Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നിഴല്ഗ്രഹം കേതു അത്തം നക്ഷത്രത്തില്; ഭാഗ്യവും ജോലിയോഗവും സാമ്പത്തിക നേട്ടങ്ങളും ഫലം
വേദ ജ്യോതിഷം നവഗ്രഹങ്ങളില് ഒന്നായ കേതുവിനെ നിഴല് ഗ്രഹം എന്നാണ് വിളിക്കുന്നത്. വളരെ നിഗൂഢമായ ഗ്രഹമെന്നും കേതു അറിയപ്പെടുന്നു. നിലവില് കന്നി രാശിയിലാണ് കേതു ഉള്ളത്. 2023 ഒക്ടോബര് 30നാണ് കേതു കന്നി രാശിയിലേക്ക് എത്തിയത്. 2025 മെയ് വരെ കേതു ഇതേ രാശിയില് ആയിരിക്കും. എന്നാല് പതിനെട്ട് മാസം കന്നി രാശിയില് തുടരുന്നതിനിടെ കേതു ഉത്രം, അത്തം, ചിത്തിര എന്നീ മൂന്ന് നക്ഷത്രങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. മാര്ച്ച് നാലിനാണ് കേതു അത്തം നക്ഷത്രത്തില് എത്തിയത്.

ജൂലൈ എട്ടിന് കേതു അത്തം നക്ഷത്രത്തിന്റെ മൂന്നാം പാദത്തില് നിന്നും രണ്ടാം പാദത്തിലേക്ക് കടക്കുകയാണ്. സെപ്റ്റംബര് എട്ട് വരെ കേതു രണ്ടാം ഭാവത്തില് തുടരും. കേതുവിന്റെ ഈ മാറ്റത്തിലൂടെ ചില രാശികള്ക്ക് വളരെയധികം ഗുണങ്ങള് ഉണ്ടാകും. ഇവര്ക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകുകയും സമൂഹത്തില് അറിയപ്പെടുന്ന നിലകളിലേക്ക് വളരുകയും ചെയ്യും.
ഈ രാശികള് ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്ക്ക് കേതുവിന്റെ നക്ഷത്ര മാറ്റം നേട്ടമാകും. കൂടുതല് സാഹസികതയുള്ളവരായി ഇവര് മാറും. ഉദ്യോഗസ്ഥരായ മേടം രാശിക്കാര് ജോലിയില് മുന്നേറ്റമുണ്ടാക്കും. വരുമാനം വര്ധിക്കും. അവിവാഹിതരായ ആളുകള്ക്ക് വിവാഹം കഴിക്കാന് ഏറ്റവും അനുയോജ്യമായ സമയമാണിത്. എന്തെങ്കിലും പ്രോപ്പര്ട്ടിയോ വാഹനമോ വാങ്ങാന് പദ്ധതിയുണ്ടെങ്കില് മേടം രാശിക്കാര്ക്ക് അതുമായി മുന്നോട്ടുപോകാം. എവിടെ നിന്നെങ്കിലും പണം ലഭിക്കാനുണ്ടെങ്കില് അത് ലഭിക്കാനുള്ള യോഗമുണ്ടാകും. മാത്രമല്ല ഈ സമയത്ത് ആഗ്രഹങ്ങള് പൂര്ത്തിയാക്കാന് സാധിക്കും.
ഇടവം
ഇടവം രാശിയില് ഉള്ളവര്ക്കും കേതുവിന്റെ രാശിമാറ്റം നേട്ടമാകും. വരുമാനം വര്ധിക്കും. പുതിയ വരുമാന സ്രോതസ്സുകള് ഉണ്ടാകും. ഉദ്യോഗസ്ഥര്ക്ക് അവരുടെ കര്മ്മ മേഖലകളില് തിളങ്ങാന് സാധിക്കും. അവരുടെ മികച്ച പ്രകടനം ഉദ്യോഗസ്ഥരെ സംതൃപ്തിപ്പെടുത്തുകയും തക്കതായ പ്രതിഫലം അവരെ തേടിയെത്തുകയും ചെയ്യും. ഈ കാലയളവില് സമ്പാദ്യം വളര്ത്താനുള്ള അവസരങ്ങളും ഉണ്ടാകും. ആളുകള്ക്ക് ഇവരോട് കൂടുതല് മതിപ്പ് തോന്നും. വാഹനമോ പ്രോപ്പര്ട്ടിയോ വാങ്ങാനുള്ള അവസരങ്ങള് ഉണ്ടാകും.
മകരം
മകരം രാശിയില് ജനിച്ച ആളുകള്ക്ക് കേതുവിന്റെ നക്ഷത്രമാറ്റം വളരെ മികച്ച ഫലങ്ങള് നല്കും. അപ്രതീക്ഷിതമായി പല വഴികളില് നിന്നായി ധനലാഭമുണ്ടാകും. പൊതുവേ ഈ കാലയളവില് സാഹസികത കൂടുതലായി തോന്നാം. ബിസിനസുകാര്ക്ക് ഈ കാലയളവില് ലാഭമുണ്ടാക്കാന് സാഝധിക്കും. നിക്ഷേപങ്ങളില് നിന്നും ലാഭം ഉണ്ടാകും. കുടുംബത്തില് സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. മത്സരപ്പരീക്ഷകള്ക്ക് തയ്യാറെടുക്കുന്നവര് അതില് വിജയം നേടും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
