്വേശ്വരന് കൈപിടിച്ചുയര്‍ത്തും കുംഭമാസം: ഭാഗ്യനക്ഷത്രക്കാര്
കുംഭമാസത്തിന് തുടക്കമാവുമ്പോള്‍ 27 നാളുകാര്‍ക്കും സമ്പൂര്‍ണ ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. എന്നാല്‍ ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ പല കാര്യത്തിലും സംഭവിക്കുന്നു. ജോലി, ധനം, കരിയര്‍, സമ്പാദ്യം എന്നിവയെല്ലാം തന്നെ ഓരോ തരത്തിലാണ് മാറി മറിയുന്നത്. ഈ വരുന്ന മലയാളമാസത്തിലെ 11-ാം മാസത്തില്‍ ഭാഗ്യം തെളിയുന്ന ചില നക്ഷത്രക്കാരുണ്ട്.
ഫെബ്രുവരി 13-നാണ് കുംഭമാസം തുടങ്ങുന്നത്. ഈ ദിവസം മുതല്‍ വരുന്ന 30 നാളിലേക്ക് ചില രാശിക്കാരുടെ ഭാഗ്യം ഉദിക്കുന്നു. സര്വ്വേശ്വരന് കൈപിടിച്ചുയര്‍ത്തുന്ന ചില നക്ഷത്രക്കാര്‍ ഈ സമയം ഉണ്ട്. അവര്‍ ആരൊക്കെയെന്നും അതില്‍ നിങ്ങളുണ്ടോ എന്നും നമുക്ക് നോക്കാം. 27 നക്ഷത്രക്കാരില്‍ ഭാഗ്യ നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് അറിയാന്‍ വായിക്കൂ.....

അശ്വതി
അശ്വതി നക്ഷത്രക്കാരുടെ കൂട്ടത്തില്‍ അനുകൂലമായ മാറ്റങ്ങളാണ് കുംഭമാസത്തില്‍ കാത്തിരിക്കുന്നത്. ശത്രുക്കളെ പരാജയപ്പെടുത്തുകയും വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനില്ക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും. അനാവശ്യ കാര്യങ്ങളെല്ലാം തന്നെ ഒഴിവാക്കാന്‍ സാധിക്കും. കൂടാതെ കാര്യതടസ്സങ്ങളെല്ലാം തന്നെ വഴിമാറുന്നു. കൂടാതെ വാഹനവും വസ്തുവും വാങ്ങുന്നതിനും യോഗം കാണുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാവുന്ന സമയമാണ്. കൃത്യമായി എല്ല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. കൂടാതെ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. കരിയറില്‍ ഉയര്‍ച്ചയുണ്ടാവുന്നു. സ്വപ്നസാക്ഷാത്കാരത്തിന്റെ ദിവസങ്ങളാണ് വരാന്‍ പോവുന്നത്. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. വരുമാനം വര്‍ദ്ധിക്കും.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അവരുടെ േേജാലിയില് പരിശ്രമങ്ങള്‍ വിജയിക്കും. കൂടാതെ ശുക്രയോഗം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വാഹനം വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂല സമയമാണ്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. കൂടാതെ മനസമാധാനം വര്‍ദ്ധിക്കുന്നു. സന്തോഷവും സമാധാനവും ജീവിതത്തില്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ശുക്രനുദിക്കുന്ന യോഗം തന്നെയാണ് ഇവര്‍ക്കുണ്ടാവുന്നത്.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും സ്വയം പര്യാപ്തതയോടെ എല്ലാ കാര്യവും ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ അകന്ന് അതില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നു. പതിവിലും കൂടുതല്‍ സന്തോഷവും സമാധാനവും കുംഭമാസത്തില്‍ ഉണ്ടാവുന്നു. ഇത് ജീവിതത്തിലുടനീളം നിലനില്ക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുകയും കുംഭമാസത്തില്‍ തന്നെയാണ്.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് കുംഭമാസത്തില്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂല സമയമാണ്. കൂട്ടുത്തരവാദിത്വത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ചുമതലകള്‍ വര്‍ദ്ധിക്കുമെങ്കിലും അതെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നത് എന്തുകൊണ്ടും നേട്ടങ്ങള്‍ കൊണ്ട് വരും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് അവരുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തന്നെ ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ഭാഗ്യത്തിന്റെ തുണ ഏത് മേഖലയിലും ഇവരെ തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു കാലം തന്നെയാണ്. വിവാഹത്തിനും ഏറ്റവും അനുയോജ്യമായ സമയമാണ്. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതാണ്. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications