Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പാപഗ്രഹത്തിന്റെ രാശിമാറ്റത്തില്‍ സര്‍വ്വം മാറിമറയും, പക്ഷേ മൂന്ന് രാശികള്‍ക്ക് ഐശ്വര്യം ഉറപ്പിക്കാം
2025ല്‍ നടക്കാനിരിക്കുന്ന സുപ്രധാന രാശിമാറ്റങ്ങളില്‍ പാപഗ്രങ്ങളായ രാഹുകേതുക്കളുടെ രാശിമാറ്റം ഉള്‍പ്പെടുന്നു. 18 മാസങ്ങള്‍ക്ക് ശേഷമാണ് രാഹുകേതുക്കള്‍ രാശിമാറ്റത്തിന് തയ്യാറെടുക്കുന്നത്. മെയ് 18-ന് കേതു സൂര്യന്റെ രാശിയായ ചിങ്ങത്തിലേക്കാണ് കേതു എത്തുന്നത്. നിഴല്‍ ഗ്രഹം എന്ന് വിളിക്കപ്പെടുന്ന കേതുവിന്റെ രാശിമാറ്റം ലോകമെമ്പാടും പലവിധ മാറ്റങ്ങള്‍ക്ക് കാരണമാകും. ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ ഈ രാശിമാറ്റത്തിന്റെ പ്രഭാവം ഉണ്ടാകും.

2025 മെയ് 18ലെ കേതുവിന്റെ രാശിമാറ്റം ഏതെല്ലാം രാശികള്‍ക്കാണ് നേട്ടമേകുക എന്നറിയാം.
മിഥുനം
(മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4/)
മിഥുനം രാശിയുടെ മൂന്നാമത്തെ ഭാവത്തിലാണ് കേതു രാശി മാറുന്നത്. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചിങ്ങത്തിലെ കേതു സത്ഫലങ്ങള്‍ നല്‍കും. ഇവരുടെ ധൈര്യവും തേജസ്സും വര്‍ധിക്കും. ഏതുകാര്യങ്ങള്‍ ചെയ്താലും അതിലെല്ലാം വിജയവും പ്രഭാവവും സൃഷ്ടിക്കാന്‍ മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് സാധിക്കും. അത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. സ്വന്തം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. പല ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായുമുള്ള ബന്ധം ദൃഢമാകും. പുണ്യസ്ഥലങ്ങളിലേക്കോ മനസ്സിനിഷ്ടപ്പെട്ട സ്ഥലങ്ങളിലേക്കോ യാത്രകള്‍ പോകും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണ്ടതുണ്ട്. ജീവിതത്തില്‍ അടുത്ത വര്‍ഷം ഏറെ സന്തോഷങ്ങള്‍ ഉണ്ടാകും. പുതിയ പ്രോപ്പര്‍ട്ടി വാങ്ങാന്‍ സാധ്യതയുണ്ട്.
തുലാം
(ചിത്ര 1/2 ചോതി, വിശാഖം 3/4)
ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് 2025-ല്‍ കേതുവിന്റെ അനുഗ്രഹം ഒപ്പമുണ്ടാകും. ഇവര്‍ക്ക് ഭാഗ്യത്തിന്റെ സമയമായിരിക്കും 2025. വരുമാനം ഇരട്ടിയായി വര്‍ധിക്കും. പല സ്രോതസ്സുകളില്‍ നിന്നായി വരുമാനം വന്നെത്തും. ബാങ്ക് ബാലന്‍സ് ഉയരും. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന പല ആഗ്രഹങ്ങളും ഇക്കാലയളവില്‍ പൂര്‍ത്തിയാക്കും. കര്‍മ്മരംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തും. ബിസിനസ് ചെയ്യുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മമേഖലകളില്‍ അഭിവൃദ്ധി പ്രകടമാകും. പക്ഷേ ആരോഗ്യകാര്യത്തില്‍ വളരെ കരുതല്‍ വേണം. കേതു പതിനൊന്നാം ഭാവത്തില്‍ സ്ഥിതി ചെയ്യുക മൂലം പ്രണയകാര്യങ്ങളിലും അഭിവൃദ്ധിയും സന്തോഷവും വര്‍ധിക്കും.
മീനം
( പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
കേതു മീനം രാശിയില്‍ വരുന്നതിന്റെ നേട്ടം മീനം രാശിക്കാര്‍ക്ക് കൂടിയാണ്. മീനം രാശിയുടെ ആറാമത്തെ ഭാവത്തിലേക്കാണ് കേതു രാശിമാറ്റത്തിനൊരുങ്ങുന്നത്. അതുകൊണ്ട് രാശിമാറ്റം തുടങ്ങി പതിനെട്ട് മാസം ഇവര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്. ഇതുവരെയുള്ള കഠിനാധ്വാനങ്ങള്‍ക്കെല്ലാം ഫലം ലഭിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയത്തിലെത്തും. കരിയറില്‍ ഉന്നതിയില്‍ എത്താനുള്ള ഏറ്റവും മികച്ച അവസരമാണ്. ജോലിയില്‍ മികവ് പുലര്‍ത്തും. ശമ്പളവര്‍ധനയും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം.
ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബക്കാരോടും സുഹൃത്തുക്കളോടും കൂടുതല്‍ അടുക്കാനുള്ള അവസരങ്ങള്‍ വന്നെത്തും. തീര്‍ത്ഥയാത്രകളോ ഇഷ്ടസ്ഥലങ്ങളിലേക്ക് യാത്രകളോ നടത്തും. വാഹനം, വീട് മറ്റ് ആസ്തികള്‍ എന്നിവ വാങ്ങാനുള്ള നല്ല അവസരമാണ്. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഇരട്ടിയായി തിരിച്ചെത്തും. എന്നാല്‍ ആരോഗ്യകാര്യത്തില്‍ കരുതല്‍ വേണ്ടതുണ്ട്. ചിലവ് വര്‍ധിക്കുന്നത് ആശങ്കയ്ക്കിടയാക്കും. ജീവിതപങ്കാളിയുടെ ആരോഗ്യം മോശമാകാനിടയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
