Latest Updates
-
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍
കാര്‍ത്തിക വിളക്കുകള്‍ തെളിയുന്നത് ഭാഗ്യത്തിലേക്ക്: 12 രാശിക്കും ഭാഗ്യം ജ്വലിക്കും ദിനം
കാര്‍ത്തിക വിളക്ക് ദീപാവലി കഴിഞ്ഞാല്‍ ഏറ്റവും അധികം വിളക്കുകള്‍ തെളിയുന്ന ദിനമാണ്. ദീപങ്ങളുടെ ഉത്സവമാണ് തൃക്കാര്‍ത്തിക. വൃശ്ചികമാസത്തില്‍ പൂര്‍ണ ചന്ദ്ര ദിനത്തിലാണ് തൃക്കാര്‍ത്തിക വരുന്നത്. അതായത് ഈ വര്‍ഷത്തെ തൃക്കാര്‍ത്തിക ഡിസംബര്‍ 3-നാണ് സംഭവിക്കുന്നത്. ഈ ദിനത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും ധാരാളം വിളക്കുകള്‍ കൊളുത്തി ആചരിക്കുന്നു.
കാര്‍ത്തിക വിളക്ക് ദിനത്തില്‍ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി അത് നിങ്ങളുടെ ജീവിതത്തില്‍ ദീപം പോലെ ജ്വലിക്കുന്ന ചില മാറ്റങ്ങളെ കൊണ്ട് വരുന്നു. അവ എപ്രകാരം എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളുണ്ടാക്കും എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ശക്തിയും ആത്മവിശ്വാസവും വര്‍ദ്ധിക്കും. പുതിയ തുടക്കങ്ങള്‍ക്കും കരിയറിലെ പുരോഗതിക്കും അനുയോജ്യമായ ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഈ ദിനത്തില്‍ ദീപം തെളിയിക്കുന്നത് ഭാഗ്യം വര്‍ദ്ധിപ്പിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. അത് മാത്രമല്ല ഇത് സാമ്പത്തിക ഭദ്രതയും കുടുംബസൗഹാര്‍ദ്ദവും വര്‍ദ്ധിപ്പിക്കും. പഴയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ദിവസമാണ്. അതോടൊപ്പം തന്നെ വീട്ടില്‍ ദീപം തെളിയിക്കുന്നത് സമൃദ്ധി കൂട്ടും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ജോലിയും കരിയറും മാറി മറിയും. പലപ്പോഴും പുതിയ അവസരങ്ങള്‍ ലഭിക്കുന്നു. ആശയവിനിമയത്തില്‍ വ്യക്തതയുണ്ടാവും. കൂടാതെ ഈ ദിനത്തില്‍ ആരംഭിക്കുന്ന കാര്യങ്ങള്‍ മികച്ച ഫലം നല്‍കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ അതായത് കാര്‍ത്തിക ദീപം ദിനത്തില്‍ നിങ്ങളുടെ മാനസിക സമ്മര്‍ദങ്ങള്‍ കുറയുകയും ആത്മവിശ്വാസം ഉയരുകയും ചെയ്യും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കുന്നതിന് സാധ്യതയുണ്ട്. കൂടാതെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ മനസ്സിനെ ശക്തിപ്പെടുത്തുന്നതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കാര്‍ത്തിക ദീപം ദിനത്തില്‍ ദീപത്തിന്റെ ഊര്‍ജ്ജം ഭാഗ്യം കൊണ്ട് വരുന്നു. ജോലിയിലും നേതൃത്വ മേഖലകളിലും വിജയം തേടി എത്തും. നേട്ടങ്ങള്‍ ദീപത്തിന്റെ മാറ്റ് കൂട്ടുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ആരോഗ്യ കാര്യത്തില്‍ പുരോഗതിയുണ്ടാവുന്നു. അത് കൂടാതെ ജീവിതത്തില്‍ പുരോഗതി തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ദീപം തെളിയിക്കുന്നത് വഴി പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും തേടി എത്തും. പങ്കാളിത്തത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ പലതും മികച്ച് നില്‍ക്കുന്നു. കലാരംഗത്ത് ക്രിയേറ്റീവ് ആയ ചിന്തകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് കാര്‍ത്തിക ദീപ ദിനത്തില്‍ ആത്മീയ മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു. പല തടസ്സങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. പുതിയ വഴികള്‍ തടസ്സങ്ങള്‍ നീക്കി മുന്നേറുന്നതിന് ഈ ദിനം മികച്ചതാണ്. ധനലാഭത്തിനും നല്ല സാധ്യത.
ധനു
ധനു രാശിക്കാര്‍ക്ക് വിദ്യാഭ്യാസത്തിലും യാത്രകളിലും വളരെയധികം അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. ഈ ദിനത്തില്‍ കരിയറില്‍ വളര്‍ച്ചയും മികച്ച ലക്ഷ്യങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. ലക്ഷ്യങ്ങളെല്ലാം നിര്‍ണയിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അനുകൂലമായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ദീപം തെളിയിക്കുന്നത് വഴി നിങ്ങളില്‍ ഭാഗ്യം വര്‍ദ്ധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സൃഷ്ടിപരമായ പല കാര്യങ്ങളും ഈ ദിവസം മികച്ചതായിരിക്കും. വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുകൂല സമയമാണ്. ആത്മീയമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദിവസമാണ് കാര്‍ത്തിക ദീപ ദിനം.
മീനം
മീനം രാശിക്കാര്‍ക്ക് ദൈവിക ശക്തിയുടെ അനുഗ്രഹം ശക്തമായി ലഭിക്കുന്ന ദിവസമാണ് ഇന്ന് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഭാഗ്യം നിങ്ങളെ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ദിവസമാണ് കാത്തിരിക്കുന്നത്.



Click it and Unblock the Notifications











