Latest Updates
-
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും!
ഭഗവദ് കവചം കൂടെ, കുംഭത്തില്‍ സര്‍വ്വൈശ്വര്യം ഈ നാളുകാര്‍ക്ക്, പുച്ഛിച്ചവരും പരിഹസിച്ചവരും തിരിച്ച് വരും
കുംഭമാസത്തിന് തുടക്കമിടുമ്പോള്‍ ചില നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ നിങ്ങള്‍ വേണ്ട പോലെ ശ്രദ്ധിച്ചാല്‍ ശനിയുടെ എല്ലാ ദോഷഫലങ്ങളും ഇല്ലാതാവുകയും സന്തോഷത്തോടെയും ഐശ്വര്യത്തോടേയും മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യും.
കുംഭമാസത്തിലെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടിയും ഉയര്‍ച്ചയ്ക്ക് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ 27 നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ട ചില ദോഷപരിഹാരങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടക്കൂര് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അവരുടെ ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനുമായി ഈ മാസം ഗണേശനെയാണ് ആരാധിക്കേണ്ടത്. മാത്രമല്ല ഇവര്‍ക്ക് ഗണപതിഹോമവും ക്ഷേത്രദര്‍ശന സമയത്ത് നടത്തേണ്ടതാണ്. ഇത് ദോഷഫലങ്ങളെ ചെറുക്കുകയും ഐശ്വര്യം നിറയ്ക്കുകയും ചെയ്യുന്നു.
ഇടവക്കൂര് (കാര്‍ത്തിക 3/4 രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങളെ മറികടക്കുന്നതിനായി വിഷ്ണു ഭഗവാനെയാണ് ആരാധിക്കേണ്ടത്. പാല്‍പ്പായസം നിവേദ്യമായി സമര്‍പ്പിക്കുന്നത് വഴി നിങ്ങള്‍ക്ക് ജീവിതം മധുരമുള്ളതായി മാറും. സന്തോഷത്തോടെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു.
മിഥുനക്കൂര് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനായി ശാസ്താവിനെ ആരാധിക്കാം. ഇവര്‍ക്ക് എല്ലാ തരത്തിലുള്ള ദോഷങ്ങളേയും മറികടക്കാന്‍ എള്ള് തിരിക് കത്തിക്കുന്നതിന് ശ്രദ്ധിക്കണം. ശനിയാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്.
കര്ക്കിടക്കൂര് ( പുണര്‍തം 1/4 പൂയം , ആയില്യം )
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കാം. കൂടാതെ ശിവന് പിന്‍വിളക്ക്, രുദ്രാഭിഷേകം എന്നിവ നടത്തുന്നത് നല്ലതാണ്. ഇത് കൂടാതെ ഭഗവാന് ധാരയും വഴിപാടായി സമര്‍പ്പിക്കുന്നത് ദോഷഫലങ്ങളെ ചെറുക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജന്മദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. ഇതിനോടൊപ്പം തന്നെ ഇളനീര് ധാരയും വിഷ്ണുവിന് പാല്‍പ്പായസവും വഴിപാടായി സമര്‍പ്പിക്കാം.
കന്നിക്കൂര് (ഉത്രം 3/4, അത്തം, ചിത്തിര 1/2 )
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക ്അവരുടെ ദോഷപരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ശിവക്ഷേത്രത്തില്‍ പിന് വിളക്ക് സമര്‍പ്പിക്കാവുന്നതാണ്. ദേവിക്ക് കുങ്കുമാര്്ച്ചന നടത്തുന്നതിനും ശ്രദ്ധിക്കണം. ഇത് ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
തുലാക്കൂര് ( ചിത്തിര 1/2,ചോതി , വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനായി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. കൂടാതെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും വഴിപാട് സമര്‍പ്പിക്കണം. ഇത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്നു. കൂടാതെ ദോഷങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കും.
വൃശ്ചികക്കൂര് (മൂലം , പൂരാടം , ഉത്രാടം 1/4)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി ജന്മനക്ഷത്ര ദിനത്തില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്. അതോടൊപ്പം തന്നെ ഭഗവാന് തുളസിമാലയും വഴിപാടായി സമര്‍പ്പിക്കാം. ഭഗവതിക്ക് കടുംപായസം വഴിപാടായി നല്‍കാവുന്നതാണ്.
ധനുക്കൂര് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സര്‍വ്വ വിധദോഷ പരിഹാരത്തിന് വേണ്ടി ശാസ്താവിന്റെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ശിവന് കൂവളമാല സമര്‍പ്പിക്കുന്നത് വഴിയും നിങ്ങളുടെ ദോഷങ്ങളെ പൂര്‍ണമാും ഇല്ലാതാക്കാന്‍ സാധിക്കും.
മകരക്കൂര് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ശാന്തിക്ക് വേണ്ടി ശാസ്താവിനെയാണ് ആരാധിക്കേണ്ടത്. മാത്രമല്ല ജന്മനക്ഷത്ര ദിനത്തില്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക.. ഇത് നിങ്ങളുടെ എല്ലാ ദോഷഫലങ്ങളെയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
കുംഭക്കൂര് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നാഗപ്രീതി വരുത്തേണ്ടത് അനിവാര്യമാണ്. അതിനായി മഹാവിഷ്ണു ക്ഷേത്രത്തില്‍ സുദര്‍ശനാര്‍ച്ചന നടത്താവുന്നതാണ്. ഇത് കൂടാതെ ഭഗവതിക്ക് കുങ്കുമാര്‍ച്ചനയും നടത്തുന്നതിന് ശ്രദ്ധിക്കുക. ഇത് വഴി നിങ്ങളുടെ എല്ലാ ദോഷങ്ങളേയും മറികടക്കാം.
മീനക്കൂര് (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി ശ്രീകൃഷ്ണ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ഭഗവാന് തൃക്കൈവെണ്ണ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ ശിവക്ഷേത്ര ദര്‍ശനവും നടത്തുന്നത് വഴി ഗുണവര്ദ്ധനവുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications