Latest Updates
-
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
2026 ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
കഷ്ടനഷ്ടങ്ങള്‍ നീക്കി ഐശ്വര്യം ചൊരിയും ജന്മാഷ്ടമി; ശുഭമുഹൂര്‍ത്തവും പൂജാവിധിയും
ശ്രീകൃഷ്ണന് ജനിച്ച പുണ്യദിനമാണ് ജന്മാഷ്ടമി. ലോകമെമ്പാടുമുള്ള കൃഷ്ണ ഭക്തര്‍ ഈ ദിവസം ആഘോഷിക്കുന്നു. മഥുരയില്‍, ഒരു മാസം മുമ്പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. ഈ വേളയില്‍ ഇവിടെ ഒരു സാധാരണ വീട് പോലും ഒരു ക്ഷേത്രം പോലെയാണ്. ഇതുകൂടാതെ, ലോകത്തിന്റെ വിവിധ കോണിലുള്ള ആളുകള്‍ ഈ ഉത്സവം അവരുടേതായ രീതിയില്‍ ആഘോഷിക്കുന്നു. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ജന്മാഷ്ടമി ആഘോഷം. ഇത്തവണ, അതായത് 2024-ല്‍, ആഗസ്റ്റ് 26-ന് ജന്മാഷ്ടമി ഉത്സവം ആഘോഷിക്കും.

കൃഷ്ണ ജന്മാഷ്ടമി വ്രതം
ജന്മാഷ്ടമി വ്രതം ഓഗസ്റ്റ് 26-ന് അതായത് തിങ്കളാഴ്ച ഉദയ തിഥിയില്‍ ആചരിക്കും. ഈ ദിവസം പുലര്‍ച്ചെ 3.39 മുതല്‍ അഷ്ടമി തിഥി ആരംഭിക്കും, അതിനാല്‍ ജന്മാഷ്ടമി വ്രതം ഈ ദിവസം അനുഷ്ഠിക്കാം.
ജന്മാഷ്ടമിയുടെ ശുഭസമയം
ഓഗസ്റ്റ് 26-ന് ഉച്ചയ്ക്ക് 12 മുതല്‍ 12.45 വരെയാണ് ജന്മാഷ്ടമിയുടെ ശുഭമുഹൂര്‍ത്തം. ഈ സമയത്ത് നിങ്ങള്‍ക്ക് ബാലഗോപാലന്റെ ജന്മദിനം ആഘോഷിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യാം.
ശ്രീകൃഷ്ണനെ ആരാധിക്കാന്‍
ബാലഗോപലിനെ ഒരു കുഞ്ഞിനെപ്പോലെ സൂക്ഷിക്കണം. ദിവസവും വിഗ്രഹം പതിവായി കുളിപ്പിക്കണം. കുളിപ്പിക്കാന്‍ പാല്, തൈര്, തേന്‍, ഗംഗാജലം, നെയ്യ് എന്നിവ ഉപയോഗിക്കണം. ശംഖില്‍ പാലും തൈരും ഗംഗാജലവും നെയ്യും ഒഴിച്ച് കുളിപ്പിക്കണം. കൃഷ്ണവിഗ്രത്തിന്റെ വസ്ത്രങ്ങള്‍ പതിവായി മാറ്റണം. ഇത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, പഴയ വസ്ത്രങ്ങള്‍ കഴുകി ധരിപ്പിക്കുക, അതിനുശേഷം ചന്ദനം പുരട്ടുക. ഭഗവാന് കൃഷ്ണനു സാത്വിക ഭക്ഷണം മാത്രം സമര്‍പ്പിക്കുക. നിങ്ങള്‍ അടുക്കളയില്‍ പാകം ചെയ്യുന്ന സാത്വിക ഭക്ഷണം എന്തായാലും അത് സമര്‍പ്പിക്കണം. മഖന്‍-മിശ്രി, ബൂന്ദി ലഡ്ഡു, പായസം, ഹല്‍വ എന്നിവയുടെ പ്രസാദവും നിങ്ങള്‍ക്ക് നല്‍കാം. ദിവസവും ആരതി പതിവായി ചെയ്യുക. ദിവസവും നാല് പ്രാവശ്യം ബാലഗോപാലന്റെ ആരതി നിര്‍ബന്ധമാണ്.
ഈ സാധനങ്ങള്‍ വീട്ടിലെത്തിച്ചാല്‍ ഐശ്വര്യം
ശ്രീകൃഷ്ണന് ജനിച്ചത് ജന്മാഷ്ടമി നാളിലാണ്, എല്ലാ വര്‍ഷവും ഈ ദിവസം അദ്ദേഹത്തിന്റെ ശിശുരൂപത്തെ ആരാധിക്കുന്നു. ഇതോടൊപ്പം വ്രതാനുഷ്ഠാനവും നടത്തിവരുന്നു. ഇത് മാത്രമല്ല, ജന്മാഷ്ടമി ദിനത്തില്‍ ചില സാധനങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവന്നാല്‍ അത് നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ഈ സാധനങ്ങള്‍ വാങ്ങുന്നത് ഐശ്വര്യകരമാണ്.
മയില്‍പ്പീലി
ഭഗവാന് കൃഷ്ണന് മയില്‍പ്പീലി വളരെ പ്രിയങ്കരമാണ്, കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ വീട്ടില്‍ മയില്‍പ്പീലി വാങ്ങിയാല്‍ അത് പോസിറ്റീവ് എനര്‍ജി നല്‍കുമെന്നും വാസ്തുദോഷങ്ങള്‍ അവസാനിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നതും കാളസര്പ്പദോഷത്തില് നിന്നും മോചനം നല്കുന്നു.
പുല്ലാങ്കുഴല്‍
ഭഗവാന് കൃഷ്ണന്റെ കൈകളില്‍ എപ്പോഴും ഓടക്കുഴല്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന് ഓടക്കുഴല്‍ വളരെയധികം ഇഷ്ടമാണ്. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ഓടക്കുഴല്‍ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം തടിയിലോ വെള്ളിയിലോ തീര്‍ത്ത ഓടക്കുഴല്‍ വാങ്ങി ഭഗവാന് കൃഷ്ണനു സമര്‍പ്പിക്കുക. അത് സുരക്ഷിതമായി സൂക്ഷിക്കുക. ഇതോടെ വീട്ടില്‍ എല്ലായ്പ്പോഴും ഐശ്വര്യം നിലനില്ക്കുകയും ചെയ്യും.
വെണ്ണ
ഉണ്ണിക്കണ്ണന് വെണ്ണ വളരെ പ്രിയപ്പെട്ടതാണ്. മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച് അദ്ദേഹം വെണ്ണ കഴിക്കാറുണ്ടായിരുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ വീട്ടില്‍ വെണ്ണ ഉണ്ടാക്കുക, അത് സാധ്യമല്ലെങ്കില്‍ പുറത്തുനിന്ന് വെണ്ണ കൊണ്ടുവന്ന് ഉണ്ണിക്കണ്ണന് സമര്‍പ്പിക്കുക.
വൈജയന്തി മാല
പൊതുവെ ശ്രീകൃഷ്ണന്റെ ചിത്രങ്ങളില്‍ നിങ്ങള്‍ എപ്പോഴും അദ്ദേഹത്തിന്റെ കഴുത്തില്‍ വൈജയന്തി മാല കണ്ടിട്ടുണ്ടാകണം. ശ്രീകൃഷ്ണന് വൈജയന്തി മാല ധരിക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ശ്രീകൃഷ്ണ ജന്മാഷ്ടമി നാളില്‍ വീട്ടില്‍ വൈജയന്തി മാല കൊണ്ടുവന്നാല്‍ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും.
പശുക്കിടാവിന്റെ ചിത്രം
ശ്രീകൃഷ്ണന് പശുക്കളോട് വളരെ അടുപ്പം പുലര്‍ത്തിയിരുന്നു. ജ്യോതിഷ പ്രകാരം പശുവില്‍ വ്യാഴം കുടികൊള്ളുന്നു. അതിനാല്‍ ഒരു പശുവിനെ വീട്ടില്‍ സൂക്ഷിക്കുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ഇപ്പോള്‍ നഗരവല്‍ക്കരണം മൂലം അത് സാധ്യമല്ല. അതുകൊണ്ട് കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ പശുക്കിടാവിന്റെ ചിത്രമോ വിഗ്രഹമോ വീട്ടില്‍ കൊണ്ടുവരിക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
