നാളെ വെള്ളിയാഴ്ച, ശുഭദിനം; 12 രാശികള്‍ക്കും കര്‍മ്മഫലം ഇപ്രകാരം

Karmaphalam horoscope: നാളത്തെ ദിവസം മേടം, ചിങ്ങം, തുലാം, കുംഭം രാശിക്കാര്‍ക്ക് വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇവര്‍ക്ക് ശനിയില്‍ നിന്നും അനുഗ്രഹങ്ങള്‍ ഉണ്ടാകുന്നതാണ്. ഇതുമൂലം ദോഷങ്ങള്‍ കുറയുന്നതാണ്. നാളത്തെ ഇവരുടെ കര്‍മ്മഫലവും ഗുണകരമായി ഭവിക്കുന്നതാണ്.

Karmaphalam Horoscope for March 21st 2025 Good Day or Bad Check Your Zodiac Sign
Photo Credit: AI

നാളെ വെള്ളിയാഴ്ച ദിവസമായതിനാല്‍ തന്നെ, 12 രാശികളെയും കാത്തിരിക്കുന്നത് നേട്ടങ്ങളാണ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും സാമ്പത്തിക നേട്ടങ്ങളും, വ്യക്തിഗത നേട്ടങ്ങളും ഓരോ രാശിക്കാര്‍ക്കും ഉണ്ടായിരിക്കുന്നതാണ്. നാളത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമായിരിക്കും എന്ന് നോക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് നാളത്തെ ദിവസം തൊഴിലവസരങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ വസ്തുക്കള്‍ വാങ്ങി സൂക്ഷിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ഭാവി സുരക്ഷിതമാക്കാന്‍ അനവധി കാര്യങ്ങള്‍ ചെയ്യുന്നതായിരിക്കും. കര്‍മ്മഫല ഗുണത്താല്‍ നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. കുടുംബത്തില്‍ നിലനിന്നിരുന്ന അനവധി പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നതാണ്. മാതാപിതാക്കളുടെ അനുഗ്രഹത്താല്‍ മുടങ്ങികിടന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നേട്ടങ്ങള്‍ പലതും ഉണ്ടെങ്കിലും മേടം രാശിക്കാര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച്, മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിക്കുക. പെരുമാറ്റം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ശരിയായ വിധത്തില്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ പല തെറ്റുകളും അബദ്ധങ്ങളും ജീവിതത്തില്‍ ഉണ്ടായേക്കാം. അതിനാല്‍, സൂക്ഷിക്കേണ്ടതും അനിവാര്യമാണ്.

ഇടവം

ഇടവം രാശിക്കാര്‍ക്ക് നാളത്തെ ദിവസം തികച്ചും അനുകൂലമായിരിക്കും. സമൂഹിക രാഷ്ട്രീയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. പുതിയ ജോലി വളരെ എളുപ്പത്തില്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ചിലപ്പോള്‍ മറ്റുള്ളവരുടെ വാക്കുകള്‍ വേദനിപ്പിക്കാം. എന്നിരുന്നാലും, മനസസിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളും ഈ രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ജോലി സ്ഥലത്ത് നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്.

മിഥുനം

പല ഭാരിച്ച ഉത്തരവാദിത്തങ്ങളും ഈ രാശിക്കാര്‍ നാളത്തെ ദിവസം ഏറ്റെടുക്കേണ്ടതായി വന്നേക്കാം. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ശരിയായ വിധത്തില്‍ ജോലി തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കും. സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ ഏല്‍പ്പിച്ച ജോലികള്‍ വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മനസ്സില്‍ കുടുംബത്തിലെ പല രഹസ്യങ്ങളും സൂക്ഷിക്കുന്നതായിരിക്കും. ഇത് മനസ്സിന്റെ ഉറക്കം കെടുത്താം. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട നിരവധി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരാം. ഇവയെല്ലാം ഭാവിയിലേയ്ക്ക് മുതല്‍കൂട്ടാവുന്നതാണ്.

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് നാളെ കഠിനധ്വാനത്തിന്റെ ദിനങ്ങളായിരിക്കും. നിരന്തരം പ്രവര്‍ത്തിക്കേണ്ടതായി വന്നേക്കാം. തൊഴിലിടത്ത് നിന്നും ഭാരിച്ച ജോലികള്‍ നിങ്ങളെ ഏല്‍പ്പിക്കുന്നതായിരിക്കും. വിദേശത്തേയ്ക്ക് പോകാന്‍ പദ്ധതിയിടുന്നതായിരിക്കും. ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തും. പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് പങ്കാളിയില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ധനലാഭം പലവഴിയില്‍ നിന്നും ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. നിങ്ങള്‍ മൂലം നാളത്തെ ദിവസം പലരും വേദനിക്കുന്നതായിരിക്കും. മത്സര ബോധത്തോടെ ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

ചിങ്ങം

ആത്മാഭിമാനം വര്‍ദ്ധിക്കുന്ന നിമിഷങ്ങളിലൂടെ കടന്ന് പോകുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാധവും വന്നു ചേരുന്നതാണ്. സമാധാനപരമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. കുടുംബക്കാരപമായി നിലനിന്നിരുന്ന വഴക്ക് തീര്‍പ്പാക്കാന്‍ സാധിക്കുന്നതാണ്. മാതാപിതാക്കളോട് ഏതെങ്കിലും കാര്യം അവസരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പറയുന്നതിന് മുന്‍പ് നല്ലതുപോലെ ഇരുന്ന് ആലോചിക്കുന്നത് നല്ലതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകാനും സാധിക്കുന്നതാണ്.

കന്നി

കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ജോലിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ്. സൂക്ഷിച്ച് ഓരോ കാര്യങ്ങളും ചെയ്തില്ലെങ്കില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക ലാഭം മാത്രം നോക്കി ചെയ്യുന്ന പ്രവര്‍ത്തികള്‍ ഫലം കാണാതെ പോകാന്‍ സാധ്യത. നിങ്ങള്‍ക്ക് വളരാന്‍ വേണ്ട അവസരങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. കുടുംബാന്തരീക്ഷം മെച്ചപ്പെടുന്നതാണ്. മറ്റുളഅളവരോട് സ്‌നേഹവും ദയയും അനുഭവപ്പെടുന്നതാണ്. ചിലരുടെ പ്രവര്‍ത്തികള്‍ നിങ്ങളെ വിഷമിപ്പിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

തുലാം

പല സംശയങ്ങള്‍ക്കും നാളത്തെ ദിവസം ശരിയായ ഉത്തരം ലഭിക്കുന്നതാണ്. സ്വത്ത് കച്ചവടവുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. പുതിയ സ്ഥലം വാങ്ങാന്‍ പണം റെഡിയാകുന്നതാണ്. ദീര്‍ഘകാല പദ്ധതികളുടെ ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മറ്റുള്ളവനരുടെ ജീവിത പ്രശ്‌നങ്ങളിലേയ്ക്ക് അനാവശ്യമായി ഇടവെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കാതിരിക്കുക. സത്യാവസ്ഥ മനസ്സിലാക്കി മാത്രം പെരുമാറുന്നതും നല്ലതായിരിക്കും.

വൃശ്ചികം

പണം സമ്പാദിക്കാനുള്ള വഴികള്‍ താനെ കണ്‍മുന്‍പില്‍ തെളിയുന്നതാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ സ്ഥിരത കൈവരിക്കാന്‍ ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ജനപ്രീതി വര്‍ദ്ധിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതായിരിക്കും. വരുമാന സ്‌ത്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ജീവിതത്തില്‍ നിന്നും അകലുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിപരവും മാനസികപരവുമായ സംശയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. പണം കൈമാറ്റം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

ധനു

ധനു രാശിക്കാര്‍ കുറച്ച് ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ശത്രുക്കളുടെ ആക്രണം ഇവര്‍ക്കുനേരെ ഉണ്ടായേക്കാം. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള പലരെയും നിങ്ങള്‍ നാളത്തെ ദിവസം കണ്ടുമുട്ടുന്നതായിരിക്കും. പുതിയ ബിസിനസ്സ് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കും. സഹോദരങ്ങളുമായി നിലനില്‍ക്കുന്ന സ്വത്ത് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. സന്തോഷം ഉണ്ടായിരിക്കും. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്.

മകരം

മകരം രാശിക്കാരുടെ ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ചതിനേക്കാളധികം കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ചുറ്റുപാടുമുള്ള അന്തരീക്ഷം ശുഭകരമായിരിക്കും. ദീര്‍ധകാലമായി പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിച്ചിരുന്ന അനവധി കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. പഴയ സുഹൃത്തുക്കളെ കാണാന്‍ പദ്ധതിയിടുന്നതായിരിക്കും. യാത്രകള്‍ ജീവിതത്തില്‍ അനിവാര്യമായി വന്നേക്കാം.

കുംഭം

കുംഭം രാശിക്കാര്‍ക്ക് നാളെ ഗുണകരമായ ദിവസമായിരിക്കും. വരുമാന സ്രോതസ്സ് വര്‍ദ്ധിക്കുന്നതായിരിക്കും. കുടുംബാംഗങ്ങളില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കുറയും. നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. മക്കളുടെ വിദ്യാഭ്യാസത്തിനും ജോലിയ്ക്കും വളരെയധികം പ്രാധാന്യം നല്‍കും. സുഹൃത്തുക്കളുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അകലും. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്.

മീനം

മീനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സ് ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യ ജീവിതം മുന്‍പത്തേക്കാള്‍ മികച്ച രീതിയില്‍ കൊണ്ട് നടക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളികള്‍ക്കിടയില്‍ സ്‌നേഹം വര്‍ദ്ധിക്കുന്നതാണ്. ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്യുന്നത് നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, March 20, 2025, 18:00 [IST]
X
Desktop Bottom Promotion