Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
മെയ് മാസം ആരംഭിച്ചാല്‍ ഈ 2 രാശിക്കാര്‍ക്ക് കഷ്ടകാലം; നിമിത്തമാകുന്നത് ഈ ഗ്രഹങ്ങളുടെ രാശിമാറ്റം
Ketu & Rahu transit: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് രാഹുവും കേതുവും. 18 മാസത്തിലൊരിക്കല്‍ മാത്രം രാശിമാറുന്ന ഈ ഗ്രഹങ്ങളെ പൊതുവില്‍ നിഴല്‍ ഗ്രഹങ്ങള്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതിനാല്‍, ഇരു ഗ്രഹങ്ങളിലും ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

നിലവില്‍ മെയ് 18 ന്, രാഹു മീനം രാശിയില്‍ നിന്നും കുംഭത്തിലേയ്ക്ക് പ്രവേശിക്കുന്നതാണ്. കേതു കന്നി രാശിയില്‍ നിന്നും ചിങ്ങത്തിലേയ്ക്കും പ്രവേശിക്കുകയാണ്. ഇരു ഗ്രഹങ്ങളും രാശിമാറ്റം ഒരേ മാസം നടത്തുന്നതിനാല്‍, രണ്ട് രാശിക്കാര്‍ക്ക് പ്രയാസങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കുംഭം
രാഹു കുംഭം രാശിയില്‍ പ്രവേശിക്കുന്നതിനാല്‍, കുംഭം രാശിക്കാരില്‍ പ്രയാസങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് ഈ രാശിക്കാര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. തെറ്റായ തീരുമാനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ജീവിതത്തിലേയ്ക്ക് ക്ഷണിച്ച് വരുത്തുന്നതിന് കാരണമാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിച്ചില്ലെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ പ്രയാസങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. എത്ര ശ്രമിച്ചാലും ശരിയായ ഫലം ലഭിക്കാത്തത് നിങ്ങളം മാനസികമായി തളര്‍ത്താം. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കാതിരിക്കാന്‍, കടം വാങ്ങുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും. മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കുന്നത് നല്ലതായിരിക്കും. നിയന്ത്രണമില്ലെങ്കില്‍ ആപത്തുകള്‍ പലതും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ചില പ്രധാനപ്പെട്ട ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ കാലതാമസം എടുക്കാം. പുതിയ ബിസിനസ്സ് ആരംഭിക്കാതിരിക്കുക. പരാജയം ഏറ്റുവാങ്ങാന്‍ യോഗം രൂപപ്പെടുന്നതാണ്. ധനം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ അനിവാര്യം. മറ്റുള്ളവരുടെ വാക്കുകൾ അമിതമായി വിശ്വസിക്കാതിരിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കേതു ചിങ്ങത്തില് പ്രവേശിക്കുന്നതിനാല്‍ തന്നെ, മെയ് മാസം 18-ാം തീയ്യതി മുതല്‍ ഈ രാശിക്കാരില്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ രൂപപ്പെടുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ്സില്‍ നഷ്ടം ഉണ്ടായേക്കാം. ബന്ധങ്ങളില്‍ വിള്ളല്‍ സംഭവിക്കാന്‍ സാധ്യത. സ്വത്ത് സംബന്ധമായ പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവര്‍ക്ക് പണം കടം നല്കാതിരിക്കാനും, സ്വയം കടം വാങ്ങാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്. പണത്തിന്റെ അഭാവം നേരിടാന്‍ സാധ്യത. ഭാഷ, വാക്ക് എന്നിവ സൂക്ഷിച്ച് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക. മുതിര്‍ന്നവരോട് പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മാനസിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. ദാമ്പത്യത്തില്‍ ദിനംപ്രതി പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പല പരിശ്രമങ്ങളും വിജയം കാണാതെ പോയേക്കാം. സാമ്പത്തിക പ്രതിസന്ധി ഇവരെ മാനസികമായി തളര്‍ത്താം. അമിതമായി മറ്റുള്ളവരെ വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. സ്വന്തം ജീവിത പ്രശ്നങ്ങള്‍ സഹപ്രവര്‍ത്തകരോട് പറയാതിരിക്കുക. തൊഴില്‍ മേഖലയിലും പ്രതിസന്ധികള്‍ ഈ രാശിക്കാര്‍ നേരിടാന്‍ സാധ്യത. ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. പലപ്പോഴും വിചാരിച്ച രീതിയില്‍ ഫലം ലഭിക്കാത്ത അവസ്ഥയും ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. അതിനാല്‍, ശ്രദ്ധിച്ച് ഓരോ കാര്യങ്ങളും ചെയ്യുക. പണം ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ശ്രമിക്കുക. പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കാനും ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications