Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കേതുവിന്റെ നക്ഷത്രമാറ്റം; ദീപാവലിയ്ക്ക് ശേഷം കഷ്ടകാലം ഈ രാശിക്കാര്‍ക്ക്
ജ്യോതിഷ ശാസ്ത്രം പ്രകാരം, മനുഷ്യന്റെ ഭാവിയില്‍ പല മാറ്റങ്ങളും വരുത്താന്‍ ശേഷിയുള്ള ഗ്രഹങ്ങളില്‍ ഒന്നാണ് കേതു. നിഴല്‍ ഗ്രഹം എന്നാണ് ഇവ പൊതുവേ അറിയപ്പെടുന്നത് പോലും. ഈ ഗ്രഹത്തില്‍ ഉണ്ടാകുന്ന ഓരോ ചലനങ്ങള്‍, രാശിമാറ്റം, നക്ഷത്രമാറ്റം എന്നിവയെല്ലാം തന്നെ, ചില രാശിക്കാര്‍ക്ക് ഗുണകരമാകും. അതുപോലെ, ചില രാശിക്കാര്‍ക്ക് ദോഷവും ചെയ്യുന്നുണ്ട്. ദീപാവലി അവസാനിക്കുന്നതോടെ കേതു ഉത്രം നക്ഷത്രത്തിലേയ്ക്ക് കടക്കുകയാണ്. കേതുവിന്റെ ഈ മാറ്റം ചില രാശിക്കാരെ ദോഷകരമായി ബാധിക്കുന്നുണ്ട്.

ചിലര്‍ക്ക് കഷ്ടകാലം ആരംഭിക്കാനും ഇത് കാരണമാകുന്നു. പലവിധത്തിലുള്ള പ്രതിസന്ധികള്‍ പോലും നവംബര്‍ മാസത്തിന്റെ തുടക്കത്തോടെ ഈ രാശിക്കാര്‍ക്ക് നേരിടേണ്ടതായി വരാം. ഈ പ്രശ്നങ്ങളെല്ലാം നേരിടാന്‍ പോകുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
ചിങ്ങം
നിലവില്‍ സുഖ-ദുഃഖ സമ്മിശ്രത്തിലൂടെ പോയിക്കൊണ്ടിരിക്കുന്ന ജീവിത്തിന് വന്‍ തിരിച്ചടികളായിരിക്കും ദീപാവലിയ്ക്ക് ശേഷം ഈ രാശിക്കാര്‍ നേരിടേണ്ടതായി വരിക. മുന്‍കൂട്ടി പദ്ധതിയിട്ട പല കാര്യങ്ങളും നടക്കാതെ വന്നേക്കും. യാത്രകള്‍ മുടങ്ങും. പലരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായേക്കും. പ്രത്യേകിച്ച്, പ്രിയപ്പെട്ടവരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രതീക്ഷിച്ച രീതിയിലുള്ള വരുമാനം ലഭിക്കാതെ വരും. കുടുംബത്തിലെ ബാധ്യതകള്‍ നിങ്ങളുടെ തലയിലാകും. ഇത് പണം സമ്പാദിക്കാന്‍ സാധിക്കാതെ വരുന്നതിന് കാരണമാകുന്നു. അതുപോലെ, പലപ്പോഴും ലോണ്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടിയേക്കാം. പുതിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിച്ചാലും സാധിക്കാതെ വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മിശ്ര അനുഭവങ്ങളായിരിക്കും ഉണ്ടായിരിക്കുക.
വൃശ്ചികം
പലരോടും വളരെ ദേഷ്യത്തില്‍ പെരുമാറേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. ഇത് പല ബന്ധങ്ങളും വഷളാകാന്‍ കാരണമാകുന്നു. പ്രത്യേകിച്ച്, ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരമായി ഉണ്ടാകുന്ന വാക്കു തര്‍ക്കങ്ങള്‍ നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം. കൂടാതെ, ദമ്പതികള്‍ക്കിടയില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. ബന്ധുക്കളുമായി പണം ഇടപാടിനെ ചൊല്ലി തര്‍ക്കം ഉണ്ടാകാനും സാധ്യത കൂടുതല്‍.
മകരം
പല കാര്യങ്ങളെ ചൊല്ലി സങ്കടപ്പെടേണ്ടതായി വന്നേക്കാം. ആരോഗ്യപരമായ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. കുട്ടികളുടെ പഠനത്തെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. ജോലിയില്‍ മടുപ്പ് അനുഭവപ്പെടാം. ഉറക്കക്കുറവ്, ക്ഷീണം എന്നിവ അനുഭവപ്പെടാം. വിദേശത്തേയ്ക്ക് നോക്കുന്നവരാണ് നിങ്ങളെങ്കില്‍ പല തടസ്സങ്ങളും തരണം ചെയ്യേണ്ടതായി വന്നേക്കാം. സഹോദരങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടാകാന്‍ സാധ്യത. സ്വത്തിനെ ചൊല്ലി പല പ്രശ്നങ്ങളും വീട്ടില്‍ ഉണ്ടായേക്കാം. മനസ്സമാധാനം ഇല്ലാതാകാനും ദേഷ്യം വര്‍ദ്ധിക്കാനും സാധ്യത കൂടുതല്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
