Latest Updates
-
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ!
കേതുവിനൊപ്പം ചേരുന്ന ശുക്രന്: ഒരിക്കലും അവസാനിക്കാത്ത ഭാഗ്യപ്പെരുമഴ, 5 രാശിയുടെ വിധിപോലും തോല്‍ക്കും നേട്ടം
ഗ്രഹമാറ്റങ്ങളും ഗ്രഹസംയോജനവും എപ്പോഴും ഗുണദോഷ ഫലങ്ങള്‍ കൊണ്ട് വരുന്നതാണ്. അതില്‍ തന്നെ ഏറ്റവും മികച്ച ഫലങ്ങളും ദോഷഫലങ്ങളും നല്കുന്ന ഗ്രഹമാറ്റങ്ങളും സംയോജനവും ഉണ്ടായിരിക്കും. എന്നാല്‍ അവ മനുഷ്യ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. പലപ്പോഴും ദീര്‍ഘകാലത്തിന് ശേഷമാണ് നിങ്ങളുടെ ജീവിതത്തില്‍ ഗ്രഹചലനങ്ങള്‍ മാറ്റം കൊണ്ട് വരുന്നത്. ഇത് സൗഹൃദമോ അല്ലെങ്കില്‍ ശത്രുതാപരമോ ആയിരിക്കും. ഇത്തരം കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുമ്പോഴാണ് അത് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്.
ജ്യോതിഷത്തില്‍ ഒരു നിഴല്‍ ഗ്രഹമായി കണക്കാക്കപ്പെടുന്ന കേതു ഇപ്പോള്‍ ചിങ്ങംരാശിയിലാണ്. ഈ സാഹചര്യത്തില്‍, അസുരഗുരു എന്നറിയപ്പെടുന്ന ശുക്രന് ജൂലൈ 4-ന് ചിങ്ങംരാശിയില്‍ പ്രവേശിക്കും. ഇതിന്റെ ഫലമായി 18 വര്‍ഷത്തിന് ശേഷം കേതു ശുക്ര സംയോഗം ഉണ്ടാവുന്നു. ഇത് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. അത് മാത്രമല്ല അതിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങളിലേക്കും നിങ്ങളെത്തുന്നു. എപ്രകാരമാണ് ഇതിന്റെ ഫലമായി ഭാഗ്യം സംഭവിക്കുന്നത് എന്ന് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കേതു-ശുക്ര സംയോഗം പത്താം ഭാവത്തിലാണ് സംഭവിക്കുന്നത്. അതിന്റെ ഫലമായി തൊഴില്‍, പ്രശസ്തി, അധികാരം എന്നിവ നിങ്ങളെ തേടി എത്തും. കരിയറിലും ജോലിയിലും മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അത് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും. കൂടാതെ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നതില്‍ സംശയം വേണ്ട. ഉത്തരവാദിത്വത്തോടെ എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. ഈ സമയം ആരംഭിക്കുന്ന എല്ലാ പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കരിയറിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം രൂപപ്പെടുന്ന കേതു-ശുക്ര സംയോഗം നിമിത്തം ജീവിതം തന്നെ മാറി മറിയുന്നു. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. വ്യക്തിത്വത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. നിക്ഷേപം ഇരട്ടിയാവും. അത് കൂടാതെ പണം അപ്രതീക്ഷിതമായി നിങ്ങളുടെ കൈകളിലെത്തും. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതം കൊണ്ട് വരുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും. പണം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും.
ഇടവം രാശി
ഇടവം രാശിക്കാരുടെ നാലാം ഭാവത്തിലാണ് കേതു-ശുക്ര സംയോഗം നടക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി ഇരട്ടിയാക്കും. പുതിയ വാഹനം വാങ്ങുന്നതിനും ധനയോഗത്തിനും സാധ്യതയുണ്ട്. സുഹൃത്തുക്കളുടേയും സഹോദരന്മാരുടേയും ബന്ധം നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. മേലുദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് യോഗം കാണുന്നു. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാമ്പത്തിക സ്ഥിതി കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. പുരോഗതിയുടെ നല്ല ദിനങ്ങള്‍ ആരംഭിക്കുന്ന സമയമാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് കേതുവും ശുക്രനും ചേരുന്നതിന്റെ ഫലമായി മികച്ച നേട്ടങ്ങള്‍ തേടി എത്തും. എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ബാങ്ക് ബാലന്‍സ് ഉയരുന്നു. പലപ്പോഴും അപ്രതീക്ഷിത വര്‍ദ്ധനവ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയം കൂടിയാണ്. വിവിധ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തീരുമാനം എടുക്കുന്നതിന് സാധിക്കും. സാമ്പത്തിക സുരക്ഷിതത്വം ഭാവിയിലേക്ക് ഉറപ്പ് വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കേതു-ശുക്ര സംയോഗം ബിസിനസ്സ് ഭാവത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ ബിസിനസ് സംബന്ധമായി പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങളെത്തും. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സുവര്ണാവസരങ്ങള് പലപ്പോഴും ജീവിതത്തെ മാറ്റി മറിയ്ക്കുന്ന അവസ്ഥയുണ്ടാവും. ദീര്‍ഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്ന വ്യക്തികളുടെ സാമ്പത്തിക നില കൂടുതല്‍ ശക്തമാകും. നിക്ഷേപങ്ങള്‍ മികച്ച ലാഭം കൊണ്ട് വരും.



Click it and Unblock the Notifications