Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
കേതു ഉത്രം നക്ഷത്രത്തിലേക്ക്; നിഴല്ഗ്രഹത്തിന് ശക്തി കൂടും, സമ്പത്ത് വന്നുചേരും, ദോഷങ്ങള്‍ അകലും
വേദ ജ്യോതിഷത്തില്‍ നിഴല്‍ ഗ്രഹങ്ങള്‍ നിഴല്‍ ഗ്രഹങ്ങളാണ് രാഹൂവും കേതുവും. എന്നാല്‍ ഇവ രണ്ടും വളരെ ശക്തിയുള്ള ഗ്രഹങ്ങളാണ്. ഇവയുടെ ചെറിയ മാറ്റങ്ങള്‍ പോലും വലിയ സ്വാധീനം ആളുകളുടെ ജീവിതത്തില്‍ ഉണ്ടാക്കും. രാഹുകാലം നോക്കി ഓരോ ദിവസവും ശുഭകാര്യങ്ങള്‍ ചെയ്യുന്നത് ഉദാഹരണമാണ്. രാഹുവിനെ പോലെ നിശ്ചിതകാലത്തിന് ശേഷം കേതുവും രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിന്റെ സ്വധീനം വ്യക്തമായി ആളുകളുടെ ജീവിതത്തില്‍ പ്രതിഫലിക്കും.

മോക്ഷം നല്കുന്ന ഗ്രഹമെന്നാണ് കേതു അറിയപ്പെടുന്നത്. ഇപ്പോള്‍ അത്തം നക്ഷത്രത്തിലാണ് കേതു ഉള്ളത്. എന്നാല്‍ നവംബര്‍ പത്തിന് കേതു ഉത്രം നക്ഷത്രത്തിലേക്ക് കടക്കുകയാണ്. സദാ പിന്നോട്ട് സഞ്ചരിക്കുന്ന ഗ്രഹമായത് കൊണ്ടാണ് അത്തത്തില്‍ നിന്നും ഉത്രത്തിലേക്ക് കേതു സഞ്ചരിക്കുന്നത്. 2025 ജൂലൈ 20 വരെ കേതു ഈ നക്ഷത്രത്തിലായിരിക്കും ഉണ്ടായിരിക്കുക. 27 നക്ഷത്രങ്ങളില്‍ 12ാമത്തെ നക്ഷത്രമാണ് ഉത്രം. സൂര്യനാണ് ഉത്രത്തിന്റെ അധിപന്.
ഉത്രം നക്ഷത്രത്തിലേക്ക് കേതു എത്തുന്നത് ഏതെല്ലാം രാശികളെ തുണയ്ക്കുമെന്നറിയാം.
മേടം
കേതുവിന്റെ നക്ഷത്രമാറ്റം മേടം രാശിക്കാര്‍ക്ക് ഗുണകരമാകും. ഈ രാശിയുടെ ആറ്, അഞ്ച് ഭാവങ്ങളിലൂടെയാണ് കേതു കടന്നുപോകുക. ആരോഗ്യപരമായി മോശം സമയമാണിത്. എന്നാല്‍ വ്യാഴത്തിന്റെ ദൃഷ്ടി കാരണം അതുകൊണ്ടുള്ള ദുരിതങ്ങള്‍ കുറയും. ജീവിതത്തില്‍ സുഖവും സമൃദ്ദിയും വന്നെത്തും. ധനവും സമ്പാദ്യവും വന്നെത്തും. ഏറെക്കാലമായി നിര്‍ത്തിവെച്ചിരുന്ന ജോലികള്‍ പുനരാരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യും. സമ്പത്തില്‍ കാര്യമായ വര്‍ധനവ് ഇക്കാലയളവില്‍ ഉണ്ടാകും. കുടുംബത്തോടൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കിടും. കുട്ടികളുടെ കാര്യത്തില്‍ ചില സങ്കടങ്ങള്‍ വരാനിടയുണ്ട്. എന്നാല്‍ പിന്നീട് ടെന്‍ഷന്‍ കുറയും. പൊതുവെ നോക്കുകയാണെങ്കില്‍ മേടം രാശിക്കാര്‍ക്ക് കേതുവിന്റെ നക്ഷത്രമാറ്റം അനുകൂലമാകും.
കര്‍ക്കടകം
കേതുവിന്റെ നക്ഷത്ര പരിവര്‍ത്തനം കര്‍ക്കടകം രാശിക്കാര്‍ക്ക് ലാഭപ്രദമായിരിക്കും. ഈ രാശിയുടെ രണ്ട്, മൂന്ന് ഭാവങ്ങളാണ് നക്ഷത്രമാറ്റത്തിന് സാക്ഷിയാകുന്നത്. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. മീഡിയ, ആത്മീയ തലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല സമയമാണ്. സമൂഹത്തില്‍ ഇവരുടെ സ്വീകാര്യത വര്‍ധിക്കും. എന്നാല്‍ 2025ല്‍ അല്‍പ്പം കൂടുതല്‍ ജാഗ്രത ഉണ്ടാകേണ്ടതുണ്ട്. ആരോഗ്യകാര്യത്തിലും സാമ്പത്തികസ്ഥിതിയിലും പ്രതിസന്ധികള്‍ ഉണ്ടായേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കേതുവിന്റെ നക്ഷത്രമാറ്റം ഗുണകരമാണ്. ഇവര്‍ക്ക ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. വിദേശപഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കും. വീട്, സ്വത്ത് എന്നിവ വാങ്ങാനുള്ള ആഗ്രഹം പൂവണിയും. കയറ്റിറക്കുമതി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം വന്നെത്തും. ഇവര്‍ക്ക് വ്യാഴത്തിന്റെ ദൃഷ്ടി കൂടി ഉള്ളതിനാല്‍ സാമ്പത്തികലാഭത്തിനുള്ള അവസരങ്ങള്‍ വര്‍ധിക്കും. എന്നാല്‍ 2025ല്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
