Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
മാര്‍ച്ച് 12 ഇവര്‍ക്ക് വെറുമൊരു ദിവസമാകില്ല; മാറ്റങ്ങള്‍ അനവധി, നേട്ടങ്ങള്‍ വാനോളം
Karmaphalam horoscope: ശിവ ഭക്തനാണ് ശനി. ശനിയുടെ ശക്തിയാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനവധി മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ഒരു വ്യക്തിയുടെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്‍കുന്നത് ശനിയാണ്. ഓരോ വ്യക്തികള്‍ക്കും ഓരോ ദിവസവും ശനിയുടെ സ്വാധീനത്താല്‍ കര്‍മ്മഫലം വ്യത്യസ്തപ്പെടുന്നതാണ്.

നാളെ മാര്‍ച്ച് 12-ാം തീയ്യതി, ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാളധികം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഇവര്‍ക്കും സാധിക്കും. ദാമ്പത്യത്തിലും, അനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. അറിയാം നാളത്തെ നിങ്ങളുടെ കര്‍മ്മഫലം.
മേടം
വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പല മാര്‍ഗ്ഗങ്ങളും ഇവരുടെ മുന്പില് തെളിയുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പല പദ്ധിതികള്‍ ആവിഷ്കരിക്കുന്നതാണ്. കണ്മുന്പില് പലരില്‍ നിന്നായി പല മാര്‍ഗ്ഗങ്ങള്‍ തെളിയുന്നതാണ്. ശരിയായ വിധത്തില്‍ കയ്യിലിരിക്കുന്ന പണം വിനിയോഗിക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ചിട്ടി ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും ഇവരെ നാളത്തെ ദിവസം കാത്തിരിക്കുന്നത്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പലരില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ സ്ഥാനത്തേയ്ക്ക് പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. കര്‍മ്മ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പുതിയ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. യാത്രകള്‍ അനവധി ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. സുഹൃത്തുക്കളുമായി ഒത്തുകൂടാന്‍ സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും ചില പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പലരും നിങ്ങളെ കമ്പളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍, കയ്യില്‍ പണം ഉണ്ടെങ്കില്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. പണം കയ്യില്‍ നിന്നും നഷ്ടമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ പദ്ധതിയിടുമ്പോള്‍ അറിവുള്ളവരുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. അറിയാത്ത വ്യക്തികളുമായി പണമിടപാട് നടത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതല്ല. സന്തോഷം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചില സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും പ്രതീക്ഷിച്ച രീതിയില്‍ നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പലപ്പോഴും മാനസിക പ്രശ്നങ്ങള്‍ ഈ രാശിക്കാരെ തളര്‍ത്തുന്നതായിരിക്കും. എന്നിരുന്നാലും ശരിയായ വിധത്തില്‍ പരിശ്രമിക്കുന്നത് നേട്ടങ്ങളിലേയ്ക്ക് നയിക്കാനുള്ള സാധ്യതയും കൂടുതലാണ്. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. തൊഴിലിടത്ത് ക്ഷമയോടെ പ്രവര്‍ത്തിക്കാന്‍ ശഅരമിക്കുന്നതും നല്ലതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാനസിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മുന്നിട്ട് നില്ക്കും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. പണം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മനസ്സിന് ചേരുന്ന വിധത്തില്‍ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. വിവാഹാലോചനകള്‍ വരുന്നതായിരിക്കും. മനസ്സ് തുറന്ന് വീട്ടുകാരോട് സംസാരിക്കാന്‍ സാധിക്കും. മാതാപിതാക്കളുടെ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള വഴി നിങ്ങളുടെ മുന്പില് വന്നെത്തുന്നതാണ്. കഷ്ടപ്പാടുകള്‍ക്ക് ശരിയായ വിധത്തില്‍ ഫലം ലഭിക്കുന്നതായിരിക്കും. ദുരിതങ്ങള്‍ അകലും, ആത്മീയ വിഷമങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ തിരിയുന്നതാണ്. പങ്കാളിയില്‍ നിന്നും ബിസിനസ്സ് ആരംഭിക്കാന്‍ പിന്തുണ ലഭിക്കുന്നതാണ്.
തുലാം
വളരെ പ്രമുഖരായിട്ടുള്ള പല വ്യക്തികളെയും സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ജീവിതത്തില്‍ വളര്‍ച്ച ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കും. ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് എടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. പങ്കാളിയോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ കുറച്ച് സൂക്ഷിക്കുക. പുതിയ സ്ഥലം വാങ്ങാന്‍ സാധിക്കുന്നതാണ്. ഇതിലൂടെ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകാന്‍ സാധ്യത. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കേണ്ട അവസ്ഥ ഉണ്ടാകാം. മനസ്സിന് വിഷമം തോന്നുന്ന കാര്യങ്ങള്‍ ഉണ്ടാകാനും സാധ്യത കൂടുതലാണ്. പലപ്പോഴും ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഇവരില്‍ ഉണ്ടായേക്കാം. ഇതെല്ലാം ഈ രാശിക്കാരെ പ്രതിസന്ധിയിലാക്കാം.
ധനു
ധനു രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി കുറച്ച് കഷ്ടപ്പെടുന്നതായിരിക്കും. വ്യക്തിപരമായ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പേരും പ്രശസ്തിയും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ നല്ലതുപോലെ കഷ്ടപ്പെട്ടാല്‍ മാത്രമായിരിക്കും ശരിയായ രീതിയില്‍ ഇവര്‍ക്ക് ഫലം ലഭിക്കുക. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കും. യാത്രകള്‍ ചെയ്യാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. ശരിയായ വിധത്തില്‍ പരിശ്രമിച്ചാല്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാട് ഇവരില്‍ നിന്നും അകലുന്നതാണ്. തൊഴില്‍ രംഗത്ത് പേരെടുക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുന്നത്. വിദ്യയില്‍ പല തടസ്സങ്ങളും ഇവര്‍ നേരിടാം. കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കുന്ന പല കാര്യങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യത കൂടുതല്‍. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications