Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നാളെ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുള്ളവര്‍, ചതിക്കപ്പെടുന്നവര്‍ ഇവര്‍; അറിയാം കര്‍മ്മഫലം
Karmaphalam horoscope: നാളത്തെ ദിവസം സമ്മിശ്രഫലങ്ങളോടുകൂടിയ കര്‍മ്മഫലമാണ് 12 രാശികളെയും കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഓരോ രാശികളിലും ഉണ്ടാകുന്നതാണ്. ശനിയുടെ സ്വാധീനത്താല്‍ ചില രാശിക്കാര്‍ക്ക് നേട്ടങ്ങളും, എന്നാല്‍ മറ്റു ചില രാശിക്കാര്‍ക്ക് ദോഷങ്ങളും ഉണ്ടാകുന്നു. അറിയാം നാളത്തെ നിങ്ങളുടെ കര്‍മ്മഫലം.

മേടം
മേടം രാശിക്കാർക്ക് തൊഴിൽപരമായ നല്ല വാർത്തകൾ കേൾക്കാൻ യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലി തേടി അലയുന്നവർക്ക് അനുകൂലമായ അവസരങ്ങൾ വന്നുചേരുന്നതാണ്. ഭാവിയിലേക്കുള്ള നിക്ഷേപങ്ങൾ നടത്താൻ പറ്റിയ സമയമാണ് നാളെ. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന വസ്തു സംബന്ധമായ കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. സുഹൃത്തുക്കളിൽ ഒരാളെ മിസ് ചെയ്യാനിടയുണ്ട്. അന്ധമായി വിശ്വസിച്ചാൽ ചതിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനും യോഗം.
ഇടവം
ഇടവം രാശിക്കാർക്ക് നാളെ ചില പുതിയ ബന്ധങ്ങൾ വഴി ഗുണങ്ങൾ ഉണ്ടാകാൻ യോഗം. നിങ്ങൾ ആസൂത്രണം ചെയ്ത പ്രധാനപ്പെട്ട പല കാര്യങ്ങള്ളും വിജയത്തിലെത്തും. കുടുംബത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്നതായിരിക്കും. കുടുംബത്തിലെ മുതിർന്ന ഒരാളുടെ ആരോഗ്യനില മോശമാകാൻ സാധ്യത. എന്തെങ്കിലും കടം ഉണ്ടെങ്കിൽ അത് വലിയ അളവിൽ തിരിച്ചടയ്ക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. നിങ്ങൾക്ക് ചുറ്റുമുള്ള എതിരാളികളെക്കുറിച്ച് ജാഗ്രത പാലിക്കുന്നത് നല്ലതാണ്.
മിഥുനം
നാളെ മിഥുനം രാശിക്കാർക്ക് ആത്മവിശ്വാസം നിറഞ്ഞ ദിവസമായിരിക്കും നാളെ. സുഹൃത്തുക്കളിൽ നിന്ന് പല കാര്യങ്ങൾക്കും പൂർണ്ണ പിന്തുണ ലഭിക്കും. വലിയൊരു പ്രോജക്ടിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും ഇവർക്ക് ലഭിക്കുന്നതാണ്. പിതാവിന്റെ ഉപദേശം നിങ്ങൾക്ക് ജോലിയിൽ ഉപകാരപ്രദമാകും. ജോലിസ്ഥലത്ത് ചില ഉത്തരവാദിത്തങ്ങൾ വരുമ്പോൾ നിങ്ങൾക്ക് ഭയം തോന്നാം. പഴയ ചില തെറ്റുകളിൽ നിന്ന് പാഠം പഠിക്കേണ്ടി വരുന്നതായിരിക്കും.
കര്‍ക്കിടകം
രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന കർക്കിടകം രാശിക്കാർക്ക് നാളെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ചുള്ള ഫലം കൃത്യമായി ലഭിക്കുന്നതാണ്. പണം ചിലവഴിക്കുന്നതിന് മുൻപ് വരവ് എത്രത്തോളമുണ്ട് എന്ന് ആലോചിക്കുന്നത് നല്ലതാണ്. പുറത്തുനിന്നുള്ള ഒരാളുമായി തർക്കമുണ്ടാകാൻ സാധ്യത. പരുഷമായ വാക്കുകൾ അവർക്കുനേരെ പ്രയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാൻ സാധ്യത. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കൾ കണ്ടെത്താൻ സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് നാളെ ആത്മാഭിമാനം വർദ്ധിക്കുന്ന ദിവസമായിരിക്കും. വീട്ടിലേക്ക് പുതിയ അതിഥി വരാൻ സാധ്യത. പുതിയ ചില ആളുകളെ പരിചയപ്പെടുന്നതായിരിക്കും. കുടുംബപരമായ കാര്യങ്ങൾ വീട്ടിലിരുന്ന് കൈകാര്യം ചെയ്യുന്നതാണ് നല്ലത്. വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കഠിനാധ്വാനം ചെയ്യേണ്ടതായി വരാം. ഓഹരി വിപണിയിൽ ആലോചിച്ച് മാത്രം പുതിയ നിക്ഷേപങ്ങൾ നടത്തുക. ഇല്ലെങ്കിൽ പിന്നീട് നഷ്ടം സംഭവിക്കാൻ സാധ്യത.
കന്നി
കന്നി രാശിക്കാരുടെ പ്രവർത്തനങ്ങൾ ശ്രദ്ധനേടും. അഭിനന്ദനങ്ങൾ ലഭിക്കും. വിവാഹം കഴിക്കാത്തവർക്ക് നല്ല വിവാഹാലോചനകൾ വരും. കുട്ടികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതായിരിക്കും. മുതിർന്നവര്രിൽ നിന്നും ജോലി സംബന്ധമായ ചില ഉപദേശങ്ങൾ ലഭിക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതായിരിക്കും. ക്ഷമയോടെയും ധൈര്യത്തോടെയും പ്രവർത്തിക്കുന്നത് നേട്ടങ്ങൾ നൽകും.
തുലാം
തുലാം രാശിക്കാർക്ക് നാളെ പല ആശങ്കകളിൽ നിന്നും ആശ്വാസം ലഭിക്കുന്നതാണ്. ഭൂമി, വാഹനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമപരമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കുന്നതായിരിക്കും. വിനോദങ്ങൾക്കും ഹോബികൾക്കും വേണ്ടി ധാരാളം പണം ചിലവഴിക്കാൻ സാധ്യത. സുഹൃത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കും. സഹപ്രവർത്തകരിൽ ഒരാൾ നിങ്ങളുടെ ജോലി നശിപ്പിക്കാൻ ശ്രമിച്ചേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട് വലിയൊരു തീരുമാനം എടുക്കേണ്ടതായി വരാം.
വൃശ്ചികം
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന വൃശ്ചികം രാശിക്കാര്‍ക്ക് ജനപ്രീതി വര്‍ദ്ധിക്കാൻ യോഗം. ചില ബഹുമതികള്‍ ലഭിക്കാനും ഇവർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പൂർത്തീകരിക്കാൻ സാധിക്കാതിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിനാല്‍ മനസ്സിൽ സന്തോഷം അനുഭവപ്പെടാം. ചിലവുകളില്‍ അല്‍പ്പം ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. ബിസിനസ്സില്‍ ആഗ്രഹിച്ച ലാഭം ലഭിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനുള്ള മാർഗം മുന്നിൽ തെളിയും
ധനു
ധനു രാശിക്കാര്‍ക്ക് നാളെ വളരെ ഫലപ്രദമായ ദിവസമായിരിക്കും. ചില ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ നിങ്ങൾക്കെതിരെ പ്രവർത്തിക്കാൻ സാധ്യത. അതിനാൽ ജാഗ്രത പാലിക്കണം. യാത്ര ചെയ്യുമ്പോള്‍ ജീവിതത്തിൽ ഉപകാരപ്പെടുന്ന പല പ്രധാന വിവരങ്ങളും ലഭിക്കുന്നതാണ്. അമ്മയ്ക്ക് മുൻപ് വന്നിരുന്ന രോഗങ്ങള്‍ വീണ്ടും വരാൻ സാധ്യത. പാരമ്പര്യ സ്വത്ത് ലഭിക്കാൻ യോഗം
മകരം
മകരം രാശിക്കാർക്ക് ചുറ്റുമുള്ള അന്തരീക്ഷം മെച്ചപ്പെടുന്നതാണ്. എല്ലാം സന്തോഷകരമായിരിക്കും. ഭൗതിക സുഖങ്ങൾ വർദ്ധിക്കാൻ യോഗം. നിങ്ങളുടെ ദേഷ്യം കാരണം ചില ജോലികൾ നാളത്തേക്ക് മാറ്റിവെക്കാൻ സാധ്യത. സമൂഹത്തിൽ സ്വാധീനമുള്ള ആളുകളെ കണ്ടുമുട്ടാൻ സാധ്യത. മാതാപിതാക്കളിൽ നിന്ന് പല കാര്യങ്ങൾക്കും പൂർണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സിൽ ചെറിയ ലാഭത്തിനുള്ള പദ്ധതികളിൽ പൂർണ്ണ ശ്രദ്ധ നൽകുന്നത് നേട്ടങ്ങളിലേയ്ക്ക് നയിക്കും. മറ്റുള്ളവരുടെ വാക്കുകൾ നിങ്ങളെ വിഷമിപ്പിക്കാം.
കുംഭം
കുംഭം രാശിക്കാർക്ക് മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാൻ സാധിക്കുന്നതാണ്. വീട്ടില്‍ ശുഭകരമായ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മെച്ചപ്പെടുന്നതായിരിക്കും. കുട്ടിയുടെ കരിയറിനെക്കുറിച്ചുള്ള ആശങ്കകള്‍ അകലുന്നതാണ്. ജോലിയിൽ നിലനിന്നിരുന്ന തടസ്സങ്ങള്‍ നീങ്ങാന്‍ സാധ്യതയുണ്ട്. കുടുംബപരമായ ജോലികള്‍ ആസൂത്രണം ചെയ്താല്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. ചില ജോലികള്‍ക്കായി പിതാവില്‍ നിന്ന് പണം കടം വാങ്ങേണ്ടതായി വന്നേക്കാം.
മീനം
മീനം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. ദമ്പതികൾക്കിടയിൽ പരസ്പരം ബഹുമാനം വർദ്ധിക്കും. വീട്ടിലേക്ക് പുതിയ അതിഥി വന്നേക്കാം. മനസ്സില്‍ പുതിയ ഊര്‍ജ്ജം നിറയും. ഒട്ടനവധി ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാൻ യോഗം ഉണ്ടായിരിക്കും. കുടുംബ പ്രശ്‌നങ്ങളെക്കുറിച്ച് അല്‍പ്പം ടെന്‍ഷന്‍ ഉണ്ടാകും. കുട്ടികള്‍ നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് നേട്ടങ്ങൾ കൈവരിക്കുകയും ഉയരുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications