Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
കാര്‍ത്തിക പൂര്‍ണ്ണിമ 2024; ഈ രാശിക്കാര്‍ക്ക് ധനയോഗം
കാര്‍ത്തിക പൂര്‍ണ്ണിമ ആയിരിക്കുകയാണ്. വേദ ജ്യോതിഷപ്രകാരം, ചന്ദ്രന് മേടം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ നില്ക്കുന്ന സമയം. ചന്ദ്രന്റെ ഈ രാശിമാറ്റം ചില രാശിക്കാരില്‍ ധനയോഗം സൃഷ്ടിക്കുകയാണ്. ധനയോഗം മാത്രമല്ല, ജീവിതത്തില്‍ സന്തോഷം വരാനും, സൗഭാഗ്യങ്ങള്‍ ഉണ്ടാകാനും ഈ കാര്‍ത്തിക പൂര്‍ണ്ണിമ സഹായിക്കുന്നു. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

മേടം
കാര്‍ത്തിക പൂര്‍ണ്ണിമ ദിനത്തില്‍ ഏറ്റവുമധികം സൗഭാഗ്യങ്ങള്‍ തേടിയെത്തുന്നത് മേടം രാശിക്കാരെയാണ്. ചന്ദ്രന് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ മേടം രാശിയില്‍ പ്രവേശിക്കുന്നതിനാല്‍, ഈ രാശിക്കര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടാകുന്നു. പണം സമ്പാദിക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ നേട്ടങ്ങളുടെ ദിനങ്ങളാണ് മുന്നോട്ട് കാണാന്‍ സാധിക്കുക. ജോലിയില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. നിങ്ങളെ തേടി പല സന്തോഷകരമായ വാര്‍ത്തകളും വരുന്നതായിരിക്കും. പല ആഘോഷങ്ങളും വീട്ടില്‍ നടക്കും. എല്ലാവരിലും സന്തോഷം കാണാന്‍ സാധിക്കും. ജീവിത്തിനെക്കുറിച്ച് പ്രത്യാശകള്‍ മനസ്സില്‍ വന്ന് നിറയും. സാമ്പത്തിക ലാഭം ഉണ്ടാകും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്.
ഇടവം
ഇടവം രാശിക്കാര്‍ക്കും സാമ്പത്തികപരമായി പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തുന്നതും, പുതിയ വിപണി കണ്ടെത്തുന്നതുമെല്ലാം സാമ്പത്തിക നില ഭദ്രമാക്കാന്‍ ഈ രാശിക്കാരെ സഹായിക്കുന്നു. പുതിയ വാഹാനം വാങ്ങാന്‍ യോഗം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. മക്കള്‍ വഴി പ്രശസ്തി നേടിയെടുക്കാന്‍ സാധിക്കും. സാമ്പത്തിക ലാഭം പല മേഖലയില്‍ നിന്നും ഇവര്‍ക്ക് ലഭിക്കുന്നതാണ്. സിനിമയില്‍ അഭിനയിക്കുന്നതിന് ഭാഗ്യം ലഭിക്കും. സ്വന്തം കാഴിവ് ഉപയോഗിച്ച് വളരാന്‍ സാധിക്കും. ജോലിയില്‍ പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സാധിക്കും. സ്ഥാനമാനങ്ങള്‍ പലതും ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ലാഭം ദിനംപ്രതി ബിസിനസ്സില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. സ്വന്തമായി സ്ഥലം വാങ്ങി കച്ചവട സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും. വാടക ഇനത്തിലും മറ്റും നിരവധി പൈസ നിങ്ങളുടെ കാവശം വന്ന് ചേരുന്നതാണ്.
തുലാം
തുലാം രാസിക്കാര്ക്കും സാമ്പത്തിക നേട്ടം ഉണ്ടാകുന്നതാണ്. വിലപിടിപ്പുള്ള പല വസ്തുക്കളും വാങ്ങി സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കും. സാമ്പത്തിക സഹായം ലഭിക്കും. സര്‍ക്കാരില്‍ നിന്നും പലവിധത്തിലുള്ള ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ സ്ഥലം വാങ്ങും. വീട് പണിയാന്‍ യോഗം. സാമ്പത്തിക അച്ചടക്കം ഉണ്ടായിരിക്കും. ലാഭകരമായ പല ബിസിനസ്സിലും പങ്കാളിയാകാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications