Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
12 രാശികളില്‍ ഇവര്‍ക്ക് കര്‍മ്മഫലം ശുഭകരം; കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് നേട്ടങ്ങള്‍ ഒരൊറ്റ ദിവസത്തില്‍
Karmaphalam horoscope: ഓരോ ദിവസവും ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത കര്‍മ്മഫലങ്ങളായിരിക്കും ലഭിക്കുക. തൊഴില്‍ രംഗത്ത് ചിലര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍, മറ്റു ചിലര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയുന്നതാണ്. ചിലര്‍ക്ക് ശനിയുടെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ സമാധാനം ലഭിക്കുന്നതാണ്.

ഇത്തരത്തില്‍ നാളത്തെ ദിവസം, ചില രാശിക്കാര്‍ക്ക് ഇതുവരെ ലഭിക്കാത്ത സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതാണ്. സന്തോഷവും സമാധാനവും ഈ രാശിക്കാരില്‍ നിറയുന്നതാണ്. നാളെ 12 രാശികളുടെയും കര്‍മ്മഫലം എപ്രകാരമായിരിക്കും എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് മറ്റു ദിവസങ്ങളെ അപേക്ഷിച്ച് മികച്ച ദിവസമായിരിക്കും നാളെ. ജോലി സ്ഥലത്ത് നിന്നും സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. എതിരാളികള്‍ നിങ്ങള്‍ക്കെതിരെ നീക്കുന്ന ചതിപ്രയോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം വീട്ടില്‍ സൃഷ്ടിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ കുറച്ച് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കയ്യില്‍ നിന്നും അകാരണമായി പണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. പങ്കാളിയുമായി പുറത്ത് പോകാന്‍ ആഗ്രഹിച്ചാലും പല കാരണങ്ങള്‍ കൊണ്ട് ഇവ നടക്കാതിരിക്കാന്‍ സാധ്യത കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വളരെ നല്ലതായിരിക്കും. കയ്യില്‍ നിന്നും നഷ്ടപ്പെട്ടു എന്ന് കരുതിയ പല കാര്യങ്ങളും തിരിച്ച് ലഭിക്കുന്നതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ അവസരങ്ങള്‍ ധാരാളം ലഭിക്കുന്നതായിരിക്കും. തൊഴില്‍ രംഗത്ത് പ്രശസ്തി നേടാനുള്ള അവസരം ഇവര്‍ക്ക് ലഭിക്കുന്നതാണ്. പ്രധാനപ്പെട്ട ജോലികള്‍ വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കും. മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ കേള്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സര്‍ക്കാരില്‍ നിന്നും ലഭിക്കാന്‍ ഉണ്ടായിരുന്ന പല ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം വെല്ലുവിളി നിറഞ്ഞ ദിവസമാണ്് ഇനി വരുന്നത്. യാത്ര ചെയ്യുമ്പോള്‍ പല സുപ്രധാന വിവരങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. മുന്‍പ് വിഷമം തോന്നി ചെയ്തിരുന്ന പല കാര്യങ്ങളും പൂര്‍ണ്ണഫലത്തോടെ നിങ്ങളിലേയ്ക്ക് തിരിച്ച് എത്തുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പല കാര്യങ്ങളും ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ്. വെച്ചടി വെച്ചടി നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. എല്ലായ്‌പ്പോഴും പോസറ്റീവ് ചിന്താഗതി വെച്ച് പുലര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. നിങ്ങളെ കഷ്ടപ്പെടുത്തിയവര്‍ക്ക് പലിശ സഹിതം തിരിച്ചടികള്‍ ലഭിക്കുന്നത് കാണാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മേലുദ്യോഗസ്ഥരുമായി തുറന്ന് സംസാരിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
കന്നി
പഴയ തര്‍ക്കങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും ഈ രാശിക്കാര്‍ക്ക് മോചനം ലഭിക്കുന്നതായിരിക്കും. ഓരോ ആഗ്രഹങ്ങളും നിറവേറ്റിയെടുക്കാന്‍ ഇവര്‍ കഷ്ടപ്പെടുന്നതായിരിക്കും. ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇവര്‍ നേരിടേണ്ടതായി വന്നേക്കാം.
തുലാം
തുലാം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും വരാനിരിക്കുന്നത്. പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. വീട്ടില്‍ നിങ്ങളുടെ പ്രണയ ബന്ധം അംഗീകരിക്കപ്പെടുന്നതായിരിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. ലാഭം നല്‍കുന്ന പദ്ധതികളുടെ ഭാഗമാകാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്ന ദിവസമായിരിക്കും നാളെ. വളരെ ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതായിരിക്കും. ഇത് നേട്ടങ്ങള്‍ നല്‍കാന്‍ സഹായിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ധനം സ്വരൂപിക്കാന്‍ സാധിക്കുന്നതാണ്. പങ്കാളിയ്ക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങി നല്‍കാനും സാധിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തികമായി ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുന്നതാണ്. കുടുംബത്തില്‍ ചില ശുഭകരമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നതാണ്. നിരന്തരമായിട്ടുള്ള സംഭാഷണങ്ങളിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ആസ്വദിച്ച് തൊഴില്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് നാളെ വിജയം കൈവരിക്കാന്‍ സാധിക്കുന്ന ഒരു ദിവസമായിരിക്കും. നിങ്ങളുടെ മേലുണ്ടായിരുന്ന ജോലി സമ്മർദ്ദം സാവധാനത്തില്‍ കുറയുന്നതായിരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം ലഭിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അുകൂലമായ ദിവസമായിരിക്കും നാളെ. കുടുംബ ജീവിതത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. പണം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായിരിക്കും. സമാധാനവും സന്തോഷവും ജീവിതത്തില്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്ന ദിവസം കൂടിയായിരിക്കും നാളെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











