Latest Updates
-
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ? -
രോഹിണി ഞാറ്റുവേല: കഠിനമായ ചൂടിലേക്ക് രാജ്യം, ഈ 9 ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
രാശിഫലം 2026 മെയ് 25: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്!
നിഴല്‍ ഗ്രഹം സൃഷ്ടിക്കും അംഗാരക യോഗം: പണത്തിന് മുകളില്‍ കിടക്കാം,വര്‍ഷം പകുതിയില്‍ കോടീശ്വരനാകാം
ജ്യോതിഷ പ്രകാരം സൃഷ്ടിക്കപ്പെടുന്ന ഓരോ യോഗവും ഓരോ തരത്തിലാണ് ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. അത് പലപ്പോഴും ഗുണാനുഭവങ്ങളും ദോഷഫലങ്ങളും നല്കുന്നു. അതില്‍ കോടീശ്വരയോഗം തെളിഞ്ഞ് വരുന്ന ചില രാശിക്കാരുണ്ട്. പക്ഷേ അതിന് മുന്‍പ് നടക്കുന്ന ഗ്രഹസംയോജനമാണ് അവരില്‍ കോടീശ്വര യോഗം നല്‍കുന്നത്. ജ്യോതിഷ പ്രകാരം നിഴല്‍ഗ്രഹം എന്നറിയപ്പെടുന്ന കേതുവിന്റേയും ചൊവ്വയുടേയും സംയോജനമാണ് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുന്നത്. അതിന് അംഗാരക യോഗം എന്നാണ് പറയുന്നത്. കേതി ഒരു രാശി ചക്രം പൂര്‍ത്തിയാക്കാന്‍ എപ്പോഴും 18 വര്‍ഷത്തോളം സമയമെടുക്കും. ഈ സമയം ചൊവ്വയും ചിങ്ങം രാശിയില്‍ ഉണ്ടെങ്കിലാണ് അംഗാരക യോഗം രൂപപ്പെടുന്നത്.
മെയ് മാസത്തോടെയാണ് അംഗാരക യോഗം രൂപപ്പെടുന്നത്. സാമ്പത്തികമാറ്റങ്ങള്‍ മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങളും അംഗാരക യോഗം സൃഷ്ടിക്കുന്നുണ്ട്. കരിയറിലും ദാമ്പത്യ ജീവിതത്തിലും എല്ലാം ഇത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ചൊവ്വയും കേതുവും ഒരു രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നതിന്റെ ഫലമായാണ് അംഗാരക യോഗം രൂപപ്പെടുന്നത്. ഇത് ചില രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സന്തോഷകരമായ പല മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാരിലാണ് അംഗാരക യോഗം രൂപം കൊള്ളുന്നത്. എന്തൊക്കെയാണ് അതിന്റെ ഫലങ്ങള്‍ എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ അംഗാരകയോഗം നല്കുന്നു. ഇവരുടെ എല്ലാ സാമ്പത്തിക പ്രതിസന്ധിയും അവസാനിക്കുകയും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. രാജയോഗസമാനമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും അത് വഴി സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ ലക്ഷ്യങ്ങളും പൂര്ത്തീകരിക്കപ്പെടുന്നതോടൊപ്പം തന്നെ അനുകൂലമായ പല അവസ്ഥകളും ഉണ്ടാവുന്നു. കൂടാതെ സ്വയം മനസ്സിലാക്കി എല്ലാ പ്രതിസന്ധികളേയും കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് സമ്പത്തും സന്തോഷവും ഒരുപോലെ ഇരു ഗ്രഹങ്ങളും പ്രദാനം ചെയ്യും.
ചിങ്ങം രാശി
ചിങ്ങം രാശിയില്‍ തന്നെയാണ് കേതുവും ചൊവ്വയും സംയോജിക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങള്‍ക്കും തുടക്കമിടുന്നു. പലപ്പോഴും ആത്മീയ കാര്യങ്ങളില്‍ ഇവര്‍ക്ക് താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. സ്വന്തം ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും സാധിക്കും. തീര്‍ത്ഥയാത്ര നടത്തുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷവും സമൃദ്ധിയും നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. എല്ലാ സാമ്പത്തിക പരാധീനതകളും ഇല്ലാതാവുകയും അത് വഴി നേട്ടങ്ങള്‍ കൈയ്യിലൊതുക്കുകയും ചെയ്യുന്നു. ഭാവിയില്‍ ധാരാളം പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാനിടയുള്ളതെല്ലാം ഈ ഗ്രഹസംയോജനം നിമിത്തം ഇല്ലാതാക്കാന്‍ സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതം സന്തോഷകരമായിരിക്കും. മാത്രമല്ല എല്ലാ മേഖലകളിലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഇവരില്‍ 9-ാം ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. സാമ്പത്തിക നേട്ടങ്ങളും സംതൃപ്തിയും നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കും. പലപ്പോഴും ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവും. കുടുംബത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും തേടി എത്തും. കുട്ടികളെക്കുറിച്ച് ആലോചിച്ച് സംതൃപ്തി നേടുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. സമ്പത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നവും ഉണ്ടാവില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications