Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
30 വര്‍ഷത്തിന് ശേഷം ശനി കനിയുന്നു: കേന്ദ്രത്രികോണ രാജയോഗം 12-ല്‍ 2 രാശിക്കാരെ ലക്ഷപ്രഭുക്കളാക്കും
Kendra Trikona Rajayoga: ശനിയുടെ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഓരോ തരത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അത് അനുകൂല ഫലങ്ങളും പ്രതികൂലഫലങ്ങളും ധാരാളം പ്രദാനം ചെയ്യുന്നു. എന്നാല്‍ വേദജ്യോതിഷ പ്രകാരം ശനി സൃഷ്ടിക്കുന്ന കേന്ദ്രത്രികോണ രാജയോഗമാണ് ഇപ്പോള്‍ ജ്യോതിഷത്തില്‍ ചില രാശിക്കാരില്‍ തലവര മാറ്റുന്നത്. പലപ്പോഴും ഏഴരശനി ഉള്‍പ്പടെയുള്ള ദോഷങ്ങളെ പ്രതിരോധിക്കാനും ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു ഈ രാജയോഗം. ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നായതിനാല്‍ ജീവിതത്തില്‍ അത്രയധികം സ്വാധീനം ശനി ചെലുത്തുകയും ചെയ്യുന്നു.
ഏകദേശം രണ്ടര വര്‍ഷത്തോളമാണ് ശനി ഒരു രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നത്. ഈ സമയം 12 രാശിക്കാരുടേയും ജീവിതത്തില്‍ വളരെ വലിയ സ്വാധീനമാണ് ശനി ചെലുത്തുന്നതും. ഇപ്പോള്‍ ശനി മീനം രാശിയിലാണ്. മാര്‍ച്ച് 29-നാണ് ശനി മീനം രാശിയിലേക്ക് മാറിയത്. ഇനി രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനി രാശിമാറുന്നതും. ജൂലൈ 13 മുതല്‍ ശനി വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഇത് കേന്ദ്രത്രികോണ രാജയോഗവും ചില രാശിക്കാരില്‍ സൃഷ്ടിക്കുന്നു. 12- രാശിക്കാരില്‍ വെറും രണ്ട് രാശിക്കാര്‍ക്കാണ് ശനി സൃഷ്ടിക്കുന്ന രാജയോഗത്തിന്റെ ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നത്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശനി പിന്നോക്കാവസ്ഥയില്‍ സഞ്ചരിക്കുന്നത് വഴി അഞ്ചാം ഭാവത്തിലാണ് കേന്ദ്രത്രികോണ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെങ്കില്‍ അവര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. മാത്രമല്ല അഞ്ചാം ഭാവം എന്ന് പറയുന്നത്, പ്രണയം, കുട്ടികള്‍, വിദ്യാഭ്യാസം എന്നിവയെ സൂചിപ്പിക്കുന്നതാണ്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. അത് കൂടാതെ സാമ്പത്തിക സ്ഥിതിയും മികച്ചതായി മാറുന്നു. വീടിനും കുടുംബത്തിനും വേണ്ടി ധാരാളം സമയം ചിലവഴിക്കുന്നതിനും അവരുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം പകരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള ഐശ്വര്യവും സമാധാനവും തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ഋപ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. അത് മാത്രമല്ല പ്രണയം വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള യോഗം കാണുന്നു. ആഗ്രഹങ്ങളില്‍ പലതും നിറവേറ്റാന്‍ സാധിക്കും. എന്ന് മാത്രമല്ല വീട് വെക്കുന്നതിനും അതിനുള്ള വഴികള്‍ തേടുന്നതിനും യോഗം കാണുന്നു. കൂടാതെ കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഇരട്ടിയാവുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും വക്രഗതിയിലെ സഞ്ചാരം നിങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന രാജയോഗം ഒട്ടും നിസ്സാരമല്ല. സ്ഥിതിഗതികള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷിയാവുകയും ചെയ്യുന്നു. ബിസിനസുകാര്‍ക്ക് ഏറ്റവും നല്ല സമയത്തിലൂടെയാണ് അവര്‍ കടന്ന് പോവുന്നത്. സാമ്പത്തികമായി വളരെയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. ആരോഗ്യ പ്രതിസന്ധികളെല്ലാം തന്നെ ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ശനി കനിഞ്ഞനുഗ്രഹിക്കുന്ന സമയമാണ് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ ലാഭകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ കഠിനാധ്വാനം ചെയ്തതിന്റെയെല്ലാം ഫലം ഇരട്ടിയായി നിങ്ങള്‍ക്ക് തിരിച്ച് കിട്ടുന്നു. പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പങ്കാളിയുടെ ആരോഗ്യം മികച്ചതായിരിക്കും. വിവാഹത്തിന് ആലോചിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂല സമയമാണ് വരാന്‍ പോവുന്നത്. കര്‍മ്മരംഗത്തെ എല്ലാ തടസ്സങ്ങള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വീട് പണി പുനരാരംഭിക്കുന്നതിനും അതിഗംഭീര സാമ്പത്തിക ലാഭം തേടി എത്തുന്നതിനും യോഗം കാണുന്നു. വായ്പ എടുക്കുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications