Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്!
2026-ല്‍ നിഴല്ഗ്രഹത്തിന്റെ മാറ്റം: നിഴല്‍ പോലെ പ്രശ്നങ്ങളും, 365 ദിവസവും കഷ്ടപ്പാടില്‍ മുങ്ങും ഇവര്‍
പുതുവര്‍ഷം എപ്പോഴും പുതിയ പ്രതീക്ഷകളുടെ വര്‍ഷം കൂടിയാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും അനുകൂലമായി വരുന്ന ഒരു സമയമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 2026-ല്‍ രാഹുവിന്റേയും കേതുവിന്റേയും മാറ്റം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അല്പം കൂടുതല്‍ ദോഷഫലങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് ഉണ്ടാവുന്നു. പലപ്പോഴും കേതുവിന്റെ സ്വാധീനം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പലപ്പോഴും ഇത് സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ഒട്ടും തന്നെ നിസ്സാരമല്ല. തൊഴില്‍, ആരോഗ്യം, സമ്പത്ത്, ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളിലും സാരമായ സ്വാധീനം ചെലുത്തും.
2026 മാര്‍ച്ച് 29-ന് കേതു മകം നക്ഷത്രത്തില്‍ പ്രവേശിക്കും. പിന്നീട് നവംബര്‍ 25-ന് ആയില്യം നക്ഷത്രത്തിലേക്കും ഡിസംബര്‍ 5-ന് കര്ക്കടകക്കൂറിലേക്കും മാറുന്നു. ഇതിനിടെ, രാഹു ഓഗസ്റ്റ് 2-ന് കുംഭം രാശിയിലെ അവിട്ടം നക്ഷത്രത്തില്‍ പ്രവേശിക്കുകയും ഡിസംബര്‍ 5-ന് മകരം രാശിയിലേക്ക് നീങ്ങുകയും ചെയ്യും. ഇതെല്ലാം തന്നെ പല രാശിക്കാരിലും ഒട്ടും പ്രതീക്ഷിക്കാത്ത മോശം ഫലങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. അവര്‍ ആരൊക്കെയെന്നും ഈ നക്ഷത്രക്കാരില്‍ നിങ്ങളുണ്ടോ എന്നും നമുക്ക് നോക്കാം.

കേതുവിന്റെ ഫലം
പൊതുവേ മോശം ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമായാണ് കേതുവിനെ കണക്കാക്കുന്നത്. നിഴല്ഗ്രഹമായാണ് ഇത് മാറുന്നതെങ്കിലും പലപ്പോഴും വ്യക്തി ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നതിന് കേതുവിന് സാധിക്കുന്നു. അത് മാത്രമല്ല രാഹുവിനെ അപേക്ഷിച്ച് കേതു വളരെയധികം സൗമ്യ സ്വഭാവത്തിലുള്ള ഗ്രഹമാണ്. ജാതക പ്രകാരം കേതു ശക്തനാണെങ്കില്‍ അത് നിങ്ങള്‍ക്ക് കേതുമഹാദശ പ്രദാനം ചെയ്യുന്നു. ഇതില്‍ കീര്‍ത്തിയും ബഹുമാനവും എല്ലാം ഫലത്തില്‍ വരും. എന്നാല്‍ കേതു ദുര്‍ബലനാണെങ്കില്‍ അത് പലപ്പോഴും രോഗങ്ങള്‍, ക്ലേശങ്ങള്‍ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ പ്രദാനം ചെയ്യും.
മേടം രാശി
മേടം രാശിക്കാര്‍ക്ക് കേതുവിന്റെ 2026-ലെ മാറ്റം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ഇവര്‍ക്ക് അപ്രതീക്ഷിത ബുദ്ധിമുട്ടുകള്‍ ഈ സമയം അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ അല്പം ശ്രദ്ധിക്കണം. മാനസിക പിരിമുറുക്കവും പ്രശ്നങ്ങളും ഉത്കണ്ഠയും എല്ലാം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ക്ഷമയും പരസ്പര ധാരണയും അല്പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതിയില്‍ ധാരാളം വെല്ലുവിളികള്‍ ഉണ്ടാവാം. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങളുണ്ടാവാം. എന്തിനും ഏതിനും ക്ഷമയോടെ കാത്തിരിക്കണം എന്നതാണ് പ്രധാന കാര്യം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കേതുവിന്റെ മാറ്റം കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ പല വിധത്തിലുള്ള വെല്ലുവിളികളും സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാവും. പലപ്പോഴും മാനസിക പിരിമുറുക്കം ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ബിസിനസ് സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ച് തലപുകയേണ്ട അവസ്ഥയുണ്ടാവും. ഒരു കാര്യത്തിലും എടുത്ത് ചാടിയുള്ള തീരുമാനങ്ങള്‍ വേണ്ട. അത് നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. ദാമ്പത്യ ജീവിതത്തിലും പ്രണയത്തിലും ഉള്ള പ്രതിസന്ധികള്‍ ഒന്നൊഴിയാതെ പ്രശ്നത്തിലേക്ക് എത്തുന്നു. മാനസികാരോഗ്യം പ്രശ്നത്തിലാവാം. അത് പിന്നീട് നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ധനനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ വളരെയധികം കരുതലോടെ നീങ്ങേണ്ടി വരുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാവാം. പ്രശ്നങ്ങള്‍ പലതും നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കാം. എന്നാല്‍ അതെല്ലാം ദാമ്പത്യത്തില്‍ ഒന്നൊഴിയാതെയുള്ള പ്രശ്നങ്ങളിലേക്കുള്ള ചുവട് വെപ്പാണ് എന്നതാണ് സത്യം. തീരുമാനങ്ങള്‍ എപ്പോഴും ബന്ധങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ളതായിരിക്കും. ക്ഷീണവും പിരിമുറുക്കവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസികാരോഗ്യം പ്രശ്നത്തിലാവാം. അതിനെ കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് മാത്രം മാറ്റങ്ങള്‍ സംഭവിക്കും. ക്ഷീണവും തളര്‍ച്ചയും നിങ്ങളെ ബാധിക്കും. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി പ്രശ്നത്തിലാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയരുത്.



Click it and Unblock the Notifications