Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
30 വര്‍ഷങ്ങള്‍ക്ക് ശേഷം ശനി നല്‍കും കേന്ദ്ര ത്രികോണ രാജയോഗം; മറഞ്ഞുനിന്ന സൗഭാഗ്യം വെളിച്ചത്തേക്ക്
ജ്യോതിഷശാസ്ത്രം അനുസരിച്ച് ഗ്രഹങ്ങള്‍ നിശ്ചിതകാലത്തിന് ശേഷം സംക്രമണം ചെയ്ത് ശുഭയോഗങ്ങളും രാജയോഗങ്ങളും നല്‍കും. അത്തരം രാജയോഗങ്ങളുടെ പ്രഭാവം ജനജീവിതത്തില്‍ വ്യക്തമായി പ്രതിഫലിക്കും. കര്‍മ്മഫല ദാതാവായ ശനിയാല്‍ 30 വര്‍ഷത്തിന് ശേഷം ശശ രാജയോഗം രൂപപ്പെട്ടിരുന്നു. അതിനാല്‍ കേന്ദ്ര ത്രികോണ രാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്. ഈ രാജയോഗത്തിന്റെ പ്രഭാവം എല്ലാ രാശികളില് ജനിച്ച ആളുകളുടെയും ജീവിതത്തില്‍ അനുഭവപ്പെടും. എന്നാല്‍ മൂന്ന് രാശികള്‍ക്ക് പ്രത്യേകിച്ച് ശനി നല്‍കും കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ നേട്ടങ്ങള്‍ ലഭ്യമാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം ലാഭപ്രദമാകും. കാരണം ശനി ഈ രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് സംക്രമണം ചെയ്യുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ വിവാഹിതരായവര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. അവിവാഹിതരായവര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നുചേരും. കരിയറിലും ബിസിനസിലും ഇതുവരെ അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. വരുമാനം വര്‍ധിക്കുകയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചെയ്യും. കൂടാതെ പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാനും അത്തരം ബന്ധങ്ങളിലൂടെ നേട്ടമുണ്ടാക്കാനും കഴിയും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും ശമ്പളവര്ധനവിനും സാധ്യതയുണ്ട്.
മിഥുനം
കേന്ദ്ര ത്രികോണ രാജയോഗത്താല്‍ മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുഭയോഗങ്ങള്‍ ലഭിക്കും. കാരണം ശനിദേവന് ഈ രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് സംക്രമണം ചെയ്യുന്നത്. അതുകൊണ്ട് 2025 മാര്‍ച്ച് വരെ ഇവര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണപിന്തുണ ലഭ്യമാകും. പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. ധനവും സമ്പത്തും ലാഭവും നേടുന്ന ഒരു കാലം കൂടിയാണിത്. ഈ കാലയളവില്‍ ചെയ്യുന്ന നിക്ഷേപങ്ങളിലൂടെ ഭാവിയില്‍ ലാഭം തേടിയെത്തും. സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ ചെയ്യാന്‍ അവസരങ്ങള്‍ ഉണ്ടാകുന്ന സമയം കൂടിയാണിത്. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശനി നല്കുന്ന കേന്ദ്ര ത്രികോണ രാജയോഗം ലാഭപ്രദമായിരിക്കും. കാരണം ശനിദേവന് ഈ രാശിയുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ വരുമാനത്തില്‍ വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടായെന്നും വരാം. കരിയറിലും ബിസിനസിലും അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങള്‍ ഈ കാലയളവില്‍ അവസാനിക്കും. മാത്രമല്ല, ഈ സമയത്ത് നിക്ഷേപങ്ങളില്‍ നിന്നും ലാഭമുണ്ടാകും. ഉദ്യോഗസ്ഥരായവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയത്ത് നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്ന് ഭാവിയില്‍ ലാഭമുണ്ടാകും. മൊത്തത്തില്‍ ജീവിതത്തില്‍ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
