Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുതുവര്‍ഷത്തില്‍ പ്രതീക്ഷ നല്‍കും രാശിമാറ്റം; ചിങ്ങം രാശിയില്‍ കേതു സംക്രമണം
നവഗ്രഹങ്ങളില്‍ രാഹുവിനെ പോലെ ഏറെ പ്രത്യേകതകള്‍ ഉള്ള ഗ്രഹമാണ് കേതുവും. രാഹുവിന്റെ രണ്ടാമത്തെ ഭാഗം അഥവാ ശരീരത്തിന്റെ കീ്ഴ്ഭാഗമായി കരുതപ്പെടുന്ന നിഴല്ഗ്രഹമാണ് കേതു. മറ്റ് ഗ്രഹങ്ങളെ പോലെ രാഹുവിനും കേതുവിനും പ്രത്യേകം രാശികളില്ല. അതുകൊണ്ട് ഈ ഗ്രഹങ്ങള്‍ ഏത് രാശിയില്‍ പ്രവേശിക്കുന്നോ ആ രാശിയുടെ അധിപനായുള്ള ഗ്രഹത്തിന്റെ പ്രഭാവം കൂടി രാഹുകേതുക്കളുടെ ഫലത്തെ സ്വാധീനിക്കും. എല്ലായ്പ്പോഴും വക്രഗതിയില്‍ സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങള്‍ കൂടിയാണ് രാഹുകേതുക്കള്‍.

രാഹുകേതുക്കളുടെ രാശിമാറ്റം
മറ്റ് ഗ്രഹങ്ങളെ പോലെ കേതുവും കാലാകാലം രാശികളും നക്ഷത്രങ്ങളും മാറി സഞ്ചരിക്കുന്നു. ഇതിന്റെ പ്രതിഫലനം എല്ലാ രാശികളുടെയും ജീവിതസാഹചര്യങ്ങളില്‍ പ്രകടമാകും. രാഹുവിനെ പോലെ കേതവും ഒരു രാശിയില്‍ പതിനെട്ട് മാസത്തോളം നിലകൊള്ളുന്നു.
നിലവില്‍ കേതു കന്നി രാശിയിലാണ് ഉള്ളത്. എന്നാല്‍ 2025 മെയ് 18ന് കേതു രാശി മാറി ചിങ്ങത്തിലെത്തും. ഈ രാശിയിലും പതിനെട്ട് മാസം കേതു സംക്രമണം നടത്തും. ചിങ്ങം രാശിയില്‍ കേതു എത്തുന്നത് കൊണ്ട് ഏതെല്ലാം രാശികള്‍ക്കാണ് അടുത്ത വര്‍ഷം ജീവിതത്തില്‍ ബംബര്‍ നേട്ടങ്ങള്‍ ഉണ്ടാകുക എന്ന് പരിശോധിക്കാം.
മിഥുനം
മിഥുനം രാശിയില്‍ കേതു മൂന്നാമത്തെ ഭാവത്തിലാണ് ഉണ്ടാകുക. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് 2025 സന്തോഷത്തിന്റെ വര്‍ഷമായിരിക്കും. സ്വപ്രയത്നം കൊണ്ട് ജീവിതത്തില്‍ മുന്നേറാനുള്ള നിരവധി അവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക് മുമ്പില്‍ തെളിയും. ഇവര്‍ക്ക് കൂടുതല്‍ ധൈര്യവും തന്റേടവും ലഭിക്കും. കരിയറിലും ജോലിയിലും തിളങ്ങാന്‍ സാധിക്കും. ഉന്നതാധികാരികളുടെ സഹകരണത്തോടെ ജോലിയില്‍ പ്രകടനമികവ് കാണിക്കാനും ലക്ഷ്യത്തില്‍ എത്തിച്ചേരാനും സാധിക്കും. പുതിയ ജോലിക്കുള്ള നിരവധി അവസരങ്ങള്‍ വന്നുചേരും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ലാഭമുണ്ടാക്കാന്‍ അനുകൂലമായ സമയമായിരിക്കും കേതുവിന്റെ സംക്രമണകാലം. ആധ്യാത്മികകാര്യങ്ങളില്‍ ഈ രാശിക്കാര്‍ക്കുള്ള താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ തീര്‍ത്ഥയാത്രയോ പുണ്യസ്ഥലസന്ദര്ശനമോ നടത്തും. ജീവിതത്തില്‍ പലവിധ സന്തോഷങ്ങള്‍ വന്നുചേരും. കേതു ചിങ്ങം രാശിയില്‍ എത്തുച്ചേരുമ്പോള് വാഹനമോ വസ്തുക്കളോ വാങ്ങാനിടയുണ്ട്.
തുലാം
കേതുവിന്റെ സംക്രമണത്തിലൂടെ 2025 നല്ല വര്‍ഷമാകുന്ന മറ്റൊരു രാശി തുലാമാണ്. തുലാം രാശിയില്‍ കേതു പതിനൊന്നാം ഭാവത്തിലാണ് സംക്രമണം നടത്തുക. ഇങ്ങനെ ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും സഫലത കൈവരും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ആഗ്രഹപൂര്‍ത്തീകരണത്തിന്റെ കാലം കൂടിയായിരിക്കും കേതുവിന്റെ സംക്രമണ കാലം. ജോലിയിലും ലക്ഷ്യത്തിലും പരിപൂര്‍ണ്ണ ശ്രദ്ധ നല്കി പ്രവര്‍ത്തിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. ഇതില്‍ നിന്നെല്ലാം ആഗ്രഹിച്ച ഫലം ലഭിക്കുകയും ചെയ്യും. അതേസമയം പ്രേമകാര്യങ്ങളില്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്. ജോലിസ്ഥലത്ത് ഉന്നതാധികാരികളുടെ പിന്തുണയോടെ ജോലികള്‍ നല്ലരീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സഹോദരങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
