Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
ബുധാദിത്യ യോഗം, ശശയോഗം, അശ്വതി നക്ഷത്രം; ലക്ഷ്മീകൃപയാല്‍ ആഗ്രഹിച്ചതെല്ലാം നേടാന്‍ ഇതിലും നല്ലൊരു ദിനമില്ല
ചന്ദ്രന് ചൊവ്വയുടെ രാശിയായ മേടത്തില് സംക്രമണം നടത്തുന്ന ദിവസമാണിന്ന്. അശ്വിനി മാസം കഴിഞ്ഞ് ഇന്ന് കാര്‍ത്തിക മാസം ആരംഭിച്ചു. കാര്‍ത്തികയിലെ കൃഷ്ണപക്ഷ പ്രതിപാദ തിഥിയാണ് ഇന്ന്. ബുധാദിത്യ യോഗം, ശശ യോഗം, അശ്വതി നക്ഷത്രം എന്നിങ്ങനെയുള്ള ശുഭയോഗങ്ങള്‍ സമ്മേളിക്കുന്ന ഈ ദിവസം അത്യന്തം ശുഭകരവും വിശിഷ്ടവുമാണ്.

കന്നി, ധനു രാശികള്‍ അടക്കം അഞ്ച് രാശികള്‍ക്ക് ഇന്നത്തെ ദിവസം അപൂര്‍വ്വ സൗഭാഗ്യങ്ങളുടേതായിരിക്കും. ഇവര്‍ക്ക് ധനയോഗവും ആഗ്രഹസഫലീകരണവും മനശാന്തിയും സന്തോഷവും ഉണ്ടാകും. ശുക്രന്റെ അനുഗ്രഹവും ലക്ഷ്മീദേവിയുടെ കൃപയും ഇന്നത്തെ ദിവസം മുഴുവന്‍ ഇവരില്‍ നിറയും. ഈ രാശികള്‍ ഏതെല്ലാമാണെന്നും അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന നേട്ടങ്ങള്‍ എന്താണെന്നും നോക്കാം.
ഇടവം
ഇടവം രാശിക്കാരുടെ ജീവിതത്തില്‍ ഇന്ന് ശുഭകരമായ ഒരു മാറ്റം സംഭവിക്കും. അവരുടെ ജീവിതത്തെ തന്നെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന മംഗളകരമായ ഒരു കാര്യമായിരിക്കും ഇത്. അവിവാഹിതര്‍ക്ക് നല്ല വിവാലോചന വന്നെത്തും. കുടുംബാംഗങ്ങള്‍ ഒന്നിച്ച് അതില്‍ തീരുമാനം എടുക്കും. ദിവസങ്ങളായി അനുഭവപ്പെട്ടിരുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ശമനമുണ്ടാകുകയും ആരോഗ്യം ദൃഢമാകുകയും ചെയ്യും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഉത്സവ സീസണോട് അനുബന്ധിച്ച് വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചേക്കും. ഉദ്യോഗസ്ഥര്‍ക്ക് പഴയ ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കുകയും ജോലി പൂര്‍ത്തിയാകുകയും ചെയ്യും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമാധാനത്തിന്റേതായിരിക്കും. മധുരമായ സംസാരത്തിലൂടെ മറ്റുള്ളവരുടെ മനസ്സ് കീഴടക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഇന്നേ ദിവസം നിക്ഷേപങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. സംസാരത്തിന്റെ പ്രഭാവത്തില്‍ ഇന്ന് ബിസിനസിലും ജോലിയിലും നേട്ടങ്ങള്‍ കൈവരിച്ചേക്കും. വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് അതിന് അനുകൂലമായ ചില കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ഭാവി സാമ്പത്തിക സുരക്ഷയെ മുന്‍നിര്‍ത്തി ഇന്ന് പ്രോപ്പര്‍ട്ടിയിലോ വസ്തുക്കളിലോ നിക്ഷേപം നടത്തിയേക്കും. ഇത് ഭാവിയില്‍ ലാഭം നല്‍കും. ഉദ്യോഗസ്ഥര്‍ ജോലിയില്‍ മികവ് പ്രകടിപ്പിക്കുകയും അധികാരികളുടെ പ്രശംസ നേടുകയും ചെയ്യും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും ചിന്തകള്‍ പങ്കുവെക്കാനും സാധിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വലിയ നേട്ടങ്ങളുടെ ദിവസമായിരിക്കും. ദിവസത്തിന്റെ തുടക്കം മുതല്‍ ഇവര്‍ ഊര്‍ജ്ജസ്വലരായിരിക്കും. ആലോചിച്ച് കാര്യങ്ങള്‍ ചെയ്യുകയും എല്ലാം വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കുകയും ചെയ്യും. പ്രണയിക്കുന്നവര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. പരസ്പരം ആഴത്തില്‍ മനസ്സിലാക്കുന്നതിനുള്ള അവസരങ്ങള്‍ വരും. മത്സരപ്പരീക്ഷകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് അനുകൂലഫലങ്ങള്‍ ലഭിച്ചേക്കും. ബിസിനസ് ചെയ്യുന്നവരും ജോലി ചെയ്യുന്നവരും ഇന്ന് പുതിയ ആശയങ്ങള്‍ നടപ്പിലാക്കുകയും അത് വിജയിക്കുകയും ചെയ്യും. ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ട് ധനപ്രാപ്തിയുണ്ടാകും. ഈ ധനം മികച്ച നിക്ഷേപങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.
ധനു
ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ ചില പുതിയ അനുഭവങ്ങളും പ്രതീക്ഷകളും ഉണ്ടാകും. ഇന്ന് ഇവര്‍ പതിവിലേറെ ഊര്‍ജ്വസ്വലരായിരിക്കും. പഴയ ചില സുഹൃത്തുക്കളെ കാണാന്‍ കഴിയുകും പണ്ടത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്യും. ഈ കൂടിക്കാഴ്ച മനസ്സിന് സന്തോഷമേകും. സമൂഹത്തിന് ഇവരോടുള്ള മതിപ്പ് വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇന്നത്തെ ദിവസം സ്ഥാനക്കയറ്റം, ശമ്പളവര്‍ധനവ് എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ലഭിച്ചേക്കും. ജീവിതപങ്കാളിയുമായി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കപ്പെടും. പരസ്പരം മനസ്സിലാക്കാന്‍ ഇരുവര്‍ക്കും സാധിക്കും. വൈകുന്നേരം കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സുഖകരമായിരിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ട് ഏറെക്കാലമായി കിട്ടാനുണ്ടായിരുന്ന പണം തിരിച്ചുകിട്ടും. ഇത് പുതിയ ചില നിക്ഷേപങ്ങള്‍ക്കായി ഉപയോഗിക്കും. പുതിയ ബിസിനസിന് വേണ്ടിയുള്ള ആലോചനകള്‍ പുരോഗമിക്കുകയും തീരുമാനം എടുക്കുകയും ചെയ്യും. ബിസിനസ് സംബന്ധമായി ചില യാത്രകള്‍ വേണ്ടിവരും. ഉന്നതരുമായുള്ള ബന്ധത്തിലൂടെ ചില നേട്ടങ്ങള്‍ സ്വന്തമാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയിക്കുന്നതിനുള്ള ചില തന്ത്രപ്രധാന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. കുടുംബത്തില്‍ നിലനിന്നിരുന്ന അശാന്തി അവസാനിക്കുകയും സമാധാനം തിരികെ എത്തുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications