Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കേന്ദ്ര ത്രികോണ രാജയോഗം: ശുക്രന്റെ രാശിമാറ്റത്താല്‍ ഈ മാസം നേട്ടം കൊയ്യാന്‍ പോകുന്നവര്‍
ആകര്‍ഷണം, പ്രേമം, ധനം, വൈഭവം, സുഖ സമൃദ്ധി, പ്രശസ്തി എന്നിവയുടെയെല്ലാം കാരണഭൂതനായാണ് ശുക്രന് അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ശുക്രന് രാശിമാറുമ്പോള്‍ ഓരോ വ്യക്തികളുടെയും ഈ മണ്ഡലങ്ങളിലെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു. ചിലര്‍ക്ക് അനുകൂലമായും മറ്റുചിലര്‍ക്ക് പ്രതികൂലമായും ഉള്ള ഫലങ്ങള്‍ ഉണ്ടാകുന്നു.

സെപ്റ്റംബര്‍ 18ന് ശുക്രന് സ്വന്തം രാശിയായ തുലാത്തിലേക്ക് വന്നെത്തി. ശുക്രന് തുലാം രാശിയില്‍ എത്തിയതിലൂടെ പല ശുഭയോഗങ്ങളും രാജയോഗങ്ങളും രൂപപ്പെട്ടിട്ടുണ്ട്. മാളവ്യ രാജയോഗം അതിലൊന്നാണ്. ഈ രാജയോഗത്താല്‍ ചില രാശികള്‍ക്ക് ജോലിയിലും ചെയ്യുന്ന പ്രവൃത്തികളിലുമെല്ലാം മികവ് കൊണ്ടുവരാന്‍ സാധിക്കും. അതിനൊപ്പം തന്നെ ശുക്രന്റെ സംക്രമണത്താല്‍ കേന്ദ്ര ത്രികോണ രാജയോഗവും രൂപപ്പെട്ടിട്ടുണ്ട്. കേന്ദ്ര ത്രികോണ രാജയോഗം ചില രാശികള്‍ക്ക് അതുല്യങ്ങളായ സൗഭാഗ്യങ്ങളേകും.
ശുക്രന് കേന്ദ്രഭാവങ്ങളില്‍ അതായത്, ഒന്ന്, നാല്, ഏഴ്, പത്ത് ഭാവങ്ങളിലോ അല്ലെങ്കില്‍ ത്രികോണ ഭാവങ്ങളില്‍ അതായത് അഞ്ച്, ഒമ്പത്, ലഗ്നം എന്നീ ഭാവങ്ങളിലോ സ്ഥിതി ചെയ്യുമ്പോഴാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്.
തുലാം രാശിയില്‍ ശുക്രന് എത്തിയതിന്റെ ഫലമായി രൂപം കൊണ്ട കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ നേട്ടങ്ങള്‍ ഏതെല്ലാം രാശികളിലാണ് അനുഭവപ്പെടുക എന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ കേന്ദ്ര ത്രികോണ രാജയോഗം വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഏറെക്കാലമായി പൂര്‍ത്തിയാകാതിരുന്ന ജോലികള്‍ ഈ കാലയളവില്‍ പൂര്‍ത്തീകരിക്കും. കൂടാതെ ധനവും സമ്പത്തും വര്‍ധിക്കും. ഭൗതികസുഖങ്ങള്‍ പ്രാപ്തമാകും. കുടുംബത്തില്‍ നല്ല സമയം വരും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി അവസരങ്ങള്‍ ലഭിക്കും. കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഫലം ലഭിക്കുന്ന സമയം കൂടിയാണിത്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ലഭിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഈ സമയം സാമ്പത്തികലാഭം ഉണ്ടാകും. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതത്തില്‍ സന്തോഷം നിറയും.
തുലാം
തുലാം രാശിയുടെ ലഗ്ന ഭാവത്തിലാണ് ശുക്രന് നില കൊള്ളുന്നത്. അതിനാല്‍ ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രനാല്‍ രൂപപ്പെട്ട കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയും. കേന്ദ്ര ത്രികോണ രാജയോഗത്തിനൊപ്പം മറ്റ് രാജയോഗങ്ങളുടെ നേട്ടങ്ങളും ഈ കാലയളവില്‍ തുലാം രാശിക്കാര്‍ക്ക് ലഭിക്കും. എല്ലാ മേഖലകളിലും ഈ രാശിക്കാര്‍ക്ക് വിജയവും സഫലതയും ഉണ്ടാകും. ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കും. പുതിയ പല അവസരങ്ങളും ഇവര്‍ക്ക് മുമ്പില്‍ തെളിയും. ഇവരുടെ സാമ്പത്തിസ്ഥിതി മെച്ചപ്പെടുമെന്ന് മാത്രമല്ല, പണം കരുതിവെക്കാനും സാധിക്കും. ഓഹരി വിപണിയില്‍ നിന്നോ മറ്റ് നിക്ഷേപങ്ങളില്‍ നിന്നോ ലാഭം തേടിവരും. നിക്ഷേപങ്ങള്‍ നടത്താന്‍ അനുകൂലമായ സമയം കൂടിയാണിത്. വൈവാഹിക ജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഭവിക്കാനാകും.
മകരം
മകരം രാശിയില്‍ ശുക്രന് കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ലാഭങ്ങളേകും. കുടുംബത്തിനൊപ്പം നല്ല നിമിഷങ്ങള്‍ ചിലവിടാന്‍ സാധിക്കും. മാതാപിതാക്കളുടെ പൂര്‍ണ്ണമായ സഹകരണവും പിന്തുണയും ഈ കാലയളവില്‍ ലഭിക്കും. എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. കുടുംബത്തില്‍ ഏറെക്കാലമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. അതോടൊപ്പം ഈ രാശിയില്‍ ജനിച്ചവര്‍ സമൂഹത്തിന്റെ ആദരവും ഇഷ്ടവും പിടിച്ചുപറ്റും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവ് ലാഭത്തിന്റേതായിരിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും പുലരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
