Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ശുക്രന്റെ മാറ്റത്താല്‍ കേന്ദ്രത്രികോണ രാജയോഗം: പണം വന്നു ചേരും ഇരുകൈയ്യിലും, നിങ്ങള്‍ക്ക് യോഗമുണ്ടോ?
കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നതിന് യോഗം കാണുന്നു. ശുക്രന്റെ രാശിമാറ്റത്തിന്റെ ഫലമായാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങളും അനുകൂല സാഹചര്യങ്ങളും ശുക്രന് ഈ രാജയോഗം വഴി നല്കുന്നു. സാമ്പത്തികമായും കര്മ്മപരമായും എല്ലാം ഗുണപരമായ പല മാറ്റങ്ങളാണ് ജീവിതത്തില്‍ കാത്തിരിക്കുന്നത്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ സമയം സംഭവിക്കുന്നു.
പലപ്പോഴും കാലാകാലങ്ങളില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കുന്നു. ഇതിന്റെ ഫലമായി ശുഭ-അശുഭയോഗങ്ങളും രൂപപ്പെടുന്നു. 12 രാശിക്കാരിലും കേന്ദ്രത്രികോണ രാജയോഗം രൂപപ്പെടുന്നുണ്ടെങ്കിലും അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. 12 രാശിക്കാരില്‍ 3 രാശിക്കാരുടെ കാര്യത്തില്‍ കേന്ദ്ര ത്രികോണ രാജയോഗം വളരെയധികം ഗുണാനുഭവങ്ങള്‍ സമ്മാനിക്കുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാരില്‍ കേന്ദ്രത്രികോണ രാജയോഗം ഗുണഫലമായി മാറുന്നു എന്ന് മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റം വരുത്തുന്നതിനും സാധിക്കുന്നു. കുംഭത്തില്‍ ഒന്നാം ഭാവത്തിലാണ് കേന്ദ്രത്രികോണ രാജയോഗം രൂപം കൊള്ളുന്നത്. ഈ രാജയോഗം നിങ്ങളില്‍ പലരിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും പതിവിലും വിപരീതമായി അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. അത് മാത്രമല്ല ജീവിതത്തില്‍ എല്ലാ മേഖലയിലും് പുരോഗതി കൊണ്ട് വരുന്നതിനും ഇത് വഴി സാധിക്കുന്നു. ഉദ്യോഗസ്ഥരില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. കൂടാതെ പങ്കാളിയുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമാവുന്നത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം സമ്പത്ത് കൈമറിഞ്ഞ് വരുന്നതിന് വരെ യോഗം നല്കുന്നു. സാമ്പത്തികമായി വളരെയധികം മാറ്റങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പലപ്പോഴും വരുമാന സ്രോതസ്സ് ഇരട്ടിയാവുന്നു. അത് മാത്രമല്ല പല കോണില്‍ നിന്നും വരുമാനം തേടി എത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. ജോലിയില്‍ ഉണ്ടാവുന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ബിസിനസിലെ മാറ്റങ്ങള്‍ അനുകൂലമായതിനാല്‍ പുതിയ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നു. സാമ്പത്തികം അത്രതന്നെ നിങ്ങളില്‍ സ്വാധീനം ചെലുത്തുന്ന സമയമാണ് വരാന്‍ പോവുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാരില്‍ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം പലവിധത്തിലുള്ള അനുകൂലമായ മാറ്റങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. കൂടാതെ ഇവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളും സംഭവിക്കാം. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളെ അങ്ങോളമിങ്ങോളം സഹായിക്കുന്നു. യാത്രകള്‍ ധാരാളം നടത്തേണ്ടി വരുന്നു. ഇതെല്ലാം തന്നെ പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു എന്നതിന്റെ സൂചനയാണ്. പലപ്പോഴും ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കേണ്ടി വരും. അതിന്റെ ഇരട്ടി തിരിച്ച് കിട്ടും എന്നതാണ് ഏറ്റവും വലിയ കാര്യം. മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിനാല്‍ മാറ്റങ്ങള്‍ പല വിധത്തിലാണ് സ്വാധീനം ചെലുത്തുന്നതും.
Disclaimer: മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല വിശ്വാസ്യത ഉറപ്പുനല്‍കുന്നില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലയാളം ബോള്‍ഡ്സ്കൈ സ്ഥിരീകരിക്കുന്നില്ല. വിവരങ്ങള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. ഏതെങ്കിലും വിവരമോ അനുമാനമോ പരിശീലിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ മുമ്പ്, ദയവായി പ്രൊഫഷണലുമായി ബന്ധപ്പെടുക.



Click it and Unblock the Notifications