Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
കേതു അനുഗ്രഹിക്കും; നവംബര്‍ 10 മുതല്‍ ഈ രാശിക്കാര്‍ക്ക് സകലൈശ്വര്യ പ്രാപ്തി
കേതു ഒരു നിഴല്‍ ഗ്രഹമാണ്. കേതുവിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും ഒരു വ്യക്തിയുടെ ജീവിതം തന്നെ മാറ്റി മറയ്ക്കും. അത്രയ്ക്കും ശക്തിയുള്ള ഒരു ഗ്രഹമാണ് കേതു. നവംബര്‍ 10-ാം തീയ്യതിയോടെ കേതു അത്തത്തില്‍ നിന്നും പൂരം നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. കേതുവിന്റെ നക്ഷത്രമാറ്റം ചില രാശിക്കാര്‍ക്ക് സകലൈശ്വര്യ പ്രാപ്തി ലഭിക്കും. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് നവംബര്‍ ആദ്യവാരത്തോടെ ലഭിക്കാന്‍ പോകുന്നത്. സാമ്പത്തിക ബാധ്യതകള്‍ വളരെയധികം കുറയുന്നതായിരിക്കും. വീട്ടിലെ കടബാധ്യതകള്‍ കുറയും, മാനസിക സമ്മര്‍ദ്ദം കുറയും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന ചേരുന്നതാണ്. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനായി പണം കണ്ടെത്താന്‍ സാധിക്കും. ജോലിയില്‍ പുരോഗതി ഉണ്ടായിരിക്കും. തൊഴിലിടത്ത് സല്‍പ്പേര് നിലനിര്‍ത്താന്‍ സാധിക്കും. ബന്ധങ്ങള്‍ നിലനിര്‍ത്തും. കൂടുതല്‍ സമ്പത്ത് വന്നു ചേരും. മക്കള്‍ മുഖേന സന്തോഷകരമായ നിമിഷങ്ങള്‍ ജീവിതത്തില്‍ വന്നു ചേരുിം. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വീട് പുതുക്കി പണയാന്‍ ആവശ്യമായ സമ്പത്ത് ലഭിക്കും. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും നിങ്ങളെ കുറിച്ചുള്ള മതിപ്പ് വര്‍ദ്ധിക്കും. വിവാഹം നടക്കാത്തവര്‍ക്ക് വിവാഹം നടക്കാന്‍ യോഗം കാഉണന്നുണ്ട്. ആഗ്രഹിച്ച പല കാര്യങ്ങളും വേഗത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും. നല്ലപോലെ കഠിനദ്ധ്വാനം ചെയ്യും. വിദേശത്തേയ്ക്ക് പോകാനുള്ള യോഗവും ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വിദേശത്ത് വസിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് ബന്ധുക്കള്‍ വഴി നല്ല ജോലി ലഭിക്കുന്നതായിരിക്കും. ചിലര്‍ വിദേശ യാത്രകള്‍ നടത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാന്‍ കാത്തിരുന്ന പല ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കുടുംബ ബിസിനസ്സില്‍ പങ്കാളിയാകാന്‍ സാധിക്കും. നിങ്ങളുടെ കാര്യക്ഷമത മൂലം ബിസിനസ്സ് ലാഭകരമാക്കാന്‍ സാധിക്കും. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കുന്നത് നല്ലതാണ്. നേട്ടങ്ങള്‍ പലതും നിങ്ങളെ തേടിയെത്തും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. മക്കള്‍ക്ക് വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി നല്കാന് യോഗം ഉണ്ടായിരിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അനുകൂല സമയമാണ് വരാനിരിക്കുന്നത്. പുതിയ സ്ഥലം വാങ്ങിക്കാനും അവിടെ കെട്ടിട നിര്‍മ്മാണം നടത്താനും യോഗം കാണുന്നുണ്ട്. നല്ല ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കാന്‍ സാധിക്കും. ബന്ധുക്കള്‍ മുഖേന നല്ല നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്. സാമ്പത്തിക ലാഭം ബിസിനസ്സില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് വളരെ നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
