Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
കേതു സംക്രമം 2025: പാപഗ്രഹം വഴികാണിക്കും 3 രാശികളെ കാത്തിരിക്കുന്നത് നിധിക്ക് തുല്യം
പല രാശികളിലൂടെയുള്ള ഗ്രഹസഞ്ചാരത്തിന് വേദ ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഈ വര്‍ഷം അത്തരത്തില്‍ നവഗ്രഹങ്ങളില്‍ മിക്കതും രാശി മാറി സഞ്ചരിക്കുന്നു. അക്കൂട്ടത്തില്‍ പാപഗ്രഹങ്ങളെന്ന് പറയപ്പെടുന്ന രാഹുകേതുക്കളും ഉണ്ട്. 2025 മെയ 18-ന് കേതു ചിങ്ങം രാശിയിലേക്ക് എത്തും. മോക്ഷവും ആത്മീയതുമാണ കേതു നല്‍കുന്നത്. കേതുവിന്റെ ചില ഗുണങ്ങള്‍ വ്യാഴത്തിലും കാണാറുണ്ട്. കേതു രാശി മാറുമ്പോള്‍ ശുഭഫലങ്ങളും അതുപോലെ അശുഭഫലങ്ങളും ഉണ്ടാകാറുണ്ട്. 12 രാശികളെയും അത് പലതരത്തിലാണ് ബാധിക്കുക. മെയ്-18ന് കന്നി രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്ക് കേതു എത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ പ്രതീക്ഷിക്കണമെന്ന് നോക്കാം.

വെല്ലുവിളിയാകും കേതു
ചില രാശികളില് ജനിച്ചവര്‍ക്ക് കേതു മൂലം പലതരം വെല്ലുവിളികളും പ്രതിസന്ധികളും ജീവിതത്തിലുണ്ടാകും. അവര്‍ ഈ നിഴല്ഗ്രഹത്തില് ദോഷദൃഷ്ടിയില് നിന്നും രക്ഷപ്പെടാനുള്ള പ്രതിവിധികള്‍ കണ്ടെത്തേണ്ടതുണ്ട്. പ്രധാന ഗ്രഹങ്ങളെ പോലെ തന്നെ ഒരാളുടെ ഭാഗ്യം തട്ടിമാറ്റാന്‍ കെല്‍പ്പുള്ള ഗ്രഹമാണ് കേതു. അതുകൊണ്ട് തങ്ങളില്‍ കേതുവിന്റെ സ്വാധീനം എങ്ങനെയാണെന്ന് വ്യക്തമായി അറിയുകയും ആവശ്യമെങ്കില്‍ ദോഷപരിഹാരം ചെയ്യുകയും വേണം.
കേതു ഭാഗ്യമാകുന്ന രാശികള്‍
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയുടെ മൂന്നാം ഭാവത്തിലേക്കാണ് കേതു വന്നെത്തുന്നത്. അതുകൊണ്ട് 2025 മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് അനവധി സൗഭാഗ്യളേകും. പണം സമ്പാദിക്കുന്നതിന് നിരവധി അവസരങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. നിയോഗിക്കപ്പെട്ട ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനും ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനും മിഥുനം രാശിക്കാര്‍ക്ക് സവിശേഷമായ ആത്മവിശ്വാസവും ഊര്‍ജവും കേതു മൂലം ലഭിക്കും. കേതു സംക്രമണ കാലയളവില്‍ ഇവരുടെ വരുമാനത്തില്‍ അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാകും. ജോലിസ്ഥലത്ത് സാമ്പത്തികനേട്ടങ്ങളും ഉത്തരവാദിത്തങ്ങളും ഇവര്‍ക്ക് ലഭിക്കും. ഇവ കൃത്യസമയത്ത് ചെയ്തുതീര്ക്കാന് സാധിക്കും. എല്ലാ കാര്യങ്ങളും ചെയ്യാന്‍ കൂടുതല്‍ സമയം ഉള്ളതായി തോന്നും. സഹോദരങ്ങളുടെ പിന്തുണ അനുഭവിക്കും. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
കേതു വൃശ്ചികം രാശിയുടെ പത്താമത്തെ ഭാവത്തിലേക്കാണ് വരാന്‍ പോകുന്നത്. കരിയര്‍, ഉദ്യോഗം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. അവരുടെ കഠിനാധ്വാനത്തിന് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുകയും ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പ്രശംസ നേടുകയും ചെയ്യും. വിദേശത്ത് പോകാനുള്ള അവസരങ്ങള്‍ കൈവരും. ജോലിസംബന്ധമായും ബിസിനസ് സംബന്ധമായും യാത്രകള്‍ വേണ്ടിവരും. കേതുവിന്റെ അനുഗ്രഹവും ഭാഗ്യത്തിന്റെ തുണയും പരമാവധി ഉപയോഗപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കണം. അതിലൂടെ 2025ല്‍ നിരവധി അംഗീകാരങ്ങളും പദവികളും ഇവരെ തേടിയെത്തും. സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെട്ടിരിക്കും. പങ്കാളിക്കൊപ്പം സമയം ചിലവഴിക്കാന്‍ താല്‍പ്പര്യം കാണിക്കും. സമ്പാദ്യം വളരുകയും ആഗ്രഹിച്ച സ്വത്തുവകകള്‍ ജീവിതത്തിലേക്ക് എത്തുകയും ചെയ്യും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പല നിഗൂഢതകളും മനസ്സിലാക്കാനുള്ള ഏറ്റവും അനുകൂല സമയമാണ് കേതു സംക്രമണം. ഉദ്യോഗജീവിതത്തില്‍ ഏറ്റവും ഉന്നതിയിലെത്താന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരിക്കും 2025. മേലുദ്യോഗസ്ഥരുടെ ഇഷ്ടം പിടിച്ചുപറ്റും. ധനു രാശിയുടെ അഞ്ചാം ഭാവത്തിലാണ് കേതു സംക്രമണം നടക്കുന്നത്. കേതുവിന്റെ അനുഗ്രഹം കൊണ്ട് ഇവരുടെ സാമ്പത്തികമായ പ്രയാസങ്ങളെല്ലാം അവസാനിക്കും. പണത്തിന്റെ കുറവ് തുടര്‍ന്നങ്ങോട്ട് അനുഭവപ്പെടില്ല. പിതാവില്‍ നിന്നും സാമ്പത്തിക പിന്തുണ ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കുക മാത്രമല്ല, പെട്ടെന്ന് സ്ഥാനക്കയറ്റവും ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
