Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
18 വര്‍ഷത്തിന് ശേഷം സംഭവിക്കും മഹാമാറ്റം: കൈതൊടുന്നതെല്ലാം കൈക്കുള്ളിലാക്കും ഗ്രഹസംഗമം
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോരുത്തരുടേയും ജീവിതത്തില്‍ സംഭവിക്കുന്നത്. ഇതില്‍ അനുകൂല ഫലങ്ങളും പ്രതികൂല ഫലങ്ങളും ധാരാളം സംഭവിക്കുന്നു. ഓരോ ഗ്രഹമാറ്റവും ഓരോ തരത്തിലുള്ള നേട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതില്‍ തന്നെ നിങ്ങള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. പലപ്പോഴും ഓരോ ഗ്രഹമാറ്റവും ഓരോ തരത്തിലുള്ള ഗുണാനുഭവങ്ങളേയും കൂടി സൂചിപ്പിക്കുന്നു.
18 വര്‍ഷത്തിന് ശേഷമാണ് കേതുവും ബുധനും ഒരുമിച്ച് സംഗമിക്കുന്നത്. ഇത് 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ബുധന്‍ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുകയും നിഴല്‍ ഗ്രഹമായ കേതു ചിങ്ങത്തില് സ്ഥിതി ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലാണ് ഉള്ളത്. ഇത്തരം സാഹചര്യത്തില്‍ ചില രാശിക്കാര്‍ക്ക് അത് ഗുണാനുഭവങ്ങള്‍ നല്കുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ചിങ്ങം
കേതുവും ബുധനും സംയോഗത്തില്‍ വരുന്നതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. കൂടാതെ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കരിയര്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. പങ്കാളിത്തത്തോടെ ജോലി ചെയ്യുന്നതിനാല്‍ വലിയ വിജയം നിങ്ങളില്‍ ഉണ്ടാവുന്നു. അത് സാമ്പത്തിക ലാഭവും കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ദാമ്പത്യം സന്തോഷകരമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് കേതുവും ബുധനും തമ്മിലുള്ള സംയോജനം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ തൊഴില്‍സംബന്ധമായ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഉത്തരവാദിത്വങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സമൂഹത്തില്‍ അന്തസ്സും അഭിമാനവും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസ് നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. സമൂഹത്തില്‍ അംഗീകാരവും അന്തസ്സും വര്‍ദ്ധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബിസിനസിലെ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം കാത്തിരിക്കുന്നു.

ധനു
കേതുവും ബുധനും തമ്മിലുള്ള സംയോജനം നിങ്ങള്‍ക്ക് അനുകൂലമായ നിരവധി ഫലങ്ങള്‍ നല്കുന്നു. രാശിചക്രത്തിലെ മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഭാഗ്യം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. യാത്രകള്‍ ധാരാളം നടത്തുന്നത് നല്ലതാണ്. ആരോഗ്യം മികച്ചതായിരിക്കും. ദീര്‍ഘയാത്ര നടത്തുന്നത് വഴി നേട്ടങ്ങള്‍ തേടി എത്തുന്നു. നിക്ഷേപങ്ങള്‍ ഇരട്ടിയാവുന്നു. അതില്‍ നിന്നെല്ലാം സാമ്പത്തിക നേട്ടം തേടി എത്തുന്ന സമയമാണ്. ആരോഗ്യം മികച്ചതായിരിക്കും. കുടുംബത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും തേടി എത്തുന്നു. ആരോഗ്യത്തോടെ മുന്നോട്ടുള്ള ജീവിതം പോവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വിവാഹ പ്രതിസന്ധികള്‍ക്കെല്ലാം ഈ രാശിക്കാരില്‍ പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സാധിക്കുന്നത്.

മകരം
കേതുവും ബുധനും തമ്മിലുള്ള സംയോജനം നിങ്ങള്‍ക്ക് അനുകൂലമായ നിരവധി ഫലങ്ങള്‍ നല്‍കും. ഭാഗ്യം ഇരട്ടിയാവുന്നു. കൂടാതെ വിദേശ യാത്രക്കുള്ള സാധ്യത വളരെ കൂടുതലാണ്. ശുഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തില്‍ പരിഹരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി ഗുണകരമാവുന്നതിനാല് നിങ്ങളുടെ ജീവിതം മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ സഫലമാവുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് വേണ്ടി കൂടുതല്‍ ജീവിത ശൈലി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കും.



Click it and Unblock the Notifications
