Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
കരിയര്‍, ബിസിനസ്സ്, പ്രണയം, നേട്ടങ്ങളെല്ലാം ഇവര്‍ക്ക്; നാളത്തെ കര്‍മ്മഫലം ഇപ്രകാരം
Karmaphalam horoscope: ശനിയുടെ മീനത്തിലേയ്ക്കുള്ള സംക്രമണം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ശനിയുടെ ഉദയം 12 രാശികള്‍ക്കും നേട്ടങ്ങളും അതുപോലെ, കോട്ടങ്ങളും നല്‍കുന്നുണ്ട്. നാളത്തെ ഉദയത്തോടെ ശനിയുടെ ഉദയത്തോടനുബന്ധിച്ച് ചില രാശിക്കാരില്‍ കര്‍മ്മഫലം അനുകൂലമാകുന്നതാണ്. അതുപോലെ, ചില രാശിക്കാരില്‍ ദോഷങ്ങളും വര്‍ദ്ധിക്കുന്നതാണ്. നിങ്ങളുടെ നാളത്തെ ഫലം എപ്രകാരമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം വന്നെത്തുന്നതാണ്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജോലി സ്ഥലത്ത് നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതാണ്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശയാത്രകള്‍ പോകാന്‍ അവസരം ലഭിക്കുന്നതാണ്. പങ്കാളിയുടെ കൂടെ പഠനാവശ്യത്തിനായി യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. മാറ്റങ്ങള്‍ പലതും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്.
ഇടവം
സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഏല്‍പ്പിച്ച ജോലികള്‍ വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. ശത്രുതയിലായിരുന്ന പല കുടുംബാംഗങ്ങളും മിത്രങ്ങളായി മാറുന്നതാണ്. നിയമപ്രശ്നങ്ങള്‍ അകലുന്നതാണ്. താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ജീവിതനിലവാരം ഉയർത്താൻ ഇവർക്ക് സാധിക്കുന്നതാണ്. പഠനത്തിൽ ശ്രദ്ധ വർദ്ധിക്കുന്നതാണ്. താൽപര്യങ്ങളിലും, ആഗ്രഹങ്ങളിലും മാറ്റങ്ങൾ പലതും സംഭവിക്കുന്നതാണ്. ജീവിതത്തിലെ പ്രയാസങ്ങൾക്ക് അറുതി വരുത്താൻ സാധിക്കും. പുതിയ ജോലിയിൽ പുതിയ കഴിവുകൾ പ്രദർശിപ്പിക്കാൻ ഇവർക്ക് അവസരം ലഭിക്കുന്നതാണ്. മേലുദ്യോഗസ്ഥരിൽ നിന്നും അഭിനന്ദനങ്ങൾ ലഭിക്കാനുള്ള യോഗവും ഈ രാശിക്കാർക്ക് ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരുടെ വരുമാന സ്രോതസ്സ് വര്‍ദ്ധിക്കുന്നതാണ്. ബഹുമാനം വര്‍ദ്ധിക്കുന്നതാണ്. സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കലാകായിക രംഗത്ത് മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഇവരുടെ വാക്കുകള്‍ക്ക് മറ്റുള്ളവരുടെ ജീവിത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നതാണ്. പ്രാരാബ്ധങ്ങള്‍ ഇവരില്‍ നിന്നും അകുന്നതാണ്. ജീവിത ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുന്നതാണ്. മാനസികപരമായി നേട്ടങ്ങളും ഉന്നതിയും സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
വളരെ കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിവാഹം നടക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ തര്‍ക്കങ്ങളില്‍ നിന്നും അകന്ന് നില്ക്കാന് പ്രത്യേകം ശ്രദ്ധിക്കുക. ബന്ധുക്കളില്‍ നിന്നും ദുഃഖകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ശത്രുക്കള്‍ ശക്തരായി തുടരുന്നതാണ്. പല പ്രശ്നങ്ങളും തീര്‍പ്പാക്കാന്‍ ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്. കൈവിട്ടുപോയ സ്വത്തുക്കള്‍ തിരിച്ച് പിടിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിടുപണി വീണ്ടും ആരംഭിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ജീവിത അഭിവൃദ്ധിക്കായി ഓരോ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ആശങ്ക നിറഞ്ഞ ദിവസമായിരിക്കും നാളത്തെ ദിവസം. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മികച്ച രീതിയില്‍ ജോലിയില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിചാരിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവരില്‍ ഉണ്ടായേക്കാം. വിവാഹത്തിനായി പണം കണ്ടെത്തേണ്ട ആവശ്യം വരുന്നതാണ്. കടങ്ങള്‍ വര്‍ദ്ധിക്കാനും സാധ്യത കൂടുതല്‍.
തുലാം
തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കടങ്ങള്‍ കുറച്ച് വീട്ടാന്‍ സാധിക്കുന്നതാണ്. ചില പ്രോജക്ടുകള്‍ നിങ്ങള്‍ക്ക് ലഭിക്കാതെ പോകാം. മാനസിക വിഷമം നല്കുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നതായിരിക്കും. പങ്കാളിയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. കയ്യില്‍ പണം ഇല്ലാത്തതിന്റെ പേരില്‍ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടതായി വന്നേക്കാം. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നതായിരിക്കും. സന്തോഷം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയും ഇവര്‍ക്ക് ഉണ്ടാകുന്നതാണ്.
വൃശ്ചികം
സമൂഹത്തില്‍ ഈ രാശിക്കാരോടുള്ള ആദരവും ബഹുമാനവും വര്‍ദ്ധിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ജീവിത്തിലെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. പല കാര്യങ്ങളിലും ശരിയായ തീരുമാനങ്ങള്‍ എടുത്ത് മുന്നേറാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ അനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്ന നിമിഷമായിരിക്കും നാളെ. ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും ഉപദേശങ്ങള്‍ കേള്‍ക്കും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മകരം
മതപരമായ വിഷമങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കുന്നതായിരിക്കും. ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കുന്നത് നല്ലതായിരിക്കും.
കുംഭം
പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ ഭാഗ്യം ലഭിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷം നല്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നതാണ്. പല കുടുംബ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ചില പ്രതിസന്ധികള്‍ നേരിടാന്‍ സാധ്യത. പണം പ്രതീക്ഷിച്ച രീതിയിൽ കയ്യിൽ നിൽക്കാത്ത അവസ്ഥ ഇവർക്ക് ഉണ്ടായേക്കാം.
മീനം
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. വരുമാന സ്രോതസ്സ് വര്‍ദ്ധിക്കുന്നതാണ്. പുതിയ ഭൂമി വാഹനം എന്നിവ സ്വന്തമാക്കാനുള്ള വഴികള്‍ തെളിയുന്നതാണ്. പണം കയ്യില്‍ വന്ന് ചേരുന്നതാണ്. ജീവിതനിലവാരം ഉയർത്താൻ സാധിക്കുന്നതാണ്. യാത്രകൾ പലതും ചെയ്യാൻ ഇവർക്ക് സാധിക്കുന്നതാണ്. മാനസിക ബുദ്ധിമുട്ടുകൾ ഇവരിൽ നിന്നും അകലുന്നതാണ്. പ്രയാസങ്ങൾ അകറ്റി, സന്തോഷം കൈവരിക്കാനും ഇവർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications