Latest Updates
-
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
പാറശ്ശാലയിൽ ട്രെയിൻ പാളം തെറ്റി: റദ്ദാക്കിയ സർവീസുകൾ ഏതൊക്കെ? യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
ഫെസ്റ്റിവൽ സെയിൽ: 499 രൂപയിൽ താഴെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ പറ്റരുത് -
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ
കോടീശ്വരനാക്കാനും തോളില്‍ മാറാപ്പ് കേറ്റാനും നിമിഷങ്ങള്‍; കേതുവിന്റെ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കും
Ketu Transit 2025: ഈ വര്‍ഷം, കേതുവിന്റെ രാശിമാറ്റം വിവിധ രാശികളില് ജനിച്ചവരില്‍ വലിയ സ്വാധീനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മേയിലാണ് കേതു ചിങ്ങം രാശിയിലേക്ക് മാറുന്നത്. വേദജ്യോതിഷം അനുസരിച്ച് അപ്രതീക്ഷിതമായി ഒരാളുടെ ഭാഗ്യം മാറ്റാന്‍ കഴിവുള്ള ഗ്രഹമാണ് കേതു. സമ്പത്തില്‍ നിന്ന് ദാരിദ്ര്യത്തിലേക്കോ നേരെ മറിച്ചോ ഒരാളെ എത്തിക്കാന്‍ കേതുവിന് സാധിക്കും. കെതു ചിങ്ങത്തില് പ്രവേശിക്കുമ്പോള്‍, അഞ്ച് രാശികള്‍ക്ക് പ്രത്യേകമായ നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് മേടം മിഥുനം രാശികള്‍ക്ക് ഈ രാശിമാറ്റം നേരത്തെ ലഭിക്കേണ്ടിയിരുന്ന ധനം ലഭിക്കാനും അവരുടെ കരിയറില്‍ പുരോഗതിയുണ്ടാകാനും സഹായിക്കും. ഈ മാറ്റത്തോടെ അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നേട്ടങ്ങളുടെ ഒരു ഘട്ടം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ സമയത്ത് ഇവരുടെ സാമ്പത്തിക സ്ഥിതി ക്രമേണ മെച്ചപ്പെടും. സമ്പന്നതയിലേക്ക് നടന്നെത്തും. കേതുവിന്റെ രാശിമാറ്റത്തില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്ന് കരുതുന്ന അഞ്ച് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
കേതുവിന്റെ മാറ്റം മേടം രാശിക്കാര്‍ക്ക് ബിസിനസില്‍ വന്‍ ലാഭം ഉണ്ടാക്കാന്‍ കാരണമാകാം. നിങ്ങളുടെ കരിയറില്‍ പ്രതീക്ഷിച്ച വിജയം നേടുകയും ജോലി സ്ഥലത്ത് ആദരവ് നേടുകയും ചെയ്യാനാകും. പുതിയ ബിസിനസ് ആശയങ്ങള്‍ സ്വീകരിക്കുന്നതും നടപ്പിലാക്കുന്നതും നിങ്ങളുടെ വിജയത്തിന് സഹായകരമാകും. മുതിര്‍ന്ന സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. അതിനാല്‍, ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്കുണ്ടാകും. ചിങ്ങം രാശിയിലേക്കുള്ള കേതുവിന്റെ വരവ് മൊത്തത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ക്ക് കേതുവിന്റെ മാറ്റത്തോടെ വിവിധ മേഖലകളില്‍ വിജയം നേടാനാകും. ഇവരുടെ ധൈര്യത്തിന്റെ ഭാവമായ മൂന്നാം ഭാവത്തിലേക്കാണ് കേതു വന്നെത്തുന്നത്. കേതുവിലൂടെ നിങ്ങള്‍ക്ക് ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. ഈ കാലയളവില്‍ നിങ്ങള്‍ എതിരാളികളെ തോല്‍പ്പിക്കുകയും പ്രൊഫഷണല്‍ ജീവിതത്തില്‍ ബഹുമാനം നേടുകയും ചെയ്യും. ദീര്‍ഘകാലമായി അലട്ടുന്ന രോഗത്തില്‍ നിന്ന് മോചനം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. കുടുംബ ജീവിതം സന്തോഷകരമായിരിക്കും, നിങ്ങളുടെ ജീവിതത്തിലെ പുരോഗമന കാലഘട്ടത്തിന്റെ തുടക്കമായിരിക്കും ഈ മാറ്റം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് കേതുവിന്റെ രാശിമാറ്റം ഗുണകരമാണ്. കൂടാതെ ഇരുമ്പ്, എണ്ണ, തുടങ്ങിയ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അല്ലെങ്കില്‍ ആരംഭിക്കാന്‍ ആലോചിക്കുന്നവരും ഈ കാലഘട്ടം വളരെ അനുകൂലമാണ്. പുതിയ ബിസിനസ് ഓര്‍ഡറുകളും സ്ഥിരമായ ലാഭവും ഈ സമയത്ത് ലഭിക്കും. സഹോദരങ്ങളുടെ ശക്തമായ പിന്തുണയോടെ ശ്രദ്ധേയമായ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. വിജയത്തിന്റെ ഒരു പുതിയ അധ്യായം ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. ജോലിയില്‍ പ്രമോഷന് സാധ്യതയുണ്ട്.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഈ കാലയളവില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. പഴയ കടബാധ്യതകളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കാനിടയുണ്ട്. കൂടാതെ, ദീര്‍ഘകാല രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ സമയത്ത് ആശ്വാസം ലഭിക്കാം. തുടരുന്ന നിയമ കേസുകളിലോ തര്‍ക്കങ്ങളിലോ ഏര്‍പ്പെട്ടിരിക്കുന്ന കന്നി രാശിക്കാര്‍ക്ക് വിജയം പ്രതീക്ഷിക്കാം. ഇറക്കുമതി-കയറ്റുമതി മേഖലയിലുള്ളവര്‍ക്ക് ഈ കാലയളവ് പ്രത്യേകിച്ച് പ്രതീക്ഷാജനകമാണ്, സാമ്പത്തികമായി അഭിവൃദ്ധിപ്പെടാനുള്ള സാധ്യതകള്‍ ഉണ്ട്. സാമ്പത്തിക സാഹചര്യങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കാം.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് കേതുവിന്റെ രാശിമാറ്റത്തോടെ ആരോഗ്യകാര്യങ്ങളില്‍ പുരോഗതിയുണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി, വരുമാനത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. സാമ്പത്തിക ഉന്നമനത്തിന് അവസരങ്ങള്‍ അനുകൂലമാണ്. പൊതുവെ, ഭാഗ്യം നിങ്ങളുടെ പക്ഷത്താണ്. മുമ്പ് ഗുണകരമല്ലാതിരുന്ന മേഖലകളില്‍ പുരോഗതി കാണാന്‍ സാധിക്കും. വ്യവസായികള്‍ സംരംഭങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കൂടാതെ, ഈ കാലയളവില്‍ മക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ കരിയര്‍ സംബന്ധിച്ച തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കുകയും ചെയ്യുന്നത് പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
