Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
സൂര്യനും വ്യാഴവും സ്ഥാനം മാറുന്നു; കേന്ദ്രയോഗത്തിലൂടെ മാര്‍ച്ചില്‍ 3 രാശികള്‍ക്ക് സ്വപനം കാണാനാകാത്ത ഉയര്‍ച്ച
Kendra Yoga March 2025:ഗ്രഹചലനങ്ങളും രാശിമാറ്റങ്ങളും നമ്മുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് ജ്യോതിഷം വളരെ ആഴത്തില്‍ മനസ്സിലാക്കിയവര്‍ക്കേ സാധിക്കുകയുള്ളു. പ്രപഞ്ചത്തിന്റെ താളത്തിനൊത്താണ് മനുഷ്യന് ഉള്‍പ്പടെ അതിലെ ഓരോ പരമാണുവും ചലിക്കുന്നത്. പ്രപഞ്ചത്തിന്റെ ഊര്‍ജം ഓരോ ജീവജാലങ്ങളെയും സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ പ്രപഞ്ചത്തില്‍ ഉണ്ടാകുന്ന ഏതൊരു മാറ്റവും നമ്മുടെ ജീവിതത്തില്‍ ചില അലയൊലികള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഗ്രഹങ്ങളുടെ സഞ്ചാരത്തിലും രാശിയിലും സ്ഥിതിയിലും ഗതിയിലുമുള്ള നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങള്‍ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ച നല്കാന് ജ്യോതിഷത്തിന് സാധിക്കാറുണ്ട്. മാര്‍ച്ച് തുടക്കത്തില്‍ തന്നെ സംഭവിക്കാന്‍ പോകുന്ന വളരെ പ്രധാനപ്പെട്ട ഒരു ജ്യോതിഷ പ്രതിഭാസത്തെ കുറിച്ച് മനസ്സിലാക്കാം.
കേന്ദ്രയോഗം
സൂര്യനാണ് നവഗ്രഹങ്ങളുടെ രാജാവ്. സൂര്യന്റെ രാശിമാറ്റത്തിന്റെ ഫലമായി പല ഗ്രഹങ്ങളുമായും സംയോഗമുണ്ടാകാറുണ്ട്. മാര്‍ച്ച് രണ്ടിന് സൂര്യനും വ്യാഴവും 90 ഡിഗ്രി ദൂരത്തില്‍ വരാന്‍ പോകുകയാണ്. ഇത് വളരെ ശുഭകരമായ സംയോഗമായാണ് വേദ ജ്യോതിഷം കരുതുന്നത്. കേന്ദ്രയോഗമെന്ന ശുഭയോഗം ഇതിലൂടെ പിറവികൊള്ളും. കേന്ദ്രയോഗത്തിലൂടെ നേട്ടങ്ങള്‍ ഉണ്ടാകുന്ന രാശികള്‍ ഏതാണെന്ന് നോക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിക്കാര്‍ക്ക് കേന്ദ്രയോഗം വളരെ ശുഭകരമാണ്. അവര്‍ക്ക് പൂര്‍ത്തിയാക്കാനുള്ള പല ജോലികളും ഇക്കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയവും നേട്ടങ്ങളും ഉണ്ടാകും. കഠിനാധ്വാനം തിരിച്ചറിയപ്പെടുകയും അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുകയും ചെയ്യും. കേന്ദ്രയോഗത്തിലൂടെ വലിയ പദവികള്‍ തേടിയെത്തും. സമൂഹത്തില്‍ സ്ഥാനമാനം വര്‍ധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് കരിയറില്‍ അവര്‍ പോലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് എത്താന്‍ കേന്ദ്രയോഗം തുണയാകും. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളക്കയറ്റവും പ്രമോഷനും അപ്രതീക്ഷിതമായി ലഭിക്കും. പല വഴികളിലൂടെ സമ്പത്ത് ആര്‍ജ്ജിക്കാന്‍ ഏറ്റവും നല്ല സമയമാണ് കേന്ദ്രയോഗക്കാലം. കുടുംബാംഗങ്ങള്‍ക്കൊപ്പവും ജീവിതപങ്കാളിക്കൊപ്പവും സമയം ചിലവഴിക്കാന്‍ സാധിക്കും. ഇവരുമായുള്ള പ്രശ്നങ്ങളും പിണക്കങ്ങളും പരിഹരിക്കും. കേന്ദ്രയോഗക്കാലം മുഴുവന്‍ ആരോഗ്യം തൃപ്തികരമായിരിക്കും. കരിയറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാകും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഏറ്റവും നല്ല അവസരമാണ് കേന്ദ്രയോഗം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
വ്യാഴവും സൂര്യനും തമ്മിലുള്ള സംയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ നല്‍കും. വിദ്യഭ്യാസത്തില്‍ മക്കള്‍ ഉയരങ്ങള്‍ കീഴടക്കുന്നത് കാണാനാകും. മക്കള്‍ക്കൊപ്പവും കുടുംബത്തിനൊപ്പവും സമയം ചിലവഴിക്കാന്‍ തയ്യാറാകും. കേന്ദ്രയോഗം കാരണം ജീവിതത്തിന്റെ സമസ്ത മേഖലകളിലും പോസിറ്റീവ് ആയ മാറ്റം കാണും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭം നേടാനുള്ള ഏറ്റവും നല്ല അവസരമാണ് മുന്നിലുള്ളത്. കഠിനാധ്വാനത്തിലൂടെ പറ്റില്ലെന്ന് കരുതിയ കാര്യങ്ങള്‍ പോലും നേടിയെടുക്കാന്‍ സാധിക്കും. ജോലിസ്ഥലത്ത് പരിശ്രമത്തിലൂടെ ഉന്നത പദവികളിലേക്ക് എത്തിച്ചേരും. ആരോഗ്യം പൊതുവെ തൃപ്തികരമായിരിക്കും. ജീവിതപങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ബന്ധം കൂടുതല്‍ സന്തോഷകരവും ആവേശമുള്ളതുമാകും. പല കാര്യങ്ങളും ഒന്നിച്ച് ചെയ്യാനും അതിലൂടെ സന്തോഷം നേടാനും സാധിക്കും. ജോലിയില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ചെയ്യുന്നതിന് മേലുദ്യോഗസ്ഥരുടെ സഹായം തേടണം.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
ജീവിതത്തില്‍ ഏറെക്കാലമായി മാറ്റിവെച്ചിരുന്ന പല ജോലികളും പൂര്‍ത്തിയാക്കുന്നതിനും ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യാനും അനുകൂലമായ കാലയളവാണ് കേന്ദ്രയോഗക്കാലം. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും. ഓഹരിനിക്ഷേപം മികച്ചൊരു വരുമാനമാര്‍ഗ്ഗമാക്കി മാറ്റാനാകും. ഇക്കാലയളവിലെ മറ്റ് നിക്ഷേപങ്ങളും സാമ്പത്തികനേട്ടം നല്‍കും. കരിയറില്‍ ശമ്പളവര്‍ധന പോലുള്ള നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തില്‍ കാര്യമായ പ്രതിസന്ധികളൊന്നും ഇക്കാലയളവില്‍ ഉണ്ടാകില്ല. സ്ഥിരമായ വ്യായാമത്തിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. ജീവിതത്തിലെ ചില കഠിന പരീക്ഷണങ്ങള്‍ അനായാസം നേരിടാനും കൃത്യമായ ആസൂത്രണത്തിലൂടെ വിജയം നേടാനും കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
