Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
കേതു ചിങ്ങത്തില്‍: തലയിലെഴുത്ത് മാറുന്നത് 12 രാശിക്കാര്‍ക്കും, ഒന്നരവര്‍ഷം സമ്പൂര്‍ണം കൃത്യം ഈ ഫലം
Ketu Transit: കേതു അതിന്റെ രാശിമാറുകയാണ്. മേയ് മാസത്തില്‍ കേതു ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു. 2025 മേയ് 18-നാണ് കേതു ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നത്. നിഴല്‍ ഗ്രഹങ്ങളായാണ് രാഹുവിനേയും കേതുവിനേയും കണക്കാക്കുന്നത്. സൂര്യന്റെയും ചന്ദ്രന്റേയും ഭ്രമണ പഥങ്ങള്‍ പരസ്പരം ഖണ്ഡിക്കുന്നത് രാഹു കേതുക്കളാണ്. പരസ്പരം വക്രഗതിയിലാണ് ഇവര്‍ എപ്പോഴും സഞ്ചരിക്കുന്നതും. അതുകൊണ്ട് തന്നെ കേതുവിന്റെയും രാഹുവിന്റേയും ഏതൊരു മാറ്റവും വളരെയധികം സ്വാധീനം ജ്യോതിഷത്തില്‍ ചെലുത്തുന്നു.
രാഹു ഇടവം രാശിയിലേക്കും കേതു ചിങ്ങം രാശിയിലേക്കുമാണ് രാശി മാറുന്നത്. ഇത് അനുകൂല പ്രതികൂല ഫലങ്ങള്‍ നല്‍കുന്നു എന്നതാണ് സത്യം. പലപ്പോഴും ദോഷങ്ങള്‍ കൂടുതലായി ആരേയും ബാധിച്ചെന്ന് വരില്ല. കാരണം വ്യാഴത്തിന്റേയും ശനിയൂടേയും അനുകൂലാവസ്ഥ ഇവരെ സഹായിക്കുന്നു. എങ്കിലും ജാതകപ്രകാരം രാഹു കേതുക്കള്‍ ബലവാനാണോ എന്നതും ഉറപ്പ് വരുത്തണം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കേതു അവരുടെ അഞ്ചാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി അനുകൂലമായ പല ഫലങ്ങളും ഇവര്‍ക്കുണ്ടാവുന്നു. പലപ്പോഴും സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. കൂടാതെ ജീവിത രീതിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. പുരോഗതിയുടെ ചുവടുകള്‍ വെക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നാലാം ഭാവത്തിലാണ് കേതുവിന്റെ സംക്രമണം നടക്കുന്നത്. ഇത് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും തൊഴില്‍പരമായ മാറ്റങ്ങളുണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാര്യത്തേയും അമിത വൈകാരികതയോടെ സമീപിക്കരുത്. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അബദ്ധങ്ങളില്‍ ചെന്നു ചാടാതെ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മൂന്നാം ഭാവത്തിലാണ് കേതുവിന്റെ മാറ്റം സംഭവിക്കുന്നത്. ഇത് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അത് വഴി പലപ്പോഴും പല കാര്യങ്ങളിലും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പിന്തുണ ലഭിക്കുന്നു. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ വീഴ്ചയുണ്ടായാല്‍ അതിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. മാത്രമല്ല പല കാര്യങ്ങളിലും കരുതിയിരിക്കേണ്ട സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാതിരിക്കുന്നതിന് അതീവ ശ്രദ്ധ വേണം. ആരോഗ്യം നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കേതുവിന്റെ രാശിമാറ്റം സംഭവിക്കുന്നത് രണ്ടാം ഭാവത്തിലാണ്. ഇത് ധനനഷ്ട സാധ്യത വളരെ കൂടുതലായി ഉണ്ടാക്കുന്നു. കൂടാതെ വരവിനേക്കാള്‍ കൂടുതല്‍ ചിലവുകള്‍ ഉണ്ടാവുന്നു. മാത്രമല്ല കുടുംബത്തില്‍ കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്. മാനസികാരോഗ്യം പ്രതിസന്ധിയിലാവുന്നു. അതോടൊപ്പം കുടുംബത്തിന്റേയും ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ശത്രുക്കള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കേതു ലഗ്നത്തിലേക്കാണ് മാറുന്നത്. ഇത് നിങ്ങള്‍ക്ക് അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. മാത്രമല്ല ജീവിത പങ്കാളിയോട് ഇടപെടുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ലക്ഷ്യത്തിനായി കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. ചില ബന്ധങ്ങള്‍ മനസ്സിന് സന്തോഷം നല്‍കുന്നു. പ്രണയിക്കുന്നവര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. രോഗാവസ്ഥകള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പന്ത്രണ്ടാം ഭാവത്തിലേക്കാണ് രാശിമാറുന്നത്. അതുകൊണ്ട് തന്നെ ഗുണാനുഭവങ്ങള്‍ പലപ്പോഴും സംഭവിക്കാം. നിങ്ങളെ ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സന്തോഷവും സമാധാനവും കുടുംബത്തില്‍ നിലനില്‍ക്കുന്നു. ആത്മവിശ്വാസത്തോടെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. നിക്ഷേപങ്ങള്‍ക്ക് മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ധനനേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കേതു പതിനൊന്നാം ഭാവത്തിലാണ് കേതുവിന്റെ രാശിമാറ്റം സംഭവിക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലുള്ള തടസ്സങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നതില്‍ വളരെയധികം ശ്രദ്ധ വേണം. ആര്‍ക്കും ഒരു കാര്യത്തിലും അനാവശ്യ വാഗ്ദാനങ്ങള്‍ നല്‍കരുത്. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കര്‍മ്മരംഗത്ത് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ പരിഹരിക്കുന്നതിന് സാധിക്കുന്നു. വിജയം നേടിയെടുക്കുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പത്താം ഭാവത്തിലാണ് കേതുവിന്റെ മാറ്റം സംഭവിക്കുന്നത്. ഇവര്‍ ഏത് കാര്യത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല പല ബന്ധങ്ങളിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവും. പരിചയ സമ്പന്നരുടെ കാര്യത്തില്‍ പോലും പലപ്പോഴും അബദ്ധങ്ങള്‍ സംഭവിക്കാം. ബന്ധുക്കളുമായി അകന്ന് താമസിക്കേണ്ടി വരും. പലപ്പോഴും പകര്‍ച്ച വ്യാധികള്‍ പിടിപെടേണ്ടി വരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ നിന്നുള്ള അവസരങ്ങള്‍ ലഭിക്കാന്‍ താമസം ഉണ്ടാവുന്നു. പ്രാര്‍ത്ഥന മറക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് കേതു പത്താം ഭാവത്തിലാണ് സ്ഥാനമാറ്റം നടത്തുന്നത്. അത് മാത്രമല്ല പലവിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പല കാര്യങ്ങളിലും നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ സഫലമാവുന്നു. കൂടാതെ സാഹചര്യങ്ങള്‍ അനുസരിച്ച് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും വിജയത്തിലെത്തുന്നതിനും സാധ്യതയുണ്ട്. ആഗ്രഹിച്ച വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതയുണ്ട്. ധനസ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള അവഗണനയും നടത്തരുത്. ശാരീരിക മാനസിക ആരോഗ്യം മികച്ചതായിരിക്കുമെങ്കിലും ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാരില്‍ കേതു എട്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. പലവിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. കൂടാതെ ഓഫീസിലും ബിസിനസിലും ചെറിയ അശ്രദ്ധ സംഭവിച്ചാല്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഒരു കാര്യവും തിരക്ക് പിടിച്ച് ചെയ്യാതിരിക്കേണ്ടതാണ്. അനാവശ്യ ചിലവുകള്‍ പരമാവധി ഒഴിവാക്കുക. ഒരു കാര്യത്തിനും വെറുതേ സമയം കളയരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എല്ലാവരോടും മികച്ച രീതിയില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നതിന് അല്‍പം കാത്തിരിക്കേണ്ടി വരും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഏഴാം ഭാവത്തിലേക്കാണ് കേതു മാറുന്നത്. അതുകൊണ്ട് തന്നെ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അത് മാത്രമല്ല ആരോഗ്യ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ ഇവരെ പിന്തുടരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞ് തീര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു. പ്രണയം പരാജയത്തിലേക്ക് എത്തുന്നതിന് സാധ്യത വളരെ കൂടുതാണ്. ആരോഗ്യം ശ്രദ്ധിക്കണം. അസുഖങ്ങളെ നിസ്സാരമാക്കരുത്. ശത്രുദോഷം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ആറാം ഭാവത്തിലേക്കാണ് കേതുവിന്റെ രാശിമാറ്റം സംഭവിക്കുന്നത്. ഗുണദോഷ സമ്മിശ്രമായതിനാല്‍ കര്‍മ്മരംഗത്തെ വെല്ലുവിളികളെ വളരെയധികം ധൈര്യത്തോടെ നേരിടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ധനനഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വീണ്ടു വിചാരത്തോടെ സംസാരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ശത്രുദോഷം ഉണ്ടാവാം. എങ്കിലും അതില്‍ നിന്ന് മോചനം നേടുന്നതിനുള്ള സാധ്യതയുണ്ട്. വീണ്ടു വിചാരത്തോടെയാണ് ഓരോ കാര്യത്തേയും സമീപിക്കേണ്ടത്. ചുറുചുറുക്കോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











