Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
ജ്യോതിഷത്തില്‍ നാളത്തെ ദിവസം അമൂല്യം; 12 രാശികള്‍ക്കും ഫലങ്ങള്‍ പലവിധം, അറിയാം നാളത്തെ കര്‍മ്മഫലം
Karmaphalam Horoscope: നാളെ മാര്‍ച്ച് 13. ജ്യോതിഷപ്രകാരം, ചന്ദ്രഗ്രഹണത്തിന്റെയും, സൂര്യന്റെ രാശിമാറ്റം സംഭവിക്കുന്നതിന്റെ തൊട്ട് മുന്‍പുള്ള ദിവസം. ഇന്നേ ദിവസം നേട്ടങ്ങള്‍ അനവധി 12 രാശിക്കാരിലും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, ശനി ഉദയത്തിനായി തയ്യാറെടുത്തിരിക്കുന്ന അവസരത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഗ്രഹനിലകള്‍ അനുസരിച്ച് 12 രാശികള്‍ക്കും നാളത്തെ ദിവസം കര്‍മ്മഫലം എപ്രകാരമായിരിക്കും എന്ന് നോക്കാം.

മേടം
മേടം രാശിക്കാരില്‍ ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ കാണണം എന്നാഗ്രഹിച്ച വ്യക്തികളെ കണ്ടുമുട്ടാന്‍ സാധിക്കുന്നതാണ്. കുടുംബ സംഗമത്തിന് പദ്ധതിയിടുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നാളത്തെ ദിവസം ശുഭകരമായിരിക്കും. തൊഴില്‍ രംഗത്തും സന്തോഷം നിറഞ്ഞ അന്തരീക്ഷം ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മാനസിക സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് നാളത്തെ ദിവസം സാധിക്കും. പങ്കാളിയുമായി ബിസിനസ്സ് പദ്ധതികള്‍ തയ്യാറാക്കുന്നതാണ്. പണയം വെച്ച സ്വര്‍ണ്ണ വീണ്ടെടുക്കാന്‍ സാധിക്കുന്നതാണ്. സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നതാണ്. അധ്യാപന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നിന്നും പല പ്രതിസന്ധികളും അകലുന്നതാണ്. അനവധി വ്യക്തികളില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ അനവധി ഉപദേശങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്തും ശോഭിക്കുന്നതാണ്. പങ്കാളിയുമായി ചേർന്ന് പുതിയ ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയിടുന്നതാണ്. ഇതിനായുള്ള ധനം കണ്ടെത്താൻ സാധിക്കുന്നതാണ്.
കര്‍ക്കിടകം
ദീര്‍ധകാലമായി കൊതിച്ച പല ആഗ്രഹങ്ങളും നിറവേറ്റാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. കര്‍മ്മ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. കലാ-കായിക രംഗത്ത് ശോഭിക്കാൻ ഇവർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക പിരിമുറുക്കം ഇവരിൽ നിന്നും അകലുന്നതാണ്. നേട്ടങ്ങൾ അനവധി ഇവരെ തേടി എത്തുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതാണ്. കടം വാങ്ങാതെ നാളത്തെ ദിവസം തള്ളി നീക്കാന്‍ ഇവര്‍ക്ക് സാധിക്കും. പലരില്‍ നിന്നും ഇവര്‍ പണം ലഭിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ അകലുന്ന ദിവസം കൂടിയാരിക്കും നാളെ. മക്കള്‍ക്ക്, അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചവർക്ക് ലാഭം പ്രതീക്ഷിക്കാം.
കന്നി
തൊഴില്‍ രംഗത്ത് നിലനിന്നിരുന്ന അനവധി പ്രശ്‌നങ്ങള്‍ക്ക് ശരിയായ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ ഇവരില്‍ വന്നു ചേരുന്നതാണ്. കഷ്ടപ്പാട് അകലുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളിയുമൊത്ത് യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നതായിരിക്കും. ഏറ്റവും സന്തോഷം നൽകുന്ന കാര്യം കേൾക്കാൻ യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ സൂക്ഷിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് നേട്ടങ്ങള്‍ നല്‍കും. വ്യക്തിപരമായ നേട്ടങ്ങളിലേയ്ക്ക് ഇവര്‍ വന്നെത്തുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ധനപരമായ കാര്യങ്ങളില്‍ ശരിയായ തീരുമാനം എടുക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കും. കൃത്യസമയത്ത് ജോലി തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. നിരവധി അവസരങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. തൊഴിൽ രംഗത്ത് സ്ഥാനകയറ്റം ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. ഉയർന്ന പദവിയിൽ പുതിയ ജോലിയിൽ പ്രവേശിക്കാനും ഇവർക്ക് സാധിക്കും.
ധനു
ധനു രാശിക്കാര്‍ വിദ്യയില്‍ ശോഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രദ്ധയോടെ മുന്നേറുന്നതാണ്. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരില്‍ വന്നെത്തുന്നതാണ്.
മകരം
പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കുന്നതാണ്. മക്കളില്‍ നിന്നും ശുഭരകരമായ കാര്യങ്ങള്‍ ഉണ്ടാകുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്ന ദിവസമായിരിക്കും നാളെ.
കുംഭം
കുംഭം രാശിക്കാരില്‍ കഷ്ടപ്പാടുകള്‍ കുറയുന്ന ദിവസമായിരിക്കും നാളെ. മാനസിക പിരിമുറുക്കങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരില്‍ വന്നെത്തുന്നതാണ്. ഭാഗ്യം തേടി എത്തുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. കരിയറില്‍ ശോഭിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. ഭാഗ്യം തലയ്ക്കുമുകളിൽ ഉദിക്കും. തൊട്ടതെല്ലാം പൊന്നാക്കും വിധം സൗഭാഗ്യങ്ങൾ വർദ്ധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications